'അവർ ഒന്നിച്ചാണിപ്പോൾ, പ്രിയന്റെ ചിന്താ​ഗതിയിൽ മാറ്റം വന്നതിന് പിന്നിൽ, പുനർവിവാഹം ലിസി ഭയക്കാൻ കാരണമുണ്ട്'

അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായത് വർഷങ്ങൾക്ക് മുമ്പ് വിവാഹമോചിതരായ പ്രിയദർശനും ലിസിയും ഇണക്കുരുവികളെപ്പോലെ സിബി മലയിലിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ദൃശ്യങ്ങൾ ആയിരുന്നു. പത്ത് വർഷം മുമ്പാണ് ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞത്. എന്നാൽ വർഷങ്ങൾക്കുശേഷം ഇരുവർക്കും ഇടയിലുണ്ടായിരുന്ന മഞ്ഞ് ഉരുകി എന്ന് വേണം വൈറലാകുന്ന ക്ലിപ്പുകളിൽ നിന്ന് മനസിലാക്കാൻ.

ഇരുവരും തമ്മിലുണ്ടായിരുന്നന വഴക്കും പിണക്കങ്ങളും മാറിയെന്ന വാർത്ത പുറത്ത് വന്നപ്പോൾ താരദമ്പതികൾ പുനർവിവാ​ഹം നടത്തുമോയെന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിനുള്ള മറുപടി പറയുകയാണിപ്പോൾ ലിസിയുമായും പ്രിയദർശനുമായും അടുപ്പമുള്ള സംവിധായകൻ ആലപ്പി അഷ്റഫ്.

Priyadarshan Lissy
Photo Credit: Alleppey Ashraf / youtube

പുനർവിവാഹം ലിസി ഭയക്കുന്നുണ്ടെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞു. വിവാഹബന്ധം വേർപ്പെടുത്തിയശേഷം പ്രിയനും ലിസിയും വേറെ വിവാഹ​ബന്ധത്തിലേക്ക് കടന്നിരുന്നില്ല. മാത്രമല്ല മക്കളുടെ കാര്യങ്ങളിൽ ഇരുവരും ഒരുമിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും.

ഒരു അമ്മായിയപ്പനും മുത്തച്ഛനുമൊക്കെയായപ്പോഴാണ് പ്രിയന്റെ ചിന്താ​ഗതി മാറ്റവന്നതും ലിസിയോട് വീണ്ടും പ്രണയവും കരുതലുമൊക്കെ മൊട്ടിട്ടതും. സിബി മലയിലിന്റെ മകന്റെ വിവാഹത്തിനായി ഇരുവരും ഒരുമിച്ചാണ് ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിയത്. അവർ ഒരുമിച്ച് വിവാഹ ചടങ്ങ് നടന്ന വേദിയിൽ എത്തിയതും നാണത്തോടെ പരസ്പരം നോക്കി ചിരിക്കുകയും കൈപിടിച്ച് നടക്കുകയും ഇരിക്കുകയും എല്ലം ചെയ്തത് കാണികൾ കൗതുകത്തോടെയാണ് നോക്കി കണ്ടത്.

ഈ ഒത്തുചേരലിന് ഇവിടം വേദിയായതിൽ വളരെ സന്തോഷമുണ്ടെന്ന് സിബി മലയിൽ പറയുകയും ചെയ്തിരുന്നു. വിവാഹശേഷം ഇരുവരും ഒരുമിച്ച് ലിസിയുടെ അമ്മയെ കാണാൻ പോയി. കഴിഞ്ഞ മൂന്ന് വർഷമായി ലിസിയുടെ അമ്മ കിടപ്പ് രോ​ഗിയാണ്. പെരുമ്പാവൂരിലുള്ള ഒരു ക്ലിനിക്കിലാണ് അവർ ഇപ്പോഴുള്ളത്.

ആളെ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് അമ്മയിപ്പോൾ. അമ്മയുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി കൃത്യമായി നോക്കുന്നത് ലിസി തന്നെയാണ്. പക്ഷെ അമ്മയ്ക്ക് ലിസിയെപ്പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ലിസി ചെന്നൈയിൽ നിന്നും അമ്മയുടെ അരകിലേക്ക് എത്തും. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലിനിക്കിലാണ് ലിസിയുടെ അമ്മ ചികിത്സയിൽ കഴിയുന്നത്.

Priyadarshan Lissy
Photo Credit: Alleppey Ashraf / youtube

ഏറ്റവും മുന്തിയ പരിചരണമാണ് അമ്മയ്ക്ക് ലഭിക്കുന്നത്. വർഷങ്ങൾക്കുശേഷമാണ് പ്രിയൻ അമ്മയെ കാണുന്നത്. പക്ഷെ അമ്മ തിരിച്ചറിഞ്ഞില്ല. അമ്മയുടെ അവസ്ഥയാണ് ഇപ്പോൾ ലിസിയുടെ ഏറ്റവും വലിയ ദുഖം. അമ്മയെ കണ്ടശേഷം ഇരുവരും ഒരുമിച്ചാണ് ചെന്നൈയിലേക്ക് പോയത്. ഇനി പ്രിയനുമായി ഒന്നിച്ചുള്ള ജീവിതമായിക്കൂടേയെന്ന് ഞാൻ ലിസിയോട് ചോദിച്ചു.

ഒന്നിച്ചാണിക്ക ഇപ്പോൾ... എല്ലാം കുടുംബമായി സ്നേഹമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. പരാതിയോ പരിഭവമോ വഴക്കോ ഒന്നും തന്നെയില്ല. കരാറിലൊപ്പിട്ട് പുനർവിവാഹം കഴിച്ച് കഴിഞ്ഞാൽ വീണ്ടും വഴക്കുണ്ടാകുമോയെന്ന ഭയം ലിസിയുടെ ഉള്ളിലുണ്ട്. ആ ഭയം പ്രിയൻ മാറ്റിയെടുത്താൻ മാത്രമെ ബന്ധം പൂർണ്ണതയിൽ എത്തുകയുള്ളു. രണ്ട് ദിവസം മുമ്പ് പ്രിയൻ എന്നെ വിളിച്ചിരുന്നു... തന്റെ നാക്ക് കരിനാക്കാണോ പൊൻനാക്കാണോയെന്ന് ചോദിച്ചു.

ലിസിക്ക് പ്രിയനോടുള്ള ഇഷ്ടവും കരുതലും മനസിലാക്കി ഞാനാണല്ലോ ഇത് ആദ്യം പറഞ്ഞത്. പ്രിയനിപ്പോൾ പ്രണയ പരവശൻ കൂടിയാണ്. വാക്കുകളിൽ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും തുളുമ്പി നിൽക്കുന്നു എന്നും ആലപ്പി അഷ്റഫ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. പ്രിയദർശൻ സിനിമകളാണ് ലിസിയെ അറിയപ്പെടുന്ന നായികയാക്കി മാറ്റിയതും.

More from Filmibeat

Read more about: priyadarshan lissy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X