'തിയ്യതി അടുക്കുന്നു... ആശങ്ക തീരാതെ രാധിക... സന്തോഷമില്ല... പ്രാർഥന മാത്രം'; ഭാഗ്യയുടെ വിവാഹം ചർച്ചയാകുന്നു!
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെക്കാൾ അദ്ദേഹത്തിലെ മനുഷ്യനെ സ്നേഹിക്കുന്നവരാണ് ഏറെയും മലയാളികൾ. അതുകൊണ്ട് തന്നെ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് മലയാളികൾ അദ്ദേഹത്തെ പരിഗണിക്കുന്നതും. അദ്ദേഹത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുകൊണ്ട് തന്നെ ഒരു വിഭാഗം മലയാളികൾ അവരുടെ കുടുംബത്തിലെ ഒരു അംഗത്തിനുണ്ടാകുന്ന പ്രശ്നമായി കരുതാറുമുണ്ട്. അടുത്തിടെ സുരേഷ് ഗോപി ഏറ്റവും കൂടുതൽ വിവാദത്തിൽപ്പെട്ടത്. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ സുരേഷ് ഗോപി കൈവെച്ച നടപടി വീണ്ടും താരം ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക നിയമനടപടി സ്വീകരിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയോടെ പെരുമാറുന്ന വീഡിയോ വൈറലായപ്പോൾ നിരവധി പേർ താരത്തെ വിമർശിച്ച് എത്തിയിരുന്നു. എന്നാൽ താൻ വാത്സല്യത്തോടെ പെരുമാറുകയാണ് ചെയ്തത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
'എന്റെ വഴിമുടക്കിയാണ് നിന്നത്. രണ്ട് മൂന്ന് തവണ ഞാന്‍ പോകാന്‍ ശ്രമിച്ചപ്പോഴും ഇവര്‍ കുറുകെ നില്‍ക്കുകയാണ്. അവസാനം ഒരു കുനിഷ്ട് ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ വളരെ വാത്സല്യത്തോടെ മോളേ.. വെയ്റ്റ് ചെയ്യൂ... നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ഞാന്‍ ഒരിക്കലും മറ്റൊരു തരത്തില്‍ വിചാരിച്ചിട്ടേയില്ല. മാന്യത ഞാന്‍ എപ്പോഴും പുലര്‍ത്താറുണ്ട്.'
'ഇടപഴകിയ മാധ്യമപ്രവര്‍ത്തകരോടെല്ലാം ചോദിച്ചാല്‍ അറിയാം', എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേസില്‍ സുരേഷ് ഗോപി സമർപ്പിച്ച ജാമ്യാപേക്ഷ ജനുവരി എട്ടിന് പരിഗണിക്കും. കേസില്‍ സുരേഷ് ഗോപിക്കെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയതിനാൽ സുരേഷ് ഗോപി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു കഴിഞ്ഞ ദിവസം.
ജനുവരി 17ന് താരത്തിന്റെ മകളുടെ വിവാഹം ഗുരുവായൂരിൽവെച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. അതിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്കയാണ് മുൻകൂർ ജാമ്യം തേടാൻ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത്. സുരേഷ് ഗോപി മുൻകൂർ ജാമ്യം തേടി എന്നത് വാർത്തയായതോടെ താരത്തിന്റെ മകൾ ഭാഗ്യയുടെ വിവാഹം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

തിയ്യതി അടുക്കുന്നതിനാൽ സുരേഷ് ഗോപിയുടെ ഭാര്യയുടെയും മക്കളുടെയും മാനസീകാവസ്ഥ എന്തായിരിക്കും എന്നത് സംബന്ധിച്ച് വരെയാണ് ചർച്ചകൾ നടക്കുന്നത്. സുരേഷ് ഗോപിയുടെ പെൺമക്കളിൽ മൂത്തവളാണ് ഭാഗ്യ. ജനുവരിയിൽ വിവാഹം നടത്താൻ വേണ്ട ഒരുക്കങ്ങൾ കഴിഞ്ഞ വർഷം പകുതിയോടെ തന്നെ സുരേഷ് ഗോപിയും കുടുംബവും ആരംഭിച്ചിരുന്നു.
കുടുംബത്തിലെ ആദ്യത്തെ വിവാഹമായതുകൊണ്ട് തന്നെ അത്യാഢംബരപൂർവമായിരിക്കും വിവാഹം. അതുകൊണ്ട് തന്നെ നിശ്ചയ ചടങ്ങ് വളരെ ലളിതമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരെ നേരിട്ട് പോയി സുരേഷ് ഗോപിയും കുടുംബവും വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഭാഗ്യയുടെ വിവാഹം ഗുരുവായൂരിലും തിരുവനന്തപുരത്തുമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശ്രേയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരൻ.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ബിസിനസുകാരനാണ്. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുമാണ് ഭാഗ്യ ബിരുദം നേടിയത്. 2022ലായിരുന്നു പഠനം പൂർത്തിയായത്. വിവാഹശേഷം ഭാഗ്യ കാനഡയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ സുരേഷ് ഗോപി പറഞ്ഞിരുന്നു. പെൺകുഞ്ഞുങ്ങളോട് അളവില്ലാത്ത സ്നേഹം കാണിക്കാറുള്ള പിതാവാണ് സുരേഷ് ഗോപി അതുകൊണ്ട് തന്നെ മകളുടെ വിവാഹം അടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സരസമായാണ് അദ്ദേഹം പ്രതികരിച്ചത്.
'മകൾ സുമംഗലിയാകുന്ന ആ മൊമെന്റിനുവേണ്ടി കാത്തിരിക്കുന്നു. പിജിക്ക് പോകും മുമ്പ് അവളെ പിടിച്ച് വിവാഹം കഴിപ്പിച്ചതാണ്. ആദ്യം അവൾ പോകും. പിന്നാലെ അവനും പോകും. അവൾ പഠിക്കുന്നതിലൂടെ എനിക്കാണ് അതിന്റെ ഗുണം. അവൾ എന്റെ കണ്ടന്റ് മാനേജരാണ്', എന്നാണ് മകളെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിച്ച് സുരേഷ് ഗോപി മുമ്പൊരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications