അവരെ തൃഷ അകറ്റിയതല്ല; അയൽക്കാർക്ക് പോലും സ്വസ്ഥതയില്ല, പിന്നെയാണോ ഭാര്യക്ക്; സംഭവമിങ്ങനെ?
തടസങ്ങൾക്ക് നടുവിലാണ് നടൻ വിജയ് ഇന്ന്. രാഷ്ട്രീയത്തിലേക്ക് കടന്നതോടെ ശത്രുക്കൾ നീക്കങ്ങൾ തുടങ്ങി. ഇതിനിടെ വിജയുടെ അവസാന സിനിമയായ ജനനായകന്റെ റിലീസ് സെൻസർ ബോർഡ് തടഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇനി എന്ന് തിയറ്ററിലെത്തുമെന്ന ആശങ്കയിലാണ് നിർമാതാക്കളും വിതരണക്കാരും. രാഷ്ട്രീയത്തിൽ വിജയ്ക്ക് മുന്നോട്ട് നടന്ന് നീങ്ങാനുള്ള വഴികൾ ഇങ്ങനെ തന്നെയായിരിക്കുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ജനങ്ങളുടെ മനസിൽ വലിയ സ്ഥാനം വിജയ്ക്കുണ്ട്. ഇത് വോട്ടായി മാറിയാൽ പല രാഷ്ട്രീയ നേതാക്കൾക്കും പ്രത്യാഘാതം നേരിടേണ്ടി വരും. ഏത് വിധേയനെയും വിജയ്നെ ഒതുക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ. ഇതിനിടയിൽ വിജയുടെ വ്യക്തി ജീവിതത്തിലും പ്രശ്നങ്ങളാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഭാര്യ സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ട് നാളേറെയായിരുന്നു. സംഗീതയും മകൻ ജേസൺ സഞ്ജയും വിജയിൽ നിന്ന് അകൽച്ച കാണിക്കുന്നെന്നും വാദങ്ങൾ വന്നിരുന്നു. നടി തൃഷയുമായി വിജയ് അടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഗോസിപ്പുകൾ വന്നു. എന്നാൽ ഈ ഗോസിപ്പുകളിൽ യാഥാർത്ഥ്യമൊന്നുമില്ലെന്നാണ് നിലവിലെ സൂചനകൾ.
സംഗീത വിജയിൽ നിന്നും അകലം കാണിക്കുന്നതിന് മറ്റ് ചില കാരണങ്ങളുണ്ടാകുമെന്നും വാദമുണ്ട്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സ്വസ്ഥത ജീവിതം പോകാതിരിക്കാൻ സംഗീത ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുന്നതാണോ എന്നാണ് ചിലരുടെ ചോദ്യം. കാരണം നിലവിൽ വിജയുടെ പാർട്ടി ഓഫീസിലെ അയൽക്കാർക്ക് പോലും സ്വസ്ഥതയില്ലാത്ത സാഹചര്യമാണ്.
തുടരെ പാർട്ടി അണികളും മറ്റ് ജനങ്ങളുമെല്ലാം തടിച്ച് കൂടുന്നതിനാൽ തങ്ങൾക്ക് സ്വകാര്യ ജീവിതം സാധ്യമാകുന്നില്ലെന്ന് പറഞ്ഞ് ഇസിആർ റോഡിലുള്ള സമീപ വാസികൾ പരാതി നൽകിയിരിക്കുകയാണ്. തമിഴ്നാട് ഇലക്ഷൻ അടുത്തതിനാൽ തന്നെ പാർട്ടി പ്രവർത്തകർ തിരക്കിലാണ്. ഈ ബഹളങ്ങളുടെയൊന്നും ഭാഗമാകാൻ സംഗീതയ്ക്ക് താൽപര്യമില്ലാത്തത് കൊണ്ടാകാം താരപത്നി ലണ്ടനിൽ കഴിയുന്നതെന്ന് വാദമുണ്ട്. മാത്രവുമല്ല മകൾ അവിടെയാണ് പഠിക്കുന്നതും. തമിഴക രാഷ്ട്രീയപ്പോരിൽ പാർട്ടി നേതാക്കളുടെ കുടുംബത്തെയും വലിച്ചിഴയ്ക്കുന്നത് പതിവാണ്. അത്തരം വിവാദങ്ങൾക്കൊന്നും താൽപര്യമില്ലാത്തത് കൊണ്ടാകാം സംഗീത മാറി നിൽക്കുന്നതെന്നും വാദമുണ്ട്.
കോടികളുടെ ആസ്തിയുള്ള നടനാണ് വജയ്. ഒരു സിനിമയ്ക്ക് നൂറ് കോടി രൂപയോളമാണ് വിജയ് വാങ്ങുന്ന പ്രതിഫലം. സംഗീതയും ധനികയാണ്. ലണ്ടനിലെ പ്രമുഖ വ്യവസായിയായണ് സംഗീതയുടെ പിതാവ് സൊർണലിംഗം. വിജയുടെ ബിസിനസുകളും സാമ്പത്തിക കാര്യങ്ങളും നോക്കി നടത്തിയിരുന്നത് സംഗീതയാണ്. കോടികളുടെ ആസ്തി സംഗീതയ്ക്കുണ്ടെന്നാണ് വിവരം. . വിജയുടെ സിനിമകളുടെ ഓഡിയോ ലോഞ്ചിലും മറ്റുമാണ് സംഗീതയെ കൂടുതലും കണ്ടിരുന്നത്. വാരിസ് എന്ന വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സംഗീത എത്തിയിരുന്നില്ല. ഇതിന് ശേഷമാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഗോസിപ്പുകളോട് പൊതുവെ വിജയ് പ്രതികരിക്കാറില്ല.


Click it and Unblock the Notifications











