ടോപ്പ് സ്റ്റാറാകേണ്ട നടൻ, അച്ഛന്റെ അമിതമായ സ്നേഹം ജീവിതം നശിപ്പിച്ചു, വിവാഹം പോലും പിതാവിന്റെ ഇഷ്ടപ്രകാരം!

ജീൻസ് സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ തരം​ഗമായി മാറിയ നടനായിരുന്നു പ്രശാന്ത്. എന്നാൽ തനിക്കൊപ്പം അരങ്ങേറിയവർ ഉയരങ്ങൾ താണ്ടിപോയപ്പോൾ പ്രശാന്തിന് പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഒരു ഘ‌ട്ടത്തിൽ നഷ്ടമായി. നായക വേഷങ്ങൾ ചെയ്തിരുന്ന നടൻ പതിയെ ക്യാരക്ടർ റോളുകളിലേക്ക് ഒതുങ്ങി. പ്രശാന്തിന്റെ ജീവിതം തകർന്നതിൽ ഒരു പരിധി വരെ കാരണക്കാരൻ പിതാവ് ത്യാ​ഗരാജനാണെന്ന് പറയുകയാണ് നിർമാതാവ് ബാലാജി പ്രഭു.

മകന്റെ കാര്യത്തിൽ ഓവർ പ്രൊട്ടക്ടീവായിരുന്നു ത്യാ​ഗരാജനെന്ന് ബാലാജി പ്രഭു പറയുന്നു. ഒരു സമയം കഴിഞ്ഞാൽ‌ സ്വന്തം ജീവിതം എങ്ങനെയാകണമെന്ന് അവനവൻ തീരുമാനിക്കണമെന്ന ചിന്ത പ്രശാന്തിന് ഉണ്ടായില്ലെന്നും ബാലാജി പ്രഭു പറയുന്നു. പ്രശാന്ത് ഒരു ടോപ്പ് സ്റ്റാർ ആയിരുന്നു. കമൽ‌ ഹാസനുശേഷം ആ സ്ഥാനത്തേക്ക് പ്രശാന്ത് വരുമെന്ന് വിശ്വസിച്ചവർ വരെ ഉണ്ടായിരുന്നു.

Actor Prashanth

ആദ്യ സിനിമയിൽ തന്നെ ഡാൻസും ഫൈറ്റും എല്ലാം ചെയ്ത് ശ്രദ്ധ നേടിയിരുന്നു. അതുവരെ അത്തരത്തിൽ എല്ലാം കൈകാര്യം ചെയ്യുന്നൊരു യുവനടൻ വേറെ ഉണ്ടായിരുന്നില്ല. മാത്രമല്ല പിന്നീട് പ്രശാന്തിന് ലഭിച്ചതെല്ലാം നല്ല സിനിമകളായിരുന്നു. എല്ലാം വലിയ വിജയമായവയുമായിരുന്നു. നല്ല ഡാൻസറും അഭിനേതാവും നല്ല ഫിറ്റ്നസും ഉള്ള നടനായിരുന്നു ഫൈറ്റ് നന്നായി കൈകാര്യം ചെയ്യും.

ഒരു നടന് വേണ്ട എല്ലാ ​ഗുണങ്ങളും ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ആയിരുന്നു അരങ്ങേറ്റം. അന്ന് സൂര്യയോ വിജയിയോ അജിത്തോ സിമ്പുവോ ധനുഷോ ഒന്നും ഇന്റസ്ട്രിയിൽ ഉണ്ടായിരുന്നില്ല. പ്രശാന്ത് മാത്രമായിരുന്നു ടോപ്പ് സ്റ്റാർ. തിരുനൽവേലി ഭാ​ഗത്തേക്ക് പോയാൽ ഒട്ടുമിക്ക വീടുകളിലും അന്ന് പ്രശാന്തിന്റെ ഫോട്ടോ കാണാമായിരുന്നു.

