അങ്ങനെ ദൃശ്യം 3 ഉണ്ടാകട്ടെ, ദൃശ്യം 2 നെ കുറിച്ചുള്ള നിർണായക വെളിപ്പെടുത്തുമായി മോഹൻലാൽ
മോളിവുഡ് പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മലായളം സിനിമയാണ് ദൃശ്യം2. 2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യം ഭാഗം വൻ വിജമായിരുന്നു. അതിനാൽ തന്നെ രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദൃശ്യം2 പുറത്തു വരാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്. സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചിത്രം വ്യാപകമായ ചർച്ചായയിട്ടുമുണ്ട്.
അമലാ പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ
ചിത്രത്തിനെ കുറിച്ച് ചെറിയ സൂചനയുമായി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദൃശ്യം2 നെ കുറിച്ച് പ്രതികരിച്ച് മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ന്യൂസിനോടാണ് ചിത്രത്തിനെ കുറിച്ച് മോഹൻലാൽ വാചാലനായത്. പ്രേക്ഷകരെ പോലെ തന്നെ ജോർജ്ജ് കുട്ടിയെ തനിക്കും പൂർണ്ണമായി മനസ്സിലായിട്ടില്ലെന്നാണ് മോഹൻലാൽ പറയുന്നത്.

ദൃശ്യം 2ാം ഭാഗത്തിന കുറിച്ചുള്ള നിരവധി കഥകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ ചിത്രത്തിനെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ്. ജോർജ്ജ് കുട്ടിയെ നിങ്ങളെ പോലെ എനിക്കും കൃത്യമായി പിടികിട്ടിയിട്ടില്ല. രഹസ്യങ്ങൾ ഒളിപ്പിച്ച് ആദ്യ ഭാഗത്ത് അയാൾ വിജയിയാകുന്നു. തുടർന്നും അങ്ങനെതന്നെയാണ്. പൊലീസ് അറസ്റ്റുചെയ്തുകഴിഞ്ഞാല്‍ രഹസ്യം അവസാനിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ടുമാത്രം അങ്ങനെയാവണമെന്നില്ലല്ലോ എന്ന് മോഹന്‍ലാല്‍ തിരിച്ചു ചോദിക്കുന്നു.

അയാള്‍ ജയിലിലാവുകയാണെങ്കില്‍ അടുത്തഭാഗത്ത് ജയില്‍ ചാടി വരാമല്ലോ..? അങ്ങനെ ദൃശ്യം 3 ഉണ്ടാകട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കൂടാതെ പ്രേക്ഷകരോട് ഒരു അപേക്ഷയും താരം നടത്തുന്നുണ്ട്. ജോര്‍ജുകുട്ടിയെപ്പോലെ രഹസ്യം ഒളിപ്പിച്ചതുപോലെ സിനിമയെകുറിച്ചുള്ള രഹസ്യങ്ങള്‍ നിങ്ങളാരും പുറത്തുപറയരുത്. എല്ലാവരും കാണട്ടെ. ആദ്യഭാഗം പോലെ ദൃശ്യം 2 തിയറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഒടിടി റിലീസാണെങ്കിലും നാലുമാസം കഴിഞ്ഞ് ദൃശ്യം 2 തിയറ്ററുകളില്‍ റിലീസ് ചെയ്തേക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ നീണ്ടകാലത്തെ അഭിനയ ജീവിതത്തിൽ ദൃശ്യം 2 പലതുകൊണ്ടും പ്രത്യേകത നിറഞ്ഞതാണ്യ കൊവിഡ് കാലത്ത് സഹപ്രവർത്തകർക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിന്റെ ഭാഗം കൂടിയായിരുന്നു ചുരുങ്ങിയ സമയം കൊണ്ട ചിത്രീകരണം ആരംഭിച്ചത്. എല്ലാം ഭംഗിയായതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
Recommended Video

ഫെബ്രുവരി 19 നാണ് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുന്നത്. ഒടിടി റിലീസിന് മുന്നോടിയായ ചിത്രത്തിന്റെ ട്രെയിലറും ആമസോൺ പുറത്തു വിട്ടിട്ടുണ്ട്. ണികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് ദൃശ്യം ചർച്ച ചെയ്യുന്നത്. വർഷങ്ങളുടെ മാറ്റം ആ കുടുംബത്തിനുമുണ്ട്. മേഹൻ ലാൽ, മീന, സിദ്ദിഖ്, ആശാ ശരത്, ആൻസിബ, എസ്തർ എന്നിവർക്കൊപ്പം ഗണേഷ്, മുരളി ഗോപി, സായ് കുമാർ എന്നിവരും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications