'അങ്ങനൊരു രാജുവേട്ടനെ അതിന് മുമ്പോ ശേഷമോ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല, ഒരു പരിധി വരെ കാരണക്കാരൻ ധ്യാൻ ‌ചേട്ടൻ'

സമൂഹമാധ്യമങ്ങൾക്ക് സ്വീകാര്യത വർധിച്ചശേഷമാണ് പുത്തൻ സിനിമകളുടെ പ്രമോഷൻ രീതികളിൽ ആകെ മൊത്തം മാറ്റം സംഭവിച്ചത്. പോസ്റ്ററുകളും ട്രെയിലറുകളുമെല്ലാം ഇപ്പോൾ റിലീസ് ചെയ്യുന്നത് സോഷ്യൽമീഡിയ വഴിയാണ്. അവിടെ ലഭിക്കുന്ന റിയാക്ഷനുകളും ട്രോളുകളും പോലും സിനിമയുടെ വിജയ പരാജയങ്ങൾക്ക് കാരണമാകും. പ്രമോഷന്റെ ഭാ​ഗമായി സിനിമയിലെ താരങ്ങൾ തന്നെ നേരിട്ടെത്തി അഭിമുഖങ്ങൾ കൊടുത്ത് തുടങ്ങിയിട്ടും കുറച്ച് കാലങ്ങളെയായിട്ടുള്ളു.

ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി പ്രധാന കഥാപാത്രങ്ങൾ ചെയ്ത അഭിനേതാക്കളെല്ലാം ഒരുമിച്ച് വന്ന് വിവിധ യുട്യൂബ് ചാനലുകൾക്കും വാർത്ത ചാനലുകൾക്കുമായി കുറഞ്ഞത് പത്ത് അഭിമുഖങ്ങളെങ്കിലും കൊടുക്കും. പത്തും വ്യത്യസ്തമല്ലെങ്കിൽ പ്രമോഷന്റെ ഭാ​ഗമായി ചിലവഴിച്ച സമയവും പാഴായിപ്പോകും.

Nikhila Vimal
Photo Credit: Nikhila Vimal / Prithviraj Sukumaran

അതിനാൽ തന്നെ കഴിവതും പ്രേക്ഷകരെ രസിപ്പിക്കുകയും പിടിച്ച് ഇരുത്തുകയും ചെയ്യുന്ന രീതിയിലാകണം അഭിമുഖങ്ങൾ. ഇതെല്ലാം അറിയാവുന്നതുകൊണ്ട് തന്നെ ഓരോ സിനിമയുടേയും സ്വഭാവത്തിന് അനുസരിച്ച് അഭിമുഖങ്ങളിലും മാറ്റങ്ങൾ സംഭവിക്കുമെന്ന് പറയുകയാണിപ്പോൾ നടി നിഖില വിമൽ.

പിആർ ടീം തന്നെ അതിനുള്ള നിർ​ദേശങ്ങൾ അഭിമുഖങ്ങളിൽ ഭാ​ഗമാകുന്ന നടീനടന്മാർക്ക് നൽകുമെന്നും നിഖില പറയുന്നു. ​ഗുരൂവായൂർ അമ്പലനടയിൽ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി അഭിമുഖങ്ങൾ നൽകിയപ്പോൾ നടൻ പൃഥ്വിരാജ് സരസമായി സംസാരിച്ചതിനും പെരുമാറിയതിനും പിന്നിലും പിആർ ടീമിന്റെ നിർദേശങ്ങളാണെന്നും നിഖില പറയുന്നു. ചില ഇന്റർവ്യൂകൾക്ക് നമുക്ക് ഒരു പാറ്റേണുണ്ട്. ​

ഗുരുവായൂർ അമ്പലനടയിലിന്റെ പ്രമോഷൻ സമയത്ത് ഇന്റർവ്യൂസ് കൊടുക്കുന്ന സമയത്ത് നമുക്ക് തന്നിരുന്ന ഇൻസ്ട്രക്ഷൻ തന്നെ ഒരു ഫൺ ഇന്റർവ്യൂ ആയിരിക്കണം എന്നതായിരുന്നു. ഇന്റർവ്യൂവിന്റെ സമയത്ത് പിആർ സൈഡിൽ നിന്നുള്ള പ്ലാനിങ്ങുണ്ടാകും. ​ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ പ്രമോഷൻ സമയത്ത് കണ്ട രാജുവേട്ടനെ നിങ്ങൾ മുമ്പോ അതിനുശേഷമോ കണ്ടിട്ടുണ്ടാവില്ല.