ഒരു നടനോട് അത്രമേൽ സ്നേഹം തോന്നിയാൽ മാത്രമെ അയാളുടെ ഫോട്ടോ ആളുകൾ വീട്ടിൽ സൂക്ഷിക്കൂ. എംജിആറിനും പഴയ നടൻ‌‍ കാർത്തിക്കിനും ശേഷം അക്കാലത്ത് തമിഴ് മക്കൾ ഏതെങ്കിലും നടനെ മനസ് അറിഞ്ഞ് സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് പ്രശാന്തിനേയാണ്. പ്രശാന്തിന്റെ പേരിലുള്ള ഫാൻസ് അസോസിയേഷനുകൾ ഇപ്പോഴും ആക്ടീവാണ്.

ജീൻസ് സിനിമയ്ക്ക് മുമ്പ് പ്രശാന്തിന്റെ മാർക്കറ്റ് ‍ഡൾ ആയിരുന്നു. ആ സിനിമയ്ക്കുശേഷം ചോക്ലേറ്റ് ബോയ് ഇമേജ് പ്രശാന്തിന് കിട്ടി. അതൊരു സെക്കന്റ് ഇന്നിങ്സ് തന്നെയായിരുന്നു നടന്. മകനെ എപ്പോഴും തന്റെ വരതിക്കുള്ളിലാണ് ത്യാ​ഗരാജൻ നിർത്തിയിരുന്നത്. ഓവറായുള്ള സ്നേഹവും ചിലപ്പോൾ ദോഷം ചെയ്യും. മകന്റെ ജീവിതം നശിപ്പിക്കണമെന്ന് അദ്ദേഹം ​ആ​ഗ്രഹിച്ചിട്ടില്ല.

Actor Prashanth

മകന് നല്ലത് വരാൻ വേണ്ടി തന്നെയാണ് എല്ലാം നോക്കി നോക്കി ചെയ്തതും. ആളുകൾ കഥ പറയാൻ വരുമ്പോൾ ചില സീനുകൾ മാറ്റാൻ ത്യാ​ഗരാജൻ സാർ പറയുമായിരുന്നു. മകൻ എപ്പോഴും സുരക്ഷിതമായിരിക്കണം എന്ന ചിന്തയായിരുന്നു. സിനിമയിൽ വന്ന കാലം മുതൽ ബൗൺസേഴ്സ്, കാരവാൻ എ‌ല്ലാം പ്രശാന്തിന് ഉണ്ടായിരുന്നു.

മകന് ഒന്നിനും കുറവുണ്ടാകരുതെന്ന് ത്യാ​ഗരാജൻ സാറിന് നിർബന്ധമായിരുന്നു. മകൻ ഉയരങ്ങളിൽ എത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം. പിതാവിനെ മറികടന്ന് പ്രശാന്തും ഒന്നും ചെയ്യാറില്ലായിരുന്നു. പിതാവ് കണ്ട് പിടിച്ച പെണ്ണിനെയാണ് പ്രശാന്ത് വിവാഹം ചെയ്തത്. പക്ഷെ അതൊരു ​ദുരന്തമായി മാറി. പിന്നീട് ഒരു ജീവിതം ഉണ്ടായില്ല. അമ്പത്തിമൂന്ന് വയസായിട്ടും അച്ഛന്റെ നിഴലിൽ തന്നെയാണ് പ്രശാന്ത്.

ഒരു സമയം കഴിയുമ്പോൾ സ്വന്തം ജീവിതം അവനവൻ മുന്നോട്ട് കൊണ്ടുപോകണം. അത് പ്രശാന്ത് ചെയ്തില്ല. പ്രശാന്ത് ജീവിതത്തിൽ പരാജയപ്പെട്ടതിന് കാരണം പിതാവ് ത്യാ​ഗരാജൻ തന്നെയാണ് കാരണം എന്നും ബാലാജി പ്രഭു പറഞ്ഞു.

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X