വിക്കീപീഡിയയിൽ എന്നെപ്പറ്റി പറയുന്നത് പൊട്ടത്തെറ്റ്! തുറന്നടിച്ച് നടി നമിത് പ്രമോദ്

വിക്കിപീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വിവരത്തെ കുറിച്ച് നടി നമിത പ്രമോദ്. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കീപീഡിയയിൽ തന്നെ കുറിച്ച് എഴുതിയിരിക്കുന്ന പല വിവരങ്ങളും പൊട്ടത്തെറ്റാണ്. താൻ ഇത് തിരുത്തിയെങ്കിലും പിന്നീട് ആരൊക്കെയോ വീണ്ടും അത് മറ്റിയെന്നും നമിത പറഞ്ഞു.

namitha pramod

ആലപ്പുഴ കേന്ദ്രീകരിച്ചാണ് തന്റെ പല ചിത്രങ്ങളുടേയും ഷൂട്ടിങ് നടന്നത്. ഇടയ്ക്ക് ചിലര്‍ വന്ന് പറയും നമ്മള്‍ ഒരു നാട്ടുകാരാണെന്നൊക്കെ, അവര്‍ സ്‌നേഹം കൊണ്ട് പറയുന്നതല്ലേ എന്ന് കരുതി ഞാന്‍ തിരുത്താറുമില്ല. വിക്കിപീഡിയയിൽ പറയുന്നത് പോലെ കുമരകമല്ല എന്റെ സ്വദേശം. അതുപോലെ താനൊരു ഡാൻസറുമല്ലെന്നും നിമിത പറഞ്ഞു.

ഒരു പ്രവാസിയായ പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുളള ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചിട്ടുള്ളവരോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്,ശരിക്കും നടക്കുന്ന സംഭവമാണ്, അങ്ങനെയൊരു പ്രമേയം പറയുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്- താരം കൂട്ടിച്ചേർത്തു. ഫാരിസ് മജീദാണ് അല്‍ മല്ലുവില്‍ നായകന്‍. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X