അടുത്ത സുഹൃത്ത്, കോളേജ് കാലം മുതൽ അറിയാം, എന്നാൽ ഒരുമിച്ച് സിനിമ ചെയ്യാത്തതിന് കാരണം: നിർമാതാവ്
തമിഴകത്തെ പ്രമുഖ നിർമാണ കമ്പനിയാണ് എജിഎസ് എന്റർടെയിൻമെന്റസ്. അർച്ചന കൽപ്പാത്തിയാണ് ഈ പ്രൊഡക്ഷൻ ഹൗസ് നടത്തുന്നത്. വിജയ് ചിത്രം ഗോട്ട് ഉൾപ്പെടെയുള്ള വലിയ സിനിമകൾ നിർമിച്ചത് എജിഎസ് എന്റർടെയിൻമെന്റസ് ആണ്. നടി തൃഷ കൃഷ്ണൻ അർച്ചനയുടെ അടുത്ത സുഹൃത്താണ്. ഗോട്ടിൽ ഒരു ഡാൻസ് നമ്പർ തൃഷ ചെയ്തിട്ടുണ്ട്. എന്നാൽ തൃഷയെ വെച്ച് മുഴുനീള സിനിമ അർച്ചന ചെയ്തിട്ടില്ല. ഇതിന്റെ കാരണം വ്യക്തമാക്കുകയാണിപ്പോൾ അർച്ചന. തന്റെ അടുത്ത സുഹൃത്താണ് തൃഷയെന്ന് അർച്ചന പറയുന്നു. ഈ ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് തൃഷ. സ്കൂൾ, കോളേജ് കാലം മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. ഈ സൗഹൃദം കാരണമാണ് ഒരുമിച്ച് സിനിമ ചെയ്യാത്തതെന്ന് അർച്ചന കൽപ്പാത്തി പറഞ്ഞു.
സിനിമാ രംഗത്ത് വലിയ സൗഹൃദ വലയമുള്ളയാളാണ് തൃഷ കൃഷ്ണൻ. നിരവധി ഹിറ്റുകൾ തൃഷയ്ക്ക് ഇപ്പോഴുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ കറുപ്പ് വൻ വിജയം നേടി. കമൽ ഹാസനും രജിനികാന്തും ഒന്നിച്ചെത്തുന്ന പുതിയ സിനിമയിൽ തൃഷയും പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 12 കോടിയാണ് നടി പ്രതിഫലമായി ആവശ്യപ്പെടുന്നതെന്നും അഭ്യൂഹമുണ്ട്. ധനുഷിനെ നായകനാക്കി സിരുത്തെെ ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും തൃഷ നായികയായേക്കുമെന്ന സൂചനയുണ്ട്.

എന്നാൽ കരിയറിനെക്കാളും ഇന്ന് തൃഷയുടെ വ്യക്തി ജീവിതമാണ് കൂടുതൽ ചർച്ചയാകുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുമായി തൃഷ പ്രണയത്തിലാണെന്ന് കോളിവുഡിൽ സംസാരമുണ്ട്. പങ്കാളിയെന്ന പോലെ മിക്കപ്പോഴും വിജയ്ക്കൊപ്പം ഇന്ന് തൃഷയെ കാണാം. കഴിഞ്ഞ ദിവസം അജിത്ത് കുമാറിന്റെ അമ്മ മരിച്ചപ്പോൾ അനുശോചനം അറിയിക്കാനെത്തിയ വിജയ്ക്കൊപ്പം തൃഷയും ഉണ്ടായിരുന്നു. ഇവരുടെ വിവാഹം വെെകാതെയുണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം ഈയടുത്ത കാലത്തൊന്നും തുടങ്ങിയതല്ല തൃഷ-വിജയ് പ്രണയം.
വിജയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയിട്ടുണ്ട്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് സംഗീത പറയുന്നത്. 2021 ലാണ് ഈ ബന്ധം താൻ കണ്ടുപിടിക്കുന്നതെന്നും സംഗീത വെളിപ്പെടുത്തി. അതേസമയം കോളിവുഡിൽ നിന്നും വരുന്ന ഗോസിപ്പുകൾ പ്രകാരം 2000 ങ്ങളുടെ തുടക്ക വർഷങ്ങളിലെ ഹിറ്റ് ജോഡിയായ തൃഷയും അക്കാലത്ത് പരസ്പരം അടുത്തിരുന്നു. 2008 ന് ശേഷം ഇവർ ഒരുമിക്കാതായി. വിജയ് സംഗീതയ്ക്കും മക്കൾക്കും പ്രാധാന്യം നൽകി തൃഷയിൽ നിന്നും അകന്ന കാലഘട്ടമാണതെന്നാണ് വാദം. അക്കാലത്ത് തൃഷ നൽകിയ അഭിമുഖങ്ങളും ഈ വാദത്തിന് ശക്തി പകരുന്നു.


Click it and Unblock the Notifications