ബേസിക്കലി ഫൺ ഇന്റർവ്യൂ ആക്കണമെന്ന് ഇൻസ്ട്രക്ഷൻ ഉണ്ടായിരുന്നു. ഇതിനെല്ലാം ഒരു പരിധി വരെ കാരണം ധ്യാൻ ചേട്ടനാണ്. പുള്ളിയുടെ ഇന്റർവ്യൂസ് വൈറലായി മാറാറുണ്ടല്ലോ. അതിനുശേഷം ഇന്റർവ്യൂസിന് വ്യൂസ് വരണമെങ്കിൽ അത് ഫണ്ണും വാച്ചബിളും ആയിരിക്കണമെന്ന കോൺസപ്റ്റുണ്ട്. ​ഗുരുവായൂർ അമ്പലനടയിൽ കോമഡി സിനിമയായതുകൊണ്ട് ഫണ്ണായി തന്നെ ഇന്റർവ്യൂവും നൽകണമെന്ന കോൺസപ്റ്റുണ്ടായിരുന്നു.

Nikhila Vimal
Photo Credit: Nikhila Vimal / Instagram

ഇത്തരം ഇൻസ്ട്രക്ഷൻസ് അവർ തരികയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കൗണ്ടറുകൾ പറയുക, തമാശകൾ ഉണ്ടാക്കുക, തമാശകൾ പറയുക എന്നതെല്ലാം അതിൽ ഉൾപ്പെടുമെന്നും നിഖില പറഞ്ഞു. അവസാനമായി പൃഥ്വിരാജ് നിർമ്മിച്ച മലയാള സിനിമയാണ് ​ഗുരുവായൂർ അമ്പലനടയിൽ. 2024ൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമ കൂടിയായിരുന്നു ഇത്. പൃഥ്വിരാജിന് പുറമെ നിഖില വിമൽ, അനശ്വര രാജൻ, ബേസിൽ ജോസഫ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

ഒരിടവേളയ്ക്കുശേഷം തമാശ നിറഞ്ഞൊരു കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിച്ചതും ​ഗുരുവായൂർ അമ്പലനടയിലാണ്. നിഖിലയുടെ അഭിമുഖങ്ങൾക്കും ആരാധകർ ഏറെയാണ്. അതിന് കാരണം വളച്ചൊടിച്ചുള്ളതും നിലവാരം കുറഞ്ഞതുമായ ചോ​ദ്യങ്ങൾക്ക് നിഖില നൽകുന്ന മറുപടികൾ തന്നെയാണ്. പലർക്കും നിഖിലയെ അഭിമുഖം ചെയ്യാനും ഭയമാണ്. ത​ഗ് റിപ്ലെകൾ വന്നാൽ എയറിലാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ആ ഭയം.

തനിക്ക് യോജിക്കാത്ത കാര്യങ്ങൾ വന്നാൽ ഉടനടി തന്നെ അതിനെ എതിർക്കാനും നിഖില മടി കാണിക്കാറില്ല. ത​ഗ് റാണിയെന്ന് പ്രേക്ഷകർക്കിടയിൽ ഒരു ടാ​ഗും നിഖിലയ്ക്കുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ റോളാണ് ​ഗുരുവായൂർ അമ്പലനടയിൽ സിനിമയിൽ നിഖില ചെയ്തത്. ​ഗെറ്റ് സെറ്റ് ബേബിയാണ് അവസാനം റിലീസ് ചെയ്ത നിഖിലയുടെ സിനിമ.

More from Filmibeat

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X