ഗ്ലാമര്‍ വേഷങ്ങള്‍ക്ക് നേരെ മഞ്ജു വാര്യര്‍ മുഖം തിരിക്കുന്നതിന് പിന്നിലെ കാരണം ഇതായിരുന്നോ?

By Nimisha

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ് ഈ അഭിനേത്രി. സല്ലാപത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോഴും മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തിനെ കാത്തിരുന്നത്. അടുത്തിടെ റിലീസ് ചെയ്ത ഉദാഹരണം സുജാത തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ഉദാഹരണം സുജാത മലയാള സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മാറിയെന്ന് പ്രേക്ഷകര്‍ പറയുന്നു. അത്യാവശ്യത്തിനുള്ള മേക്കപ്പ് മാത്രമേ സുജാതയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളൂ. വ്യത്യസ്ത വേഷങ്ങളുമായി ജൈത്രയാത്ര തുടരുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും ഗ്ലാമര്‍ വേഷങ്ങളില്‍ മഞ്ജു വാര്യരെ കണ്ടിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള താരത്തിന്റെ പ്രതികരണവും വ്യത്യസ്തമായിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഈ ചോദ്യം താരത്തിനു മുന്നിലെത്തിയത്.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാത്തതിന് പിന്നില്‍

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാത്തതിന് പിന്നില്‍

കന്മദം, ഉദാഹരണം സുജാത പോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായ മഞ്ജു വാര്യര്‍ ഒരിക്കല്‍പ്പോലും ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഗ്ലാമറസ് വേഷങ്ങള്‍ തനിക്ക് ചേരാത്തത് കൊണ്ടാണെന്നായിരുന്നു താരത്തിന്റെ ഉത്തരം.

ചേരുന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നു

ചേരുന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നു

അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം തനിക്ക് ചേരുന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ് നല്ലത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വേഷം ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും മഞ്ജു വാര്യര്‍ പറയുന്നു.

രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടോ?

രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടോ?

താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സ്വാഭാവികമാണ്. കേരളത്തിന് ഇതുവരെ ഒരു വനിതാമുഖ്യമന്ത്രിയെ ലഭിച്ചിട്ടില്ല ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന് തന്നെയാണോ കണ്ടിട്ടുള്ളതെന്നായിരുന്നു താരത്തിന്റെ ചോദ്യം.

വിദൂര സ്വപ്‌നങ്ങളില്‍പ്പോലും ഇല്ല

വിദൂര സ്വപ്‌നങ്ങളില്‍പ്പോലും ഇല്ല

രാഷട്രീയത്തില്‍ പ്രവേശിക്കാനും മാത്രമുള്ള അറിവൊന്നും തനിക്കില്ല. ഇപ്പോഴും പല കാര്യങ്ങളെക്കുറിച്ച് സംശയമുണ്ടാവാറുണ്ട്. വിദൂര സ്വപ്‌നങ്ങളില്‍പ്പോലും രാഷ്ട്രീയപ്രവേശനമില്ല.

മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍

മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍

സുജാതയും ആമിയുമാണ് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.സ്വന്തം വിഷമം മറ്റുള്ളവരെ അറിയിക്കാതെ ജീവിക്കുന്ന സുജാതയും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുമാണ് ഇപ്പോള്‍ മനസ്സിലുള്ള കാഥാപാത്രങ്ങള്‍.

മോഹന്‍ലാലിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച്

മോഹന്‍ലാലിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച്

മോഹന്‍ലാലിനോടൊപ്പം നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ വളരെ കുസൃതിയോടെ ഇരിക്കുന്ന ആള്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വളരെ പെട്ടെന്ന കഥാപാത്രമായി മാറുന്നു. എന്നും തന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ അദ്ദേഹമെന്നും മഞ്ജു പറയുന്നു.

മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല

മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല

സിനിമയില്‍ വന്നിട്ട് കുറച്ചു വര്‍ഷമായെങ്കിലും ഇതുവരെ മമ്മൂട്ടിയുമായി ഒരുമിച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X