കല്യാണം കഴിഞ്ഞാല്‍ ചെലവ് ഉണ്ടാവില്ലേ? വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് അഹാനയുടെ പ്രതികരണം

നാട്ടു നടപ്പ് അനുസരിച്ച് വീട്ടില്‍ കെട്ടിക്കാനായ പെണ്‍കുട്ടികള്‍ നിരന്ന് നില്‍ക്കുമ്പോള്‍ ആദ്യത്തേതിനെ പെട്ടന്ന് വിവാഹം കഴിച്ച് അയപ്പിയ്ക്കും. എന്നാല്‍ നടന്‍ കൃഷ്ണ കുമാറിന് അങ്ങനെയൊരു ഉദ്ദേശവും ഇപ്പോഴില്ല. വിവാഹത്തെ കുറിച്ച് അഹാന കൃഷ്ണയും ആലോചിയ്ക്കുന്നില്ല എന്നാണ് വിവരം. നിലവില്‍ നല്ല നല്ല സിനിമകളുടെ ഭാഗമാവാനാണ് അഹാന ശ്രമിയ്ക്കുന്നത്. എന്നിരുന്നാലും അടുത്തിടെ അഹാന കൃഷ്ണയും കൃഷ്ണ കുമാറും ഒരുമിച്ച് ഒരു മാട്രമോണി പരസ്യത്തില്‍ അഭിനയിച്ചതോടെ അഹാനയ്ക്ക് വിവാഹ പ്രായമെത്തിയോ എന്ന ചോദ്യം പൊതുവെ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ആരാധകരിലും ഈ സംശയം ശക്തമാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ അഹാനയോട് വിവാഹക്കാര്യം ആരാധകര്‍ നേരിട്ട് തന്നെ ചോദിച്ചു. ഭാവി വരനെ കുറിച്ചുള്ള അഹാനയുടെ കാഴ്ചപ്പാടും വിവാഹ ശേഷം അഹാന അഭിനയ ജീവിതം തുടരുമോ എന്നൊക്കെയായിരുന്നു ആരാധകരുടെ ചോദ്യം. എന്തിനോടും വളരെ ബോള്‍ഡായി പ്രതികരിയ്ക്കുന്ന അഹാന ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കി.

ahaanakrishna

ജീവിത പങ്കാളി എങ്ങിനെയുള്ള ആളായിരിയ്ക്കണം എന്ന് ഒരു ആരാധകന്‍ ചോദിച്ചു. വളച്ചുകെട്ടുകളില്ലാത്ത ഒരു യഥാര്‍ത്ഥ വ്യക്തിയാവണം പങ്കാളി എന്നായിരുന്നു അഹാനയുടെ മറുപടി. ജോലിയുമായി ഒത്തുപോകുന്ന ആളാവണം. ഒന്നിച്ചിരുന്ന് നന്നായി ഒരുപാട് നേരം സംസാരിക്കാന്‍ കഴിയാവുന്ന ആളാവണം- താരപുത്രി വ്യക്തമാക്കി.

വിവാഹം കഴിഞ്ഞാല്‍ അഭിനയിയ്ക്കുമോ എന്ന് ചോദ്യത്തിന്, വിവാഹം കഴിഞ്ഞാലും വീട്ടിലെ ബില്ല് അടയ്ക്കണ്ടേ.. പച്ചക്കറി ഒന്നും വാങ്ങണ്ടേ എന്നായിരുന്നു അഹാനയുടെ മറുചോദ്യം. വിവാഹം ഉറപ്പിച്ചാലും, വിവാഹം കഴിഞ്ഞാലും.. ഇനി വിവാഹം- ഇല്ലെങ്കിലും സിനിമ അഭിനയം തുടരും. അഭിനയം എന്റെ തൊഴിലാണ്. അതുമായി മുന്നോട്ട് പോകും അഹാന കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ് കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍ മക്കളും. അഹാന ഉള്‍പ്പടെയുള്ള നാല് പേരും ലോക്ക് ഡൗണ്‍ കാലങ്ങളില്‍ തങ്ങളുടെ നിത്യജീവിത വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. വ്യക്തി സ്വാതന്ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന അഹാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വഴി ഒരുക്കാറുണ്ട്. നിലവില്‍ കൊച്ചിയില്‍ സിനിമാ ചിത്രീകരണ തിരക്കിലായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്പം അകന്ന് നില്‍ക്കുകയാണ് താരപുത്രി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X