നിമിഷ സജയൻ ചിരിക്കാത്തതാണ് ചിലരുടെ പ്രശ്‌നം; ചിരിച്ചുല്ലസിച്ചു ഡാൻസ് ചെയ്യാൻ അവർ ടൂർ പോയതല്ലെന്ന് പ്രേക്ഷകൻ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലെത്തിയ നിമിഷ സജയന് പിന്നെ തിരിഞ്ഞ് നേക്കോണ്ടി വന്നിട്ടില്ല. നിമിഷ നായികയായിട്ടെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഏറ്റവുമൊടുവില്‍ നായാട്ട് എന്ന ചിത്രത്തിലൂടെ കൈയടി വാങ്ങിയിരിക്കുകയാണ് നടി. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ നിമിഷയ്ക്ക് ചില വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

ആദ്യ സിനിമയില്‍ മാത്രം ചിരിച്ച് അഭിനയിച്ച നടിയെ പിന്നീട് സീരിയസ് വേഷങ്ങളിലെ കണ്ടിട്ടുള്ളു എന്നാണ് ചിലരുടെ ആക്ഷേപം. മാത്രമല്ല മേക്കപ്പ് ഇടുന്നില്ലെന്നും ചിരിക്കുന്നില്ലെന്നും തുടങ്ങി അഭിപ്രായങ്ങള്‍ പലതായി. ഇതിനിടയില്‍ നിമിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് കൃപാല്‍ ഭാസ്‌കര്‍ എന്നൊരു ആരാധകന്‍.

nimisha

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണമായും വായിക്കാം

നിമിഷ സജയന്‍ ചിരിക്കാത്തത് ആണ് ചിലരുടെ പ്രശ്‌നം, ആകെ ഒരു ഭാവമേ അവര്‍ക്ക് വഴങ്ങുള്ളത്രെ, ചിലരുടെ പ്രശ്‌നം അവര്‍ ഫേസ് വാഷ് പോലും ചെയ്യുന്നില്ല എന്നതാണ്. ഇവരെ സിനിമയില്‍ കാണുന്നത് തന്നെ ഒരു നെഗറ്റീവ് എനര്‍ജി ആണത്രേ. പിന്നെ ഇവര്‍ക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഡിമാന്‍ഡ് ചെയ്യുന്ന മേക്കപ്പും ഭാവങ്ങളുമല്ലേ അവര്‍ക്ക് ഇടാന്‍ പറ്റൂ.നായാട്ടില്‍ അവര്‍ ഫേസ് വാഷ് ഒക്കെ ചെയ്ത് ചിരിച്ചുല്ലസിച്ചു ഡാന്‍സ് ഒക്കെ ചെയ്ത് പോവാന്‍ അവര്‍ ടൂര്‍ ഒന്നുമല്ലല്ലോ പോവുന്നത്.

Recommended Video

Nimisha Sajayan talks about Makeup Controversy : വൃക്തത വരുത്തി നിമിഷ | FilmiBeat Malayalam

ജീവനും കൊണ്ട് ഓടുന്നത് അല്ലേ? ഇവര്‍ എന്താണ് പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ പോയി ജോജുവും കുഞ്ചാക്കോ ബോബനും തമിഴന്മാരും ഒക്കെ കൂടി ഇരിക്കുമ്പോള്‍ നിമിഷ സജയന്‍ മേക്കപ്പ് ഒക്കെ ഇട്ട് വന്നു ജുമ്പാ ജുമ്പാ ജൂമ്പാറെ എന്നും പറഞ്ഞു ഐറ്റം ഡാന്‍സ് കളിക്കണം എന്നോ? മാര്‍ട്ടിന്‍ പ്രക്കാട്ട് പോലൊരു സംവിധായകന്‍ പുള്ളിക്ക് വേണ്ട ഭാവങ്ങള്‍ കിട്ടാതെ ടേക് ഓക്കേ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. നിമിഷ അസാധ്യ നടി ആണെന്ന വാദമൊന്നുമില്ല, പക്ഷെ അവര്‍ ഈ ട്രോള്‍ ഒന്നും അര്‍ഹിക്കുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X