മോഹന്‍ലാലിനെ വെട്ടിച്ച് തുടങ്ങി.. അടുത്ത ലക്ഷ്യം വാപ്പച്ചി.. റെക്കോര്‍ഡ് ലക്ഷ്യമാക്കി ദുല്‍ഖര്‍!

By Nihara

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോലോ. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് എത്തിയത്. താരപുത്രന്‍ ഇമേജിനും അപ്പുറത്ത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ സ്റ്റീരിയോയൈപ്പായിരുന്നുവെങ്കിലും വളരെ പെട്ടെന്നാണ് താരം സ്വന്തം ഇടം നേടിയെടുത്തത്. ഏത് തരം കഥാപാത്രത്തെ ലഭിച്ചാലും താരത്തിന്റെ കൈയ്യില്‍ ഭദ്രമായിരിക്കുന്നുവെന്ന് പ്രേക്ഷകരും സംവിധായകരും ഒരുപോലെ മനസ്സിലാക്കി കഴിഞ്ഞു.

ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായാണ് ദുല്‍ഖര്‍ മുന്നേറ്റം തുടരുന്നത്. അമല്‍ നീരദ് ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്കയ്ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് സോലോ. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ചിത്രം മലയാള സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചാണ് തുടങ്ങിയത്.

കരിയറിലെ ഏറ്റവും വലിയ റിലീസ്

കരിയറിലെ ഏറ്റവും വലിയ റിലീസ്

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മാത്രമല്ല മലയാള സിനിമയിലെ തന്നെ കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രമായി മാറിയിരിക്കുകയാണ് സോലോ. പുലിമുരുകന്റെ റെക്കോര്‍ഡ് തിരുത്തിയാണ് ഡിക്യു ഈ നേട്ടം സ്വന്തമാക്കിയത്.

ആദ്യ ദിനത്തില്‍ ആയിരം പ്രദര്‍ശനം

ആദ്യ ദിനത്തില്‍ ആയിരം പ്രദര്‍ശനം

ആദ്യ ദിനത്തില്‍ തന്നെ ആയിരത്തിലധികം പ്രദര്‍ശനമെന്ന റെക്കോര്‍ഡും സോലോയ്ക്ക് സ്വന്തം. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങ് ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡ് തകര്‍ക്കുമോ?

ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡ് തകര്‍ക്കുമോ?

ഓപ്പണിങ്ങ് കലക്ഷനില്‍ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറാണ് ഒന്നാം സ്ഥാനത്തുള്ളത്. വാപ്പച്ചിയുടെ റെക്കോര്‍ഡ് ദുല്‍ഖര്‍ തിരുത്തിക്കുറിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ദുല്‍ഖറിന്‍രെ കരിയറിലെ മികച്ച തുടക്കം

ദുല്‍ഖറിന്‍രെ കരിയറിലെ മികച്ച തുടക്കം

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മികച്ച ഒാപ്പണിങ്ങ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം കോമ്രേഡ് ഇന്‍ അമേരിക്കയാണ്. മേയില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തില്‍ മുന്നു കോടിയോളം നേടിയിരുന്നു.

മള്‍ട്ടിപ്ലക്‌സിന്റെ സ്വന്തം താരം

മള്‍ട്ടിപ്ലക്‌സിന്റെ സ്വന്തം താരം

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്നും മികച്ച പിന്തുണയാണ് ദുല്‍ഖറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിക്യുവിന്റെ ഇതുവരെ ഇറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

സോലോയെ ഏറ്റെടുത്ത് ആരാധകര്‍

സോലോയെ ഏറ്റെടുത്ത് ആരാധകര്‍

ഡിക്യു ആരാധകര്‍ ഇതിനോടകം തന്നെ ഈ ചിത്രത്തെ ഏറ്റെടുത്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X