വിഷ്ണുവേട്ടന്‍ എപ്പോള്‍ ചോദിച്ചാലും ഞാന്‍ പറയുന്ന മറുപടി! അത്രയേറെ ആഗ്രഹിച്ച ആ നിമിഷത്തെക്കുറിച്ച് അനു സിതാര

അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് അനു സിതാര. മാതാപിതാക്കളാണ് കലാരംഗത്തേക്ക് വരാന്‍ പ്രചോദനമായതെന്ന് താരം പറഞ്ഞിരുന്നു. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു അനു തുടക്കം കുറിച്ചത്. ഒരു ഇന്ത്യന്‍ പ്രണയകഥ, അനാര്‍ക്കലി, ഹാപ്പി വെഡ്ഡിംഗ്, രാമന്റെ ഏദന്‍തോട്ടം, സര്‍വോപരി പാലാക്കാരന്‍, ജോണി ജോണി യെസ് അപ്പ, ആദ്യരാത്രി, മാമാങ്കം തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് അനു ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.

സോഷ്യല്‍മീഡിയയിലൂടെയായി തന്റെ ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് അനു. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് നാളത്തെ വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. നിങ്ങള്‍ തന്ന സ്‌നേഹം, പിന്തുണ മാത്രമാണ് കൈയ്യിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടര്‍ന്നും എന്നായിരുന്നു അനു കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു പുതിയ തുടക്കത്തിന് ആശംസ അറിയിച്ചത്. വര്‍ഷങ്ങളായി ഞാന്‍ മനസില്‍ കൊണ്ട് നടന്നിരുന്ന സ്വപ്‌നമായിരുന്നു ഇത്. ഇപ്പോഴാണ് യാഥാര്‍ത്ഥ്യമായത്. ദുബായില്‍ കമലദളം എന്ന പേരില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയതിനെക്കുറിച്ചായിരുന്നു അനു വാചാലയായത്.

Anu sithara shared a happy news
Photo Credit: Anu Sithara/ Facebook

രാമന്റെ ഏദന്‍തോട്ടത്തിലെ രംഗമായിരുന്നു പ്രമോ വീഡിയോയില്‍ പങ്കുവെച്ചത്. ചിലങ്ക കെട്ടിയില്ലേ ഇതുവരെ, അടുത്ത മാസം എനിക്ക് തരാന്‍ ആ സന്തോഷവാര്‍ത്ത വേണം, അയാം വെയ്റ്റിംഗ് എന്ന ഡയലോഗ് പങ്കിട്ടായിരുന്നു പുതിയ തുടക്കത്തെക്കുറിച്ച് അനു പറഞ്ഞത്. മീര നന്ദനൊപ്പമെത്തിയും കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പൊതുവെ ഇവിടെ വരുന്നവരോടൊക്കെ എപ്പോഴാണ് തിരിച്ച് പോവുന്നതെന്ന് ചോദിക്കാറുണ്ട്. എന്നാല്‍ അനുവിനോട് അത് ചോദിക്കാന്‍ പറ്റില്ല. അനു ഇങ്ങോട്ടേക്ക് മാറിയിരിക്കുകയാണ്. ഇനിയങ്ങോട്ട് പ്രവാസിയായി ഇവിടത്തെ ഒരാളായി ഞാനും ഇവിടെ കാണും എന്നായിരുന്നു അനുവിന്റെ മറുപടി.

ഒരുപാട് നാളത്തെ വലിയൊരു ആഗ്രഹമായിരുന്നു ഇത്. ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങുകയാണ്. എന്റെ അമ്മയാണ് ആദ്യത്തെ ഗുരു. എന്റെ വീടിനോട് ചേര്‍ന്ന് ഒരു ഡാന്‍സ് സ്‌കൂളുണ്ട്. ചെറുപ്പത്തിലെ അമ്മ അവിടെ കൊണ്ടുപോയാണ് ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്. മമ്മി ഡാന്‍സ് ചെയ്യുന്നത് കണ്ടാണ് എനിക്കും ഇഷ്ടം തോന്നത്. സ്വന്തമായി വന്നതല്ല, മമ്മി കുട്ടികളെ പഠിപ്പിക്കുന്നതൊക്കെ കണ്ടാണ് മനസില്‍ ആഗ്രഹം വന്നത്. അഭിനയത്തിലേക്ക് വരാന്‍ കാരണം അച്ഛനാണ്. മമ്മിക്ക് ക്ലാസില്ലാത്ത സമയത്ത് അച്ഛന്റെ നാടക റിഹേഴ്‌സലുണ്ടാവും അവിടെ. മുന്‍സിപ്പാലിറ്റി ജീവനക്കാരനായ അച്ഛന്‍ ലീവൊക്കെ എടുത്ത് റിഹേഴ്‌സലിന് വരും. അതുകണ്ടാണ് അഭിനയം ഇഷ്ടമായത്. എന്നേക്കാളും ആഗ്രഹം അച്ഛനായിരുന്നു. ഞാന്‍ സിനിമയില്‍ വരണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. മാനു എന്നാണ് ഞാന്‍ വിളിക്കുന്നത്.

എന്തുകൊണ്ട് ദുബായില്‍ എന്ന ചോദ്യത്തിനും അനു മറുപടി നല്‍കിയിരുന്നു. ഡാന്‍സ് സ്‌കൂള്‍ എന്ന ആഗ്രഹം നേരത്തെ മനസിലുള്ളതായിരുന്നു. ഇവിടെ എനിക്ക് രണ്ട് ഫ്രണ്ട്‌സുണ്ട്്. അവരും കലയൊക്കെയായി അടുപ്പമുള്ളവരാണ്. ഞാന്‍ എപ്പോള്‍ ഇവിടെ വരികയാണെങ്കിലും അവര്‍ എന്നോട് ഇതേക്കുറിച്ച് ചോദിക്കും. ഫാമിലിയായാണ് അവര്‍ ഇവിടെ. നമുക്ക് തുടങ്ങിയാലോ എന്ന് ചോദിച്ചത് അവരാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ള സ്ഥലം ദുബായ് ആണ്. വെക്കേഷന് എവിടെ പോവും എന്ന് ചോദിച്ചാല്‍ ദുബായ് എന്ന് പറയുന്ന ആളാണ് ഞാന്‍. എന്റെ സിനിമയുടെ ഷൂട്ടിനും ഞാന്‍ ഇവിടെയുണ്ടായിരുന്നു. ആര്‍ടിസ്റ്റ് എന്ന നിലയില്‍ അംഗീകരിച്ച സ്ഥലം കൂടിയാണ്. ഗോള്‍ഡന്‍ വിസ കിട്ടിയിരുന്നു എനിക്ക്.

More from Filmibeat

Read more about: anu sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X