ഹൃദയം തകർന്ന രേഖ, മുകേഷിന്റെ ഭ്രാന്തമായ സ്നേഹം; ആ വിവാഹം നടന്നതിങ്ങനെ; തുറന്ന് പറച്ചിൽ
ഇന്ത്യൻ സിനിമാ രംഗം ബഹുമാന്യ സ്ഥാനമാണ് നടി രേഖയ്ക്ക് നൽകുന്നത്. ഒരു കാലത്തെ താരറാണിയായിരുന്നു രേഖ ഇന്ന് സിനിമാ രംഗത്ത് സജീവമല്ല. സിനിമാക്കഥ പോലെ സംഭവ ബഹുലമാണ് രേഖയുടെ ജീവിതം. സൂപ്പർതാരമായ പിതാവ് ജെമിനി ഗണേശനിൽ നിന്നുണ്ടായ അവഗണന, ചെറുപ്രായത്തിലേ സിനിമയിലേക്ക്, താരമായുള്ള വളർച്ച, അമിതാഭ് ബച്ചനുമായുള്ള പ്രണയവും ബ്രേക്കപ്പും, മുകേഷ് അഗർവാളുമായുള്ള വിവാഹം, ഇദ്ദേഹത്തിന്റെ ആത്മഹത്യ എന്നിവയെല്ലാം രേഖയുടെ ജീവിതം ജനം ചർച്ചയാക്കാൻ കാരണമായി.
ഇപ്പോഴിതാ രേഖയെക്കുറിച്ച് ഫാഷൻ ഡിസെെനർ ബിന രമനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഡൽഹിയിൽ നിന്നുള്ള വ്യവസായി ആയിരുന്നു മുകേഷ് അഗർവാൾ. അമിതാഭ് ബച്ചനുമായുള്ള ബന്ധം മുന്നോട്ട് പോകില്ലെന്ന് രേഖ തിരിച്ചറിഞ്ഞു. മുകേഷ് രേഖയുടെ കടുത്ത ആരാധകനായിരുന്നു. രേഖയുടെ സിനിമകളിലെ ഏത് ഡയലോഗും തനിക്ക് പറയാനാകുമെന്ന് എന്റെ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു. രേഖയുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു.

രേഖയ്ക്ക് ഒരു പുതിയ തുടക്കം ആവശ്യമായിരുന്നു. ഫോൺ കോളിലൂടെ രേഖയ്ക്ക് മുകേഷിനെ പരിചയപ്പെടുത്തി. ആരാണതെന്ന് പോലും രേഖയ്ക്ക് അറിയില്ലായിരുന്നു. രണ്ട് മൂന്ന് മിനുട്ട് സംസാരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ നമ്പർ വാങ്ങി. തന്റെ നമ്പർ കൊടുക്കരുതെന്നും പറഞ്ഞു. മുകേഷ് അഗർവാളിനെ കാണാൻ വലിയ ഭംഗിയില്ലായിരുന്നെന്നും ബിന പറയുന്നുണ്ട്. രണ്ട് പേരും രണ്ട് നഗരത്തിലാണ്. ഒരാൾ മുംബെെയിലും ഒരാൾ ഡൽഹിയിലും. അവർ പരസ്പരം ഫോട്ടോ പങ്കുവെച്ചു. രേഖ എന്നെ വിളിച്ച് നിനക്ക് ഇയാൾ എനിക്കൊപ്പം നിൽക്കുന്നത് സങ്കൽപ്പിക്കാനാകുന്നുണ്ടോ എന്ന് ചോദിച്ചു. ഇല്ല, പക്ഷെ അയാൾ നല്ല വ്യക്തിയാണെന്ന് തോന്നുന്നു, ഇതിൽ തീരുമാനമെടുക്കേണ്ടത് നീയാണെന്ന് ഞാൻ പറഞ്ഞു.
മുകേഷിന്റെ ഭ്രാന്തമായ സ്നേഹം രേഖയെ അമിതാഭ് ബച്ചനുമായുള്ള പ്രണയ തകർച്ച മറികടക്കാൻ സഹായിച്ചിരിക്കും. പെട്ടെന്ന് അവർ വിവാഹത്തിലേക്ക് കടന്നു. വാർത്തകളിലൂടെയാണ് അറിഞ്ഞത്. ഞാൻ ഞെട്ടി. ഇത്രയും പെട്ടെന്നുണ്ടാകുമെന്ന് ഞാൻ കരുതിയില്ല. ഡൽഹിയിൽ രേഖയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ ഒരു തരത്തിലും പറ്റില്ലെന്ന് തനിക്കറിയാമായിരുന്നെന്നും ബിന പറഞ്ഞു. ഐഎഎൻഎസിൽ സംസാരിക്കുകയായിരുന്നു ഇവർ. 1990 ലായിരുന്നു രേഖ-മുകേഷ് അഗർവാൾ വിവാഹം. എന്നാൽ മാസങ്ങൾക്ക് ശേഷം മുകേഷ് അഗർവാൾ ആത്മഹത്യ ചെയ്തു.


Click it and Unblock the Notifications











