For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് സീസൺ 4 ൽ പോകാൻ ഇനി താരങ്ങൾ ഭയപ്പെടുമോ, സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു....

  |

  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ഷോ ആദ്യം ആരംഭിക്കുന്നത്. പിന്നീട് മറ്റ് ഭാഷകളിലും തുടങ്ങുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്v ബിഗ് ബോസിൽ താരങ്ങളാണ് മത്സരാർഥികളായി എത്തുന്നത്. ഇതാണ് ഷോയുടെ ഹൈലൈറ്റ്. സ്ക്രീനിൽ കാണുന്ന താരങ്ങളുടെ റിയൽ ലൈഫ് നേരിൽ കാണാൻ പ്രേക്ഷകർക്ക് വലിയ താൽപര്യമാണ്.

  ഗ്ലാമറ സ്റ്റൈലിൽ പാർവതിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

  2018 ൽ ആണ് മലയാളത്തിൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. സീസൺ 3 യാണ് ഇപ്പോൾ നടന്നത്. ആദ്യത്തെ സീസൺ മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. മറ്റ് രണ്ട് സീസണുകളും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു.95ാം ദിവസമാണ് മൂന്നാം ഭാഗം നിർത്തി വയ്ക്കുന്നത്.ഷോ നിർത്തിയെങ്കിലും സീസൺ 3യ്ക്ക് വിജയി ഉണ്ടാകും. ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ബിഗ് ബോസിന്റെ നാലാം ഭാഗത്തെ കുറിച്ചാണ്. അടുത്ത സീസണിൽ ബിഗ് ബോസ് ഹൗസിൽ പോകാൻ താരങ്ങൾ തയ്യാറാവുമോ എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. കൂടാതെ ഈ വിഷയത്തിൽ മറ്റുള്ളവരുടെ അഭിപ്രായവും തേടുന്നുണ്ട്. അടുത്ത സീസണിലെ ബിബിയിൽ പോകാൻ സെലിബ്രിറ്റികൾ ഭയപ്പെടും എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നാണ് പ്രേക്ഷകന്റെ ചോദ്യം. ബിഗ് ബോസിന്റെ അനൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രേക്ഷകരുടെ ചർച്ച.

  പോകും എന്നാണ് അധികം പേരും പറയുന്നത്. തീർച്ചയായും പോകും. എന്തിന് അവർ പേടിക്കണം! ഇത് കണ്ട്കൊണ്ടിരിക്കുന്ന അവന്മാർക്കാണ് പേടിയെന്നാണ് ഒരു ആരാധകൻ പറയുന്നത്. ഉറച്ച തീരുമാനവും ഉറച്ച നിലപാടും ഉള്ളവർക്ക് പേടിക്കേണ്ടിവരില്ലെന്നും മറ്റൊരാൾ പറയുന്നുണ്ട്. സെലിബ്രിറ്റികൾ തന്നെ വേണമെന്ന് ആർക്കാണ് നിർബന്ധം എന്നും പ്രേക്ഷകൻ ചോദിക്കുന്നുണ്ട്.

  ആദ്യ രണ്ട് സീസുകളെ അപേക്ഷിച്ച് വളരെ സിമ്പിളായ ടാസ്ക്കാണ് ഈ തവണ മത്സരാർഥികൾക്ക് നൽകിയതെന്നും ഒരു ആരാധക അഭിപ്രായം ഉന്നയിക്കുന്നുണ്ട്. ആദ്യത്തെ സീസണിലെ ടാസ്‌ക്കുകളെ അപേക്ഷിച്ചു ഇത്തവണത്തെ സീസണിലെ ടാസ്കുകൾ ഒട്ടും നിലവാരം ഇല്ലാത്തവ ആയിപ്പോയി എന്നായിരുന്നല്ലോ ഇത് വരെ ആരോപണം. അതെന്തിന് വേണ്ടിയാണെന്ന് അവസാനം ആയപ്പോൾ മനസ്സിലായി. എന്തായാലും ആദ്യത്തെ സീസണിലെ പോലെ മണൽ പ്രയോഗവും, 2nd സീസണിലെ പച്ചമുളക് മാസ്കും ഒന്നും ഇത്തവണ കാണാൻ കഴിഞ്ഞില്ലല്ലോ.. അത് കൊണ്ട് പേടിക്കേണ്ട. അടുത്ത വർഷവും കാണും ഇത് പോലെ ആങ്ങള-പെങ്ങൾ, കാമുകൻ-കാമുകി-തേയ്ക്കപ്പെടേണ്ടവൻ/തേയ്ക്കപ്പെടേണ്ടവൾ കോമ്പോസ് ഒക്കെ. മോഹൻലാലിന് പകരം വേറെ ആരായാലും "നല്ല" നിലവാരവും നിലനിർത്തും.. ഒരു ഫ്ലാറ്റ് നു പകരം 2 ആക്കിയാലോ എന്നും ആലോചിക്കാവുന്നതാണ്, എന്നായിരുന്നു കമന്റ്.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  ബിഗ് ബോസ് സീസൺ 4 നെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. കേരളത്തിൽവച്ച് ഷോ നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. സീസൺ 3 യുടെ ചിത്രീകരണം ചെന്നൈ സർക്കാർ തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യം ഉന്നയിച്ച് പ്രേനക്ഷകർ രംഗത്ത് എത്തിയത്. എന്നാൽ അത് അത്രവേഗം സാധ്യമാകുന്ന കാര്യമല്ല. ചെന്നൈ, മുംബൈ എന്നി സ്ഥലങ്ങളിലെ സെറ്റിൽ വെച്ചാണ് ബിഗ് ബോസ് ഷോകളുടെ ചിത്രീകരണം നടക്കുന്നത്.

  Read more about: bigg boss malayalam 3 bigg boss
  English summary
  Will Celebrities Dare To Join In Bigg Boss Malayalam Season 4, Here How Fans Responded
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X