നായികയെന്ന് പറഞ്ഞു, ഒടുവിൽ റിലീസിന് ശേഷമുണ്ടായത്; നയൻതാര ഇനി ബോളിവുഡ് സിനിമ ചെയ്യില്ല?

നയൻതാരയുടെ കരിയർ ​ഗ്രാഫിലുണ്ടായ വീഴ്ച കുറച്ച് നാളുകളായി സിനിമാ രം​ഗത്ത് ചർച്ചയാണ്. എവിടെയാണ് നയൻതാരയ്ക്ക് പാളിപ്പോയതെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. നയൻതാരയ്ക്ക് തന്റേതായ പ്രേക്ഷകർ ഇപ്പോഴുമുണ്ട്. എന്നാൽ നടിക്ക് പലപ്പോഴും നല്ല പ്രൊജക്ടുകൾ ലഭിക്കുന്നില്ല. ഒന്നിലേറെ സിനിമകളുടെ റിലീസ് നാളുകളായി നീണ്ട് പോകുകയാണ്. ഇതിനിടെ ബോളിവുഡ് അരങ്ങേറ്റവും നയൻതാര നടത്തി. ഷാരൂഖ് ഖാൻ നായകനായ ജവാനായിരുന്നു ചിത്രം. വൻ ഹിറ്റായി ജവാൻ. നയൻതാരയ്ക്ക് കുറേക്കാലത്തിന് ശേഷം ലഭിച്ച ഏക ഹിറ്റ്. എന്നാൽ ജവാന് ശേഷം നയൻതാരയുടെ ഒരു ബോളിവുഡ് ചിത്രവും പ്രഖ്യാപിച്ചിട്ടില്ല.

എന്തുകൊണ്ടാണ് നയൻതാര തുടർന്ന് ബോളിവുഡ് സിനിമകൾ ചെയ്യാതിരുന്നതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഷാരൂഖ് ഖാനൊപ്പമാണ് തുടക്കം. ഇതിന് പുറമെ നയൻതാരയ്ക്കുള്ള താരമൂല്യവും ജവാന്റെ വൻ വിജയവും. എന്നിട്ടും എന്തുകൊണ്ട് നയൻതാരയെ പിന്നീട് ബോളിവുഡിൽ കണ്ടില്ലെന്ന ചോദ്യം വരുന്നുണ്ട്. ജവാനിൽ നായികയായെത്തിയത് നയൻതാരയാണെങ്കിലും നായികയെന്ന പ്രതീതി ബോളിവുഡിലുണ്ടാക്കിയത് അതിഥി താരമായെത്തിയ ദീപിക പദുകോണാണ്.

Nayanthara

കാമിയോ റോൾ ആണെങ്കിലും ചിത്രത്തിലെ സുപ്രധാന റോളാണ് ദീപികയ്ക്ക് ലഭിച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള കെമിസ്ട്രിയും കയ്യടി നേടി. ബോളിവു‍ഡ് മീഡിയകൾ കൂടുതൽ ചർച്ചയാക്കിയത് ദീപികയുടെ റോളാണ്. ബോളിവുഡിൽ ഏറ്റവും ശക്തമായ പിആർ ഉള്ള താരങ്ങളിൽ ഒരാളാണ് ദീപിക പദുകോൺ. ഇതും ഹെെപ്പിൽ ഒരു ഘടകമാണ്. ഇതെല്ലാം നയൻതാരയുടെ ബോളിവുഡ് എൻട്രി കൂടുതൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ കാരണമായി. ഇതിനെല്ലാം പുറമെ നയൻതാരയ്ക്ക് വലിയ പ്രധാന്യമില്ലാത്ത റോളാണ് ജവാനിൽ ലഭിച്ചത്.

കരിയറിൽ ഏറെ പ്രയത്നിച്ചാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് നയൻതാര ഒരു സ്ഥാനം നേടിയെടുത്തത്. രണ്ട് പതിറ്റാണ്ടിലേറെ മുൻനിര നായികയായി തുടരുന്നു. ഈ നേട്ടങ്ങളെല്ലാമുള്ളപ്പോൾ ബോളിവുഡിൽ പോയി ഭാ​ഗ്യ പരീക്ഷണം നടത്തേണ്ടെന്ന് നയൻതാര കരുതിക്കാണുമെന്ന് വാദമുണ്ട്. മാത്രവുമല്ല ബോളിവുഡ് ഇൻഡസ്ട്രിയുമായി ചേർന്ന് പോകാൻ നയൻതാരയ്ക്ക് ബുദ്ധിമുട്ടായിരിക്കും. ബി ടൗണിലെ എല്ലാ മുൻ നിര താരങ്ങളും തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വരുന്നവരാണ്. എന്നാൽ നയൻതാര പാെതുവെ നോ പ്രൊമോഷൻ പോളിസി പിന്തുടരാൻ ആ​ഗ്രഹിക്കുന്നയാളാണ്. ജവാന്റെ ഓഡിയോ ലോഞ്ചിന് പോലും നയൻതാര വന്നിരുന്നില്ല. ഈ നയം ബോളിവുഡ് അം​ഗീകരിക്കാനുള്ള സാധ്യത കുറവാണ്.

Nayanthara  Deepika Padukone

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പാട്രിയോട്, ഡിയർ സ്റ്റുഡന്റ്സ് എന്നിവ ആണ് റിലീസ് ചെയ്യാനുള്ള സിനിമകൾ. തമിഴിൽ മൂക്കുത്തി അമ്മൻ 2 കന്നഡയിൽ‌ യാഷ് ചിത്രം ടോക്സിക് എന്നിവയും റിലീസ് ചെയ്യാനുണ്ട്. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരിയറിനൊപ്പം ബിസിനസും നയൻതാര മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. ഈയടുത്ത കാലത്താണ് നയൻതാര ബിസിനസ് രം​ഗത്ത് കൂടുതൽ സജീവമായത്.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X