For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് വര്‍ഷം കൊണ്ട് ഒരുപാട് അനുഭവിച്ചു; തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ച് വൈറൽ താരം പ്രിയ പ്രകാശ് വാര്യർ

  |

  ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലാകെ വൈറലായ സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വിലെ പാട്ട് രംഗമാണ് പ്രിയയ്ക്ക് ദേശീയ ശ്രദ്ധ നേടി കൊടുത്തത്. പിന്നീട് ബോളിവുഡില്‍ അടക്കം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് താരം. പ്രിയ അഭിനയിച്ച സിനിമകളൊക്കെ റിലീസിന് ഒരുങ്ങുന്നതേയുള്ളു. അതേ സമയം വൈറലായ അന്ന് മുതലിങ്ങോട്ട് താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹമാണ്.

  ഗ്ലാമറസ് ലുക്കിൽ നടി മാളവി മോഹനൻ, മനോഹരമായ നടിയുടെ ഫോട്ടോസ്

  ആദ്യം എല്ലാവരും അനുകൂലിച്ചെങ്കില്‍ പിന്നീട് പ്രിയയെ കളിയാക്കിയും പരിഹസിച്ചുമുള്ള ട്രോളുകള്‍ നിറയാന്‍ തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇത്തരം ട്രോളുകള്‍ തനിക്കെതിരെ നിരന്തരം വരികയാണെന്ന് പറയുകയാണ് നടിയിപ്പോള്‍. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുതിയ തന്റെ വിശേഷങ്ങള്‍ പ്രിയ പങ്കുവെച്ചത്.

  ഒരു സെലിബ്രിറ്റി ആണെങ്കില്‍ അവര്‍ക്കൊരു വ്യക്തി ജീവിതമുണ്ടെന്ന കാര്യം പല ആളുകളും അങ്ങ് മറക്കും. നമ്മളെല്ലാവരും സിംപിളായിട്ടുള്ള മനുഷ്യന്മാരാണ്. മറ്റുള്ള സാധാരണക്കാരെ പോലെ തന്നെയുള്ള ജീവിതമാണ് ഓരോ ദിവസവും ഞങ്ങളും നയിക്കുന്നതെന്ന് അവര്‍ മറന്ന് പോവുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ നിരന്തരം ഓരോ കാര്യങ്ങളും പോസ്റ്റ് ചെയ്യണമെന്നൊരു ഉത്തരവാദിത്വം ഉള്ളതായി ഞാന്‍ കരുതുന്നില്ല. എന്റെ കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ മറച്ച് പിടിച്ച് പോസ്റ്റ് ചെയ്യുന്ന വ്യക്തിയല്ല ഞാന്‍.

  എന്റെ ദുര്‍ബലമായ അവസ്ഥയും ഞാന്‍ തുറന്ന് കാണിക്കുന്നുണ്ട്. ഞാന്‍ സ്വയം ചിന്തിക്കുന്നതില്‍ സന്തോഷിക്കുന്നു. ആളുകള്‍ ഇതെല്ലാം സാധാരണ പോലെയാണെന്ന് കരുതാന്‍ തുടങ്ങണം. എല്ലായിപ്പോഴും നമുക്ക് ജാഗ്രതയോടെ ഇരിക്കാനോ ആളുകള്‍ക്ക് എങ്ങനെ ആയിരിക്കണോ അങ്ങനെ ആവാനും സാധിക്കില്ല. ട്രോളുകളെ കുറിച്ച് പറയുകയാണെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഞാന്‍ പോസിറ്റീവായി എടുക്കുകുയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുകയയാണ്.

  സുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർ

  വളരെ സത്യസന്ധമാണെന്ന് തോന്നുന്ന ട്രോളുകള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ അതെല്ലാം വളരെ പോസിറ്റീവായിട്ടാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഏറ്റവും കുറച്ച് സമയമെങ്കിലും അതിനായി അവര്‍ മാറ്റി വെക്കുന്നുണ്ട്. ഞാന്‍ ആരാണെന്ന് അവര്‍ക്ക് അറിയാം. അതിനാണ് എന്റെ മുന്‍ഗണന. എന്റെ കാഴ്ചപാടില്‍ ഇത് കുറേ ആളുകളിലേക്ക് എത്തുന്നുണ്ട് എന്നതിലാണ്. കുറഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിലാണ് അവരെന്നെ അറിയുന്നത്. വളര്‍ന്ന് വരുന്നൊരു നടിയെ സംബന്ധിച്ച് കൂടുതല്‍ ആളുകളുടെ ശ്രദ്ധയില്‍ പെടുക എന്നത് വലിയ കാര്യമാണ്.

  പപ്പ കാണിച്ചത് മര്യാദകേട്, മാന്യമായി പെരുമാറണം; ഷാരൂഖ് ഖാനെ നിർത്തിപ്പൊരിച്ച് മകള്‍ സുഹാന!

  ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ പതിനായിരക്കണക്കിന് കണ്ണുകളാണ് എല്ലായിപ്പോഴും നമുക്ക് ചുറ്റും ഉണ്ടാവുക. ഇത് വളരെ രസകരമായ കാര്യമാണ്. ഇപ്പോള്‍ നമ്മള്‍ ശരണിനെ ഫോളോ ചെയ്യുകയാണെങ്കില്‍ അദ്ദേഹം എന്ത് തരം വീഡിയോയാണ് നിര്‍മ്മിക്കുക എന്ന കാര്യം നമുക്ക് അറിയാം. അദ്ദേഹത്തിന്റെ വ്‌ലോഗ് എങ്ങനെയാണെന്നും അറിയാം.

  മണിക്കുട്ടനല്ലേ ബിഗ് ബോസ് വിജയി? കപ്പുയര്‍ത്തിയത് മറ്റൊരാള്‍? സായിയുടെ മൗനത്തിന് പിന്നില്‍...

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്നതെന്നും നേരത്തെ എങ്ങനെ സെറ്റ് ചെയ്‌തെന്നും അറിയാന്‍ പറ്റും. നമ്മള്‍ ഒരു കാര്യം പ്രചരിപ്പിക്കുമ്പോള്‍ നമ്മള്‍ മറ്റൊരു തലക്കെട്ട് കൂടി അവിടെ നല്‍കുകയാണ്. അത് ആളുകളെ തെറ്റിദ്ധരിപ്പിക്കും. എനിക്ക് സുഹൃത്തുക്കളും കുടുംബവുമൊക്കെ ഉണ്ട്. അവരെല്ലാം എനിക്കിത് അയച്ച് തരും. നിങ്ങള്‍ വ്‌ലോഗ് കാണുകയാണെങ്കില്‍ മനസിലാകും എന്താണ് സംഭവിക്കുന്നതെന്നും പ്രിയ പറയുന്നു.

  English summary
  Wink Girl Priya Prakash Varrier Opens Up She Is A Victim Of Trolls Since 3 Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X