For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍ സംവിധായകര്‍ പരാജയപ്പെടുന്നതെന്തുകൊണ്ട്

  By Ravi Nath
  |

  Sathyan Anthikkad
  മലയാളത്തില്‍ ഹിറ്റ് സിനിമകളുടെ ചരിത്രത്തില്‍ വേരുറപ്പിച്ചവരാണ് പ്രിയദര്‍ശന്‍, ഷാജികൈലാസ്, സിബി മലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകര്‍. ഇവരുടെ ഹിറ്റുകള്‍ക്ക് കരുത്തു പകര്‍ന്നത് മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ തന്നെ. അടുത്തകാലത്തായി ഇവരുടെ സിനിമകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ട് അവര്‍ കനത്ത തിരിച്ചടികളും നല്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങളെ സ്പര്‍ശിക്കുന്നേയില്ല എന്ന രീതിയിലാണ് ഈ പ്രതാപികള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

  പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇനിയും തയ്യാറുള്ള നിര്‍മ്മാതാക്കള്‍ എത്രയോ പേര്‍ ഇവര്‍ക്കു പിന്നാലെയുണ്ടാവും, കാരണം പഴയ പ്രതാപത്തിന്റെ നിഴലനക്കങ്ങള്‍ സൂക്ഷിക്കുന്നതുകൊണ്ടാണത്. മുയലുകള്‍ വംശനാശം സംഭവിച്ച തോട്ടത്തില്‍ ചക്കയിടുന്നത് ഒരുപാഴ് സ്വപ്നമാണ്. സിനിമയില്‍ വന്ന മാറ്റങ്ങളെ, പ്രേക്ഷകരുടെ കാഴ്ചയില്‍ വന്ന വ്യതിയാനങ്ങളെ മനസ്സിലാക്കാതെ സിനിമ ഇപ്പോഴും ഇങ്ങനെ ത്തന്നെയാവണം എന്ന് ശാഠ്യം പിടിച്ച് നിരന്തരം പരാജയപ്പെടുമ്പോഴും യഥാര്‍ത്ഥത്തില്‍ നഷ്ടം സംഭവിക്കുന്നതാര്‍ക്കാണ്?മലയാളസിനിമയ്ക്കും നിര്‍മ്മാതാക്കള്‍ക്കും പുതുമ കാംക്ഷിക്കുന്ന പ്രേക്ഷകര്‍ക്കും മാത്രം.

  വിനോദ സിനിമകളിലൂടെ മലയാളത്തിന്റെ ഹൃദയം കവര്‍ന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ മലയാളത്തിന്റെ അഹങ്കാരമായിരുന്നു.അറബിയും ഒട്ടകവും രംഗത്തുവരുമ്പോള്‍ ഇവര്‍ പഴയ ലാവണത്തില്‍ തന്നെ വിഹരിക്കുന്ന സങ്കടകരമായ അവസ്ഥയാണ് പുറത്തെടുക്കുന്നത്. ആക്ഷന്‍ സിനിമകളുടെ ചടുലമായ ചുവടുവെപ്പുകള്‍ തീര്‍ത്ത ഷാജികൈലാസ് ചിത്രങ്ങളിലും പഴയ പ്രതാപിയുടെ പ്രേതങ്ങള്‍ തന്നെ അതേ രൂപത്തിലും ഭാവത്തിലും വന്ന് ചൊടിപ്പിക്കുന്നു.

  മലയാളത്തിന്റെ അഭിമാനമായ സിനിമകള്‍ ചെയ്ത സിബിമലയില്‍ നല്ല തിരക്കഥകള്‍ തിരിച്ചറിയാനാവാതെ ഉന്നം തെറ്റി വെടിവെച്ചു കൊണ്ടേയിരിക്കുന്നു. അപൂര്‍വ്വ രാഗത്തിലൂടെ പുനര്‍ജന്മം കിട്ടിയ സിബിമലയില്‍ മികച്ച രീതിയില്‍ കൊണ്ടുവരാമായിരുന്ന പ്രസ്തുത സിനിമയെ ശരാശരിയിലൊതുക്കി. അതിനുശേഷം വന്ന സിനിമകള്‍ തികച്ചും പരാജയങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും വിധിക്കു കീഴടങ്ങുന്നു.

  നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന ബോര്‍ഡ് വെച്ച് കച്ചവടം നടത്തിയിരുന്ന സത്യന്‍ അന്തിക്കാടിന് മോഹന്‍ലാലിനെ നായകനാക്കിയാലും ഇനി രക്ഷയില്ല എന്ന അവസ്ഥയാണ്. എന്നിട്ടും ഈ പ്രതാപികള്‍ പഴയ വീരഗാഥകളുടെ ഏമ്പക്കം വിട്ടുകൊണ്ട് വീണ്ടും പ്രേക്ഷകരെ കളിയാക്കുകയാണ്.

  ന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. കഴിവുകള്‍ തെളിയിച്ചുകൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം തേടിയ ഇവരുടെ വേഷങ്ങള്‍ പലതും സ്വയം കളിയാക്കുന്ന വിധമാണെന്ന് തിരിച്ചറിയുന്നില്ല.

  മമ്മൂട്ടിയെപോലുള്ള താരം കോബ്രയില്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ സത്യത്തില്‍ ജനങ്ങളെ വേദനിപ്പിക്കുന്നുണ്ട്. ഇവിടെ ആരാണ് പ്രതി ?കച്ചവടത്തിനുവേണ്ടി ലാല്‍ എന്തിനാണ് തട്ടിക്കൂട്ടിയ തിരക്കഥയ്ക്കു കഴുത്തു നീട്ടികൊടുക്കുന്നത്?

  നാലാംകിട വിറ്റുകള്‍ വിറ്റ് കാശാക്കാമെന്ന ചിന്ത നല്ല സിനിമകള്‍ക്ക് പങ്കുപറ്റിയിരുന്ന ലാല്‍ (റാംജിറാവു സ്പീക്കിംഗ് ,മാന്നാര്‍ മത്തായ് സ്പീക്കിംഗ്, ഗോഡ്ഫാദര്‍) ഇനിയെങ്കിലും ഒഴിവാക്കണം. തകര്‍ന്നുപോയ കാസനോവയെ ഉയര്‍ത്തിപിടിച്ച് മികച്ചതെന്നു പറയാനുള്ള നല്ല സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് നിലപാടും തിരുത്തണം.

  മലയാളസിനിമ മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതിനു വഴി തെളിച്ചു കൊടുക്കേണ്ടവര്‍ വഴി തെറ്റിക്കുന്നവരാവരുത്. നല്ല പ്രമേയങ്ങള്‍ കൊണ്ട് നിങ്ങള്‍ പുതിയ തലമുറയ്ക്ക് വഴി കാട്ടുക. അതിനു സാദ്ധ്യമാവുന്നില്ലായെങ്കില്‍ പുതിയവരെ അനുഗ്രഹിച്ചു കൊണ്ട് ഓരം ചേര്‍ന്നു നില്ക്കുക. അതല്ലെങ്കില്‍ സ്വയം അപഹാസ്യരായിതീരും.

  English summary
  Sathyan Anthikkad, Priyadarsan etc are super directors in Malayala Cinema. But now their films fail in Boxoffice.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X