എല്ലാം നേരത്തെ തീരുമാനിച്ചത് പോലെ! വിവാഹത്തിനായി സമാന്ത ഈ ഡേറ്റ് തിരഞ്ഞെടുത്തതിന് കാരണം?

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായി സമാന്ത റുത്ത് പ്രഭുവും രാജ് നിദിമൊരുവും വിവാഹിതരായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായി സമാന്ത തന്നെയായിരുന്നു ഈ വിശേഷം പങ്കുവെച്ചത്. സാമും രാജും വിവാഹിതരായെന്നുള്ള റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച രാവിലെ തന്നെ പുറത്തുവന്നിരുന്നു. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും വിവാഹിതരായോ എന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലായിരുന്നു സമാന്ത തന്നെ സന്തോഷം പങ്കുവെച്ചത്. ഡിസംബര്‍ 1, 2025 ഈ ഡേറ്റ് മാത്രമായിരുന്നു ക്യാപ്ഷനായി നല്‍കിയത്.

മുപ്പതോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത് എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. വിവാഹത്തിനായി ഈ തീയതി തന്നെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ തകൃതിയായി നടക്കുന്നുണ്ട്. നാഗചൈതന്യയും ശോഭിത ധൂലിപാലയും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സമാന്തയുടെ പുനര്‍വിവാഹം. പ്രണയ വിവാഹത്തിലൂടെ ഒന്നായവരാണെങ്കിലും ഇടയ്ക്ക് വെച്ച് സമാന്തയും നാഗചൈതന്യയും വേര്‍പിരിയുകയായിരുന്നു. ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച തീരുമാനമായിരുന്നു അത്. പിരിഞ്ഞതിന് ശേഷം താന്‍ ഡിപ്രഷനിലായിരുന്നു എന്നും സമാന്ത പറഞ്ഞിരുന്നു. വേര്‍പിരിയല്‍ പോസ്റ്റ് പരസ്യമായി പങ്കിട്ടപ്പോഴും കാരണം തുറന്നുപറഞ്ഞിരുന്നില്ല ഇരുവരും.

Samantha Ruth Prabhu got married
Photo Credit: filmibeat

അത്രയേറെ ആഗ്രഹിച്ച് ഒന്നായിട്ടും ഇവരെന്തിന് പിരിഞ്ഞു എന്നായിരുന്നു എല്ലാവരും ചോദിച്ചത്. സിനിമാ കുടുംബത്തില്‍ പ്രവേശിച്ചിട്ടും ഈയൊരു തീരുമാനം വന്നതില്‍ സങ്കടമുണ്ട്. നിങ്ങള്‍ ശരിക്കും ആലോചിച്ചാണോ ഈയൊരു തീരുമാനം എടുത്തത് എന്ന് വരെ ചോദ്യങ്ങളുണ്ടായിരുന്നു. ഇവരുടെ തീരുമാനത്തില്‍ പ്രിയപ്പെട്ടവരും ഞെട്ടല്‍ അറിയിച്ചിരുന്നു. സാമുമായി പിരിഞ്ഞതിന് ശേഷമായിരുന്നു നാഗയുടെ ജീവിതത്തിലേക്ക് ശോഭിത എത്തുന്നത്. 2024 ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ വെച്ചായിരുന്നു ഇവരൊന്നിച്ചത്. നാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. ആ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്.

മുന്‍ഭര്‍ത്താവിന്റെ ഒന്നാം വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് മുന്‍പായി സമാന്തയും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതെന്താണ് ഈ ഡേറ്റ് എന്ന ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. അതിനിടയിലാണ് നാഗചൈതന്യയുടെ വിവാഹവും ചര്‍ച്ചയായത്. ജീവിതത്തിലെ മനോഹരമായ എപ്പിസോഡിന് തുടക്കം കുറിക്കുന്നു എന്നായിരുന്നു ശോഭിതയുമായുള്ള പ്രണയത്തെക്കുറിച്ച് നാഗചൈതന്യ പറഞ്ഞത്.കുടുംബാംഗങ്ങളെല്ലാം ഇവരെ ആശീര്‍വദിച്ചിരുന്നു. വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള സന്തോഷനിമിഷങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ടായിരുന്നു.

യുഎസിലെ വെക്കേഷന്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ വൈറലായപ്പോഴായിരുന്നു സാം-രാജ് പ്രണയം ഉറപ്പിച്ചത്. ദ ഫാമിലി മാന്‍ 2 സീരീസില്‍ രണ്ടുപേരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്തെ ബന്ധമാണ് പിന്നീട് പ്രണയമായി മാറിയത് എന്നുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. സാം പെര്‍ഫ്യം ബ്രാന്‍ഡ് തുടങ്ങിയപ്പോഴും, നിര്‍മ്മാണ കമ്പനി തുടങ്ങിയപ്പോഴുമെല്ലാം മുന്‍നിരയില്‍ തന്നെ രാജ് ഉണ്ടായിരുന്നു. ജീവിതത്തില്‍ താന്‍ എടുത്ത ഏറ്റവും ധീരമായ തീരുമാനമാണ് ഇത് എന്നായിരുന്നു പെര്‍ഫ്യൂം ബ്രാന്‍ഡിനെക്കുറിച്ച് പറഞ്ഞത്. അതേ സമയം തന്നെ ഇനിയൊന്നും ഒളിക്കാനില്ലെന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.

ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ എന്നും എനിക്കൊപ്പമുണ്ടായിരുന്നു. കരിയറിലെ ഏറ്റവും ധീരമായ തീരുമാനം എടുത്തപ്പോഴും അവര്‍ എന്നെ പിന്തുണച്ചു. ചെറിയ വിജയങ്ങള്‍ പോലും ആഘോഷിക്കുന്ന ആളാണ് ഞാന്‍. മുന്നോട്ടുള്ള കാര്യങ്ങളില്‍ നിന്നും പലതും പഠിച്ചാണ് പോവുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നുമായിരുന്നു അന്ന് സമാന്ത കുറിച്ചത്. അന്നത്തെ പോസ്റ്റും ചിത്രങ്ങളുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X