മഹാനടിയിലെ നായികാ വേഷം നിത്യ നിരസിച്ചതിന് കാരണം, കീർത്തിയിലേക്ക് എത്തിയപ്പോൾ...; സിനിമയ്ക്ക് പിന്നിൽ
പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് 2019 ൽ പുറത്തിയ മഹാനടി. അന്തരിച്ച പ്രഗൽഭ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ സിനിമയാണ് മഹാനടി. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തിയത്. നിത്യ മേനോനായിരുന്നു ആദ്യ ചോയ്സ്. എന്നാൽ നിത്യ ഈ റോൾ വേണ്ടെന്ന് വെച്ചു. സാവിത്രിയുടെ ജീവിതത്തിലെ പ്രതിസന്ധി കാലഘട്ടവും ഭാരമേറിയ മാനസിക സംഘർഷങ്ങളും ചെയ്യാൻ നിത്യ മടിച്ചു. അതാണ് നിരസിക്കാൻ കാരണമായതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിനും നിത്യ പിന്മാറിയതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
മഹാനടിയിൽ ആദ്യത്തെ ചോയ്സ് നിത്യ മേനോനായിരുന്നു. ഒപ്പം മറ്റ് നടിമാരെയും പരിഗണിച്ചു. അനുഷ്കയും വിദ്യ ബാലനുമെല്ലാം. വലിയൊരു കഥാപാത്രമായതിനാൽ സ്വാഭാവികമായും ആദ്യം ഇവരെ ചിന്തിക്കും. പക്ഷെ സാവിത്രി തന്നെ കീർത്തിയെ തെരഞ്ഞെടുത്തെന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല സിനിമയിൽ സാവിത്രയുടെ കൗമാരകാലം മുതൽ നാൽപതുകൾ വരെ കാണിക്കുന്നുണ്ട്. എല്ലാ അഭിനേതാക്കൾക്കും ആ ഏജ് റേഞ്ച് ചെയ്യാൻ പറ്റില്ല. കീർത്തി മാത്രമാണ് ആ കഥാപാത്രത്തിന് അനുയോജ്യയെന്ന് കരുതുന്നെന്നും നാഗ് അശ്വിൻ അന്ന് വ്യക്തമാക്കി.
സിനിമയിൽ താരതമ്യേനെ ചെറിയ വേഷം ചെയ്യാൻ തയ്യാറായി സമാന്തയെ സംവിധായകൻ അന്ന് അഭിനന്ദിക്കുകയും ചെയ്തു. വലിയൊരു താരമായിട്ടും ടൈറ്റിൽ റോൾ അല്ലാത്ത കഥാപാത്രം ചെയ്യാൻ സമാന്ത തയ്യാറായി. സിനിമാ രംഗത്ത് ഇത്തരം തീരുമാനങ്ങൾ ഒരുപാട് ഗുണം ചെയ്യുമെന്നും നാഗ് അശ്വിൻ വ്യക്തമാക്കി. സമാനമായി മഹാനടിയിൽ അഭിനയിക്കാൻ തയ്യാറായ ദുൽഖർ സൽമാനെയും വിജയ് ദേവരകൊണ്ടയെയും നാഗ് അശ്വിൻ പ്രശംസിച്ചു.



Click it and Unblock the Notifications