ഈ അന്യഭാഷാ ചിത്രങ്ങള്‍ പുലിമുരുകന് പാരയാകുമോ?
പൂജ റിലീസായി തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ മുന്നേറുകയാണ്. ബോക്‌സിഫിസിലെ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പുലിമുരുകന്റെ മുന്നേറ്റം.
പൂജ റിലീസായി തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ മുന്നേറുകയാണ്. ബോക്‌സിഫിസിലെ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പുലിമുരുകന്റെ മുന്നേറ്റം. അപ്പോഴേക്കും ദീപാവലി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തി. ഇത്തവണ മലയാളത്തില്‍ നിന്ന് ദീപവലിക്ക് കാര്യമായ റിലീസ് ഒന്നും തന്നെയില്ല. പക്ഷേ അന്യഭാഷയില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ ദീപാവലി ചിത്രങ്ങളായി തിയേറ്ററുകളില്‍ എത്തി.
എന്നാല്‍ ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ അന്യഭാഷ ചിത്രങ്ങള്‍ പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷനെ ബാധിക്കുമോ എന്നാണ് ഇപ്പോള്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്. തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നും നാല് ചിത്രങ്ങളാണ് ദീപാവലി ചിത്രങ്ങളായി റിലീസ് ചെയ്യുന്നത്. കാണൂ.. ദീപാവലിക്ക് തിയേറ്റര്‍ കൈയ്യടക്കാന്‍ എത്തുന്ന അന്യഭാഷാ ചിത്രങ്ങള്‍.

ഏയ് ദില്‍ ഹയ് മുഷ്‌കില്‍
കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം. റണ്‍പീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. കൊച്ചിയില്‍ 35 ഷോകള്‍ നടത്തുന്നുണ്ട്.

കാശ്‌മോര
തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാര്‍ത്തിയുടെ കാശ്‌മോര. കഴിഞ്ഞ ദിവസം മുതല്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കാര്‍ത്തി കേരളത്തില്‍ എത്തിയിരുന്നു. ഒക്ടോബര്‍ 28ന് ചിത്രം റിലീസ് ചെയ്തു. കൊച്ചിയില്‍ 23 ഷോകളാണുള്ളത്.

ശിവായി
അജയ് ദേവ്ഗണ്‍ സംവിധാനവും നിര്‍മാണവും നിര്‍വ്വഹിക്കുന്ന ചിത്രം. അജയ് ദേവ്ഗണ്‍, സയേഷ സെയ്ഗാല്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ 21 ഷോകള്‍.

കൊടി
ധനുഷിനെയും തൃഷയെയും കേന്ദ്ര കഥാപാത്രമാക്കി ആര്‍എസ് ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊടി. ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. കൊച്ചിയില്‍ 14 ഷോകളുണ്ട്.


Click it and Unblock the Notifications











