കരിയർ കൂപ്പുകുത്തി, ഇനി ബി​ഗ് ബോസ് ശരണം; പക്ഷെ വിജയ് ദേവരകൊണ്ടയുടെ ഡിമാന്റിങ്ങനെ

തെലുങ്ക് സിനിമാ രം​ഗത്തുണ്ടായ ഏറ്റവും വലിയ താരോദയങ്ങളിൽ ഒന്നായിരുന്നു വിജയ് ദേവരകൊണ്ടയുടേത്. കുടുംബാധിപത്യം കൊടി കുത്തി വാഴുന്ന ടോളിവുഡിൽ വലിയ പിൻവലമൊന്നുമില്ലാതെ തന്നെ വിജയ് ദേവരകൊണ്ട വളർന്നു. അർജുൻ റെഡ്ഡിയാണ് കരിയറിൽ വഴിത്തിരിവായ സിനിമ. റാെമാന്റിക്, ആക്ഷൻ ഹീറോയായി തിളങ്ങിയ വിജയ് ദേവരകൊണ്ടയ്ക്ക് ഒന്നിന് പിറകെ ഒന്നായി അവസരങ്ങളെത്തി. കരിയറും ജീവിതവു മാറി മറിഞ്ഞു. എന്നാൽ ഒരു ഘട്ടത്തിൽ നടന് അടി പതറി.

ബോളിവുഡ് ചിത്രം ലെെ​ഗറിന്റെ പരാജയമാണ് വിജയ് ദേവരകൊണ്ടയ്ക്ക് കരിയറിൽ വലിയ അടിയാകുന്നത്. അതിന് മുമ്പ് ചെയ്ത സിനിമകളും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്ത ലെെ​ഗറിന്റെ പരാജയമുണ്ടാക്കിയ ആഘാതം ചെറുതല്ല. സിനിമയും സിനിമയിലെ നായക വേഷവും ട്രോൾ മെറ്റീരിയലായി മാറി. റിപ്പോർട്ടുകൾ പ്രകാരം 61 കോടിയുടെ നഷ്ടമാണ് സിനിമയ്ക്കുണ്ടായത്.

Vijay Deverakonda

പിന്നീടിങ്ങോട്ട് കരിയറിൽഒരു തിരിച്ച് വരവ് വിജയ് ​ദേവരകൊണ്ടയ്ക്ക് സാധിച്ചില്ല. ഖുശി ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചെങ്കിലും അടുത്ത റിലീസ് ഫാമിലി സ്റ്റാർ പരാജയപ്പെട്ടു. വിജയ് ​ദേവരകൊണ്ട ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നെന്ന അഭിപ്രായങ്ങളും വന്നു. കരിയർ ​ഗ്രാഫ് കൂപ്പുകുത്തിയിരിക്കെ താരത്തെക്കുറിച്ചുള്ള പുതിയ വിവരമാണിപ്പോൾ ചർച്ചയാകുന്നത്.

ബി​ഗ് ബോസ് തെലുങ്കിന്റെ അടുത്ത സീസണിൽ വിജയ് ദേവരകൊണ്ട അവതാരകനായി എത്തുമെന്നാണ് വിവരം. ബി​ഗ് ബോസ് തെലുങ്കിന്റെ മൂന്നാം സീസൺ മുതൽ ഇക്കഴിഞ്ഞ എട്ടാം സീസൺ വരെയും നാ​ഗാർജുനയാണ് ആങ്കറായെത്തിയത്. ചില സീസണുകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നാ​ഗാർജുനയുടെ ആങ്കറിം​ഗും മടുപ്പ് തോന്നിപ്പിക്കുന്നെന്ന് അഭിപ്രായങ്ങൾ വന്നു. ഇതിനിടെയാണ് അടിമുടി മാറ്റത്തിന് ബി​ഗ് ബോസ് തെലുങ്ക് ടീം ഒരുങ്ങുന്നത്.

Vijay Deverakonda

അവതാരകനായെത്തുന്നതിൽ വിജയ് ദേവരകൊണ്ട ചില ഡിമാന്റുകൾ വെച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 15 കോ‌ടി രൂപയാണ് വിജയ് ദേവരകൊണ്ട പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. ബി​ഗ് ബോസ് ടീം ഈ ഡിമാന്റ് അം​ഗീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു മത്സരാർത്ഥിയോടും പ്രത്യേകിച്ച് പക്ഷപാതം കാണിക്കില്ല, എപ്പിസോഡ് വിലയിരുത്തിയായിരിക്കും തന്റെ സമീപനമെന്ന് വിജയ് ​ദേവരകൊണ്ട വ്യക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്.

പഴയ ജനപ്രീതി തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന വിജയ് ദേവരകൊണ്ടയ്ക്ക് ബി​ഗ് ബോസ് ഷോ തുണയായേക്കും. പ്രത്യേകിച്ചും തരം​ഗമുണ്ടാക്കുന്ന ഒരു ആങ്കറെ ബി​ഗ് ബോസ് പ്രേക്ഷകർ കാത്തിരിക്കുന്ന ഘട്ടത്തിൽ. നടൻ നന്ദമൂരി ബാലകൃഷ്ണ ബി​ഗ് ബോസിൽ അവതാരകനായെത്തുമെന്നാണ് പലരും കരുതിയത്. എന്നാൽ ഇദ്ദേഹം നിലവിൽ അൺസ്റ്റോപ്പബിൾ എന്ന ഷോയുടെ ആങ്കറാണ്.

Take a Poll

നാ​ഗാർജുനയ്ക്ക് മുമ്പ് ബി​ഗ് ബോസ് തെലുങ്ക് ആങ്കറായവർ ജൂൻയർ എൻടിആരും നാനിയുമാണ്. ഇവർക്ക് ശേഷമാണ് നാ​ഗാർജുന എത്തിയത്. തമിഴ് ബി​ഗ് ബോസിലും ഇക്കഴിഞ്ഞ സീസണിൽ ആങ്കർ മാറി. കമൽ ഹാസന് പകരം നടൻ വിജയ് സേതുപതിയാണ് ആങ്കറായെത്തിയത്. മറുവശത്ത് മലയാളം ബി​ഗ് ബോസിൽ ഇതുവരെയുള്ള സീസണുകളിലെല്ലാം ആങ്കറായെത്തിയ് മോഹൻലാലാണ്.

മോഹൻലാലായിരിക്കും വരാനിരിക്കുന്ന സീസണിലും ആങ്കറാവുക എന്നാണ് ആരാധരുടെ പ്രതീക്ഷ. മലയാളത്തിൽ ബി​ഗ് ബോസ് ഏഴാം സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മത്സരാർത്ഥികളുടെ വിവരമുൾപ്പെടെ ഒന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല. പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങുന്നതേയുള്ളൂ.

FAQs
വിജയ് ദേവരകൊണ്ടയുടെ ഡേറ്റിം​ഗ് ലെെഫ്

റിപ്പോർട്ടുകൾ പ്രകാരം നടി രശ്മിക മന്ദാനയുമായി ദീർഘകാലമായി പ്രണയത്തിലാണ് വിജയ് ദേവരകൊണ്ട. ഇരുവരും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇവർ ഒരുമിച്ചാണെന്ന് അ‌ടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 35 കാരനാണ് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയുടെ ആസ്തിയെത്ര?

റിപ്പോർട്ടുകൾ പ്രകാരം 39 കോടി രൂപയുടെ ആസ്തി വിജയ് ദേവരകൊണ്ടയ്ക്കുണ്ട്. 10 കോടിക്കും പതിനൊന്ന് കോടിക്കും ഇട‌യിലാണ് നടന്റെ പ്രതിഫലം.

Filmibeat Entertainment

Read more about: vijay deverakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X