»   » ബോക്‌സോഫീസില്‍ മോഹന്‍ലാലിനെ തകര്‍ക്കാന്‍ ഒരു ശക്തിയ്ക്കും കഴിയില്ലേ...?, നോക്കൂ

ബോക്‌സോഫീസില്‍ മോഹന്‍ലാലിനെ തകര്‍ക്കാന്‍ ഒരു ശക്തിയ്ക്കും കഴിയില്ലേ...?, നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

കേരളത്തിലെ തിയേറ്ററുകളില്‍ ജനത്തിരക്ക് ഒരു ആവേശമായി മാറണമെങ്കില്‍ അത് മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി ആയിരിയ്ക്കണം. അന്നും ഇന്നും മോഹന്‍ലാല്‍ സിനിമ ആവേശം തന്നെയാണെന്ന് ഒടുവില്‍ റിലീസ് ചെയ്ത പുലിമുരുകന്‍ എന്ന ചിത്രവും തെളിയിയ്ക്കുന്നു.

ലൊക്കേഷനില്‍ മോഹന്‍ലാല്‍; നിങ്ങള്‍ കണ്ടിരിയ്ക്കാന്‍ സാധ്യതയില്ലാത്ത ചിത്രങ്ങള്‍

ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തിലും മോഹന്‍ലാല്‍ ചിത്രങ്ങളോട് മത്സരിക്കാന്‍ കഴിയില്ല. താരതമ്യം ചെയ്യാന്‍ കഴിയുന്നതിലും മുകളിലാണ് ലാലിന്റെ ചിത്രങ്ങളുടെ കലക്ഷ ഇരിയ്ക്കുന്നത്. നോക്കാം

ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം

കേരളത്തിലെ തിയേറ്ററില്‍ നിന്ന് ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം ഒക്ടോബര്‍ 7 ന് മുമ്പ് വരെ മമ്മൂട്ടി നായകനായ കസബയായിരുന്നു. 2.48 കോടി രൂപയാണ് കസബ ആദ്യ ദിവസം തിയേറ്ററില്‍ നിന്നും നേടിയത്. എന്നാല്‍ അതിനെ മലര്‍ത്തി അടിച്ചുകൊണ്ടാണ് പുലിമുരുകന്‍ എത്തിയത്. ആദ്യ ദിവസം പുലിമുരുകന്‍ 4.5 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി, മലയാളത്തില്‍ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന പേര് സ്വന്തമാക്കി.

ഏറ്റവും വേഗം 10 കോടിയും 20 കോടിയും കടന്ന സിനിമകള്‍

മലയാളത്തില്‍ ഏറ്റവും വേഗം 10 കോടിയും 20 കോടിയും കടന്ന ചിത്രങ്ങള്‍ മോഹന്‍ലാലിന്റേത് മാത്രമാണ്. മൂന്ന് ദിവസം കൊണ്ടാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ 10 കോടി ഗ്രോസ് കലക്ഷന്‍ നേടിയത്. അഞ്ച് ദിവസത്തിനുള്ളില്‍ 20 കോടിയും അനായാസം നേടി.

ഏറ്റവും വേഗം മുപ്പത് കോടി കടന്ന ചിത്രം

മലയാളത്തില്‍ ഏറ്റവും വേഗം മുപ്പത് കോടി കടന്ന ചിത്രം ഏതാണെന്ന് ചോദിച്ചാലും മോഹന്‍ലാല്‍ ചിത്രം എന്ന് തന്നെയാണ് ഉത്തരം. അതും പുലിമുരുകന് തൊട്ട് മുന്‍പ് റിലീസ് ചെയ്ത ഒപ്പം. 24 ദിവസത്തിനുള്ളിലാണ് ഒപ്പം 30 കോടി കടന്നത്. നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രം സൃഷ്ടിച്ച റെക്കോഡ് ഒപ്പം പൊട്ടിച്ചുകൊടുത്തു.

50 കോടി കടക്കുന്ന ആദ്യ മലയാള സിനിമ

50 കോടി കലക്ഷന്‍ നേടിയ മലയാളത്തിലെ ആദ്യത്തെ ചിത്രമേതാണെന്ന് ചോദിച്ചാലും മോഹന്‍ലാല്‍ ചിത്രം. 2013 ല്‍ റിലീസ് ചെയ്ത ദൃശ്യമാണ് ആ ചിത്രം. ആ റെക്കോഡ് മറികടക്കാന്‍ ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. ഒപ്പമോ പുലിമുരുകനോ തന്നെ അത് വെട്ടി തിരുത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രവും മോഹന്‍ലാലിന്റേത് തന്നെ. 65 കോടിയാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ദൃശ്യത്തിന്റെ ആകെ കലക്ഷന്‍.

ഒറ്റയാള്‍ പോരാട്ടം

മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കിടയില്‍, ഒറ്റയാള്‍ പോരാട്ടം നടത്തുന്ന നായകനാണ് മോഹന്‍ലാല്‍. ഏറ്റവും കൂടുതല്‍ സോളോ വിജയം നേടിയ നടന്‍ എന്ന പേര് ഇപ്പോഴും മോഹന്‍ലാലിന് തന്നെയാണ്. തിയേറ്ററില്‍ ഇപ്പോഴും ശക്തമായി പ്രദര്‍ശനം തുടരുന്ന ഒപ്പം 40 കോടി കടന്നു എന്നാണ് റിപ്പോട്ട്. കുതിച്ച് പോകുന്ന പുലിമുരുകനും അധികം വൈകാതെ പുതിയ ചരിത്രം സൃഷ്ടിക്കും.

English summary
Mohanlal's Pulimurugan is on a record breaking spree. The actor has once again proved that he is the king of box office with his movies dominating the list of all-time box office records.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam