അവസരവാദികൾ, അന്ന് വിജയ്ക്ക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല, വിജയ് തിരിച്ചറിയണം: വിമർശിച്ച് ബിസ്മി
തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വിജയ്ക്ക് തെരഞ്ഞെടുപ്പ് വിജയം മുതലിങ്ങോട്ട് പ്രശംസകളുടെ പ്രവാഹമാണ്. തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിച്ച സംഭവമായിരുന്നു വിജയുടെ തെരഞ്ഞെടുപ്പ് വിജയം. സിനിമാ രംഗത്തെ പ്രമുഖർ വിജയ്ക്ക് ആശംസകൾ അറിയിച്ചു. പലരും നേരിട്ടെത്തി വിജയ്നെ അഭിനന്ദിച്ചു. വിജയ്ക്കൊപ്പമുള്ള ഫോട്ടോകളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വിജയ്നെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എല്ലാവരും ദിവസവും വിജയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ നീലാങ്കരയ്ക്ക് പോകുന്നു. പെട്ടെന്ന് എല്ലാവർക്കും വിജയ് സ്നേഹം. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിന് മുമ്പ് വിജയ്നെക്കുറിച്ച് സംസാരിക്കാൻ സിനിമാക്കാർ തയ്യാറായില്ല. അത്രയും അവസരവാദികളാണ് ഇവർ. ഇത് വിജയ് മനസിലാക്കണം. ജനങ്ങളുടെ പ്രശ്നങ്ങളെ രണ്ടാമത് കണ്ട് സിനിമാക്കാരെ കാണുന്നതിന് പ്രാധാന്യം നൽകുന്നു. അത് തന്നെ തെറ്റാണ്. ഇവരെല്ലാം എത്തരക്കാരാണെന്ന് വിജയ് ആദ്യം മനസിലാക്കണം. ജനനായകൻ റിലീസ് മുടങ്ങിയതിൽ എത്ര പേർ പ്രതികരിച്ചു.

എല്ലാവരും ഭയന്നിരുന്നു. സൂപ്പർസ്റ്റാറായ വിജയുടെ സിനിമ രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ മുടക്കി. അതിനെതിരെ നിൽക്കേണ്ടതായിരുന്നില്ലേ. എന്നാൽ വിജയ്ക്ക് പിന്തുണ നൽകിയാൽ സ്റ്റാലിൻ ദേഷ്യപ്പെടും. ഉദയനിധി സിനിമാ രംഗത്ത് നിന്നും പുറത്താക്കും എന്ന് ഭയന്ന് മിണ്ടാതിരുന്നെന്നും ബിസ്മി വിമർശിച്ചു. സമാന്ത, വിശാൽ, സ്നേഹ തുടങ്ങിയ താരങ്ങൾ വിജയ്നെ കഴിഞ്ഞ ദിവസങ്ങളിൽ നേരിൽ കണ്ടിരുന്നു.
സമാന്ത വിജയ്നെ കണ്ട ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരുന്നു. ഇന്ന് ഞാൻ ചെന്നെെയിൽ എത്തിയപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രിയെ കാണാൻ പോകുന്നു. വിജയ് സർ ഓൺസ്ക്രീനിലെ ഹീറോ മാത്രമാകാനുള്ളയാളല്ലെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. അദ്ദേഹത്തിന്റെ ഊർജവും സാന്നിധ്യവും ആളുകൾ അദ്ദേഹത്തോട് പ്രതികരിക്കുന്ന രീതിയും കണ്ടപ്പോൾ വലുതെന്തോ ചെയ്യാനുള്ള ആളാണെന്ന് എനിക്ക് തോന്നി. പുതിയൊരു മേഖലയിലേക്ക് കാലെടുത്ത് വെക്കാൻ കാണിച്ച ധെെര്യമാണ് എന്നെ ഏറ്റവും പ്രചോദിപ്പിച്ചത്. ഇതുവരെ പ്രാവീണ്യം നേടിയ കാര്യങ്ങൾ ഉപേക്ഷിച്ച് വളരെ ഉയർന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. അത് എളുപ്പമായത് കൊണ്ടല്ല മറിച്ച് നിങ്ങൾക്ക് മാറ്റം കൊണ്ട് വരാൻ പറ്റുമെന്ന വിശ്വാസം കൊണ്ടാണ്. ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മളെല്ലാവരും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ട വിളി വരുമെന്ന് ഞാൻ കരുതുന്നു. വളരെ കുറച്ചാളുകൾ മാത്രമേ ആ വിളിക്ക് ഉത്തരം നൽകാറുള്ളൂ. വിജയ് സാറിൽ വിശ്വാസമുള്ളവരെ പോലും അദ്ദേഹം അത്ഭുതപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനം കൊണ്ടല്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യം കൊണ്ട്. ഈ പാതയിൽ തുടരാനുള്ള ശക്തിയും ജ്ഞാനവും ധെെരവും ആശംസിക്കുന്നു എന്നാണ് വിജയ്നെ കണ്ട ശേഷം സമാന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications
