അന്ന് അതിജീവിതയ്ക്കൊപ്പം, എന്നാലിന്ന് മൗനം; നവ്യക്കെന്ത് പറ്റി? സോഷ്യൽ മീഡിയയിലും മാറ്റം

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന ശേഷം ജനങ്ങളിൽ ഭൂരിഭാ​ഗം പേരും കോടതി വിധിക്കെതിരെ സംസാരിക്കുന്ന സാഹചര്യമാണ്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് കരുതുന്നവരാണ് ഏറെയും. ഒന്നാം പ്രതി പൾസർ സുനിക്ക് ലഭിച്ചത് 20 വർഷം തടവ് ശിക്ഷയാണ്. ഇതുവരെ ജയിലിൽ കിടന്ന വർഷങ്ങൾ ഉൾപ്പെടെ നോക്കുമ്പോൾ 13 വർഷം മാത്രമേ പൾസർ സുനി ജയിൽ ശിക്ഷ അനുഭവിക്കേണ്ടതുള്ളൂ. കോട‌തി വിധി നീതിയുക്തമല്ലെന്നും ഈ കോട‌തിയിൽ നിന്നും തനിക്ക് പൂർണ നീതി ലഭിക്കുമെന്ന് തോന്നിയിരുന്നില്ലെന്നും അതിജീവിത പ്രതികരിച്ചു. കോടതി വിധിയിൽ മഞ്ജു വാര്യരും അതൃപ്തി പ്രക‌ടിപ്പിച്ചു.

സിനിമാ ലോകത്തെ പലരും വിഷയത്തിൽ തുറന്ന പ്രതികരണത്തിന് തയ്യാറാകുന്നില്ല. ഇതിലൊരാളാണ് നടി നവ്യ നായർ. അതിജീവിതയുടെ സുഹൃത്താണ് നവ്യ. ഒരുമിച്ച് സിനിമകൾ ചെയ്തുള്ള പരിചയം. നടി ആക്രമിക്കപ്പെട്ട വാർത്ത വന്നപ്പോഴും തുടർന്നും നവ്യ അതിജീവിതയ്ക്ക് ഐക്യ​ദാർഡ്യം പ്രഖ്യാപിച്ചതാണ്. എന്നാലിപ്പോൾ കോടതി വിധി കേരളത്തിൽ ഏറ്റവും വലിയ ചർച്ചയായിട്ടും ഒരു പ്രതികരണം പോലും നവ്യയുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല.

Navya Nair

സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചർച്ചയാകുന്നുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നവ്യ എന്തുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്നാണ് ചോദ്യം. പ്രത്യേകിച്ചും മുൻ കാലങ്ങളിൽ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നയാളെന്ന നിലയിൽ. സിനിമാ ലോകത്ത് നവ്യയുടെ സൗഹൃദങ്ങൾ അവസാനിച്ചോ എന്ന ചോദ്യവുമുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ സിനിമാ ലോകത്തെ ആരെയും നടി ഫോളോ ചെയ്യുന്നില്ല. മൂന്ന് പേജുകൾ മാത്രമാണ് നവ്യ ഫോളോ ചെയ്യുന്നത്. നേരത്തെ മഞ്ജു വാര്യരെയുൾപ്പെടെ നവ്യ ഫോളോ ചെയ്തിരുന്നതാണ്.

അതേസമയം നവ്യ മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരിക്കാത്തത്. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങൾ പോലും മൗനത്തിലാണ്. പൃഥ്വിരാജ് അതിജീവിതയുടെ പ്രസ്താവന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ദിലീപ് മറുപക്ഷത്തുള്ളതിനാലാണ് പലരും പ്രതികരിക്കാൻ മടിക്കുന്നതെന്ന വാദമുണ്ട്.

കേസിൽ കുറ്റവിമുക്തനായ ദിലീപ് നവ്യയുടെ ഒരു കാലത്തെ ഹിറ്റ് നായകനായിരുന്നു. നവ്യ ആദ്യമായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ. ​ഗ്രാമഫോൺ, പാണ്ടിപ്പട, കല്യാണരാമൻ, പട്ടണത്തിൽ സുന്ദരൻ എന്നീ സിനിമകളിൽ ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചു. ഈ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടതാണ്. ദിലീപിനൊപ്പം ഇനിയും സിനിമ ചെയ്യാൻ അവസരം ലഭിച്ചാൽ ചെയ്യുമെന്ന് അടുത്തിടെ നവ്യ പറഞ്ഞിരുന്നു. പാതിരാത്രിയാണ് നവ്യ നായരുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സൗബിൻ ഷാഹിറായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. സിനിമയേക്കാൾ നൃത്ത വേദികളിലാണ് നവ്യയിന്ന് സജീവം. പ്രാധാന്യമില്ലാത്ത റോളുകൾ ചെയ്ത് സിനിമാ രം​ഗത്ത് തുടരാൻ നവ്യ തയ്യാറല്ല.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X