twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ സെറ്റിൽ നിന്ന് എനിയ്ക്കുണ്ടായ അനുഭവം ഇങ്ങനെ!! സഹസംവിധായികയുടെ തുറന്ന് പറച്ചിൽ...

    ർച്ചന പദ്മിനി ഡബ്യൂസിസിയിലെ നടിമാരുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് ഇവർ നൽകുന്നത്.

    |

    സിനിമ മേഖലയിലെ കാണാകാഴ്ചകൾ തുറന്നു പറയുന്നതാണ് മീ ടു മൂവ്മെന്റ്. ബോളിവുഡിലും ഹോളിവുഡിലും തെന്നിന്ത്യൻ സിനിമ മേഖലയിലും മീടൂ മൂവ്മെന്റ് സജീവമാകുകയാണ്. ബോളിവുഡിൽ ശക്തിയാർജിക്കുന്ന മിടൂ മൂവ്മെന്റിന്റെ ചെറിയ ചലനങ്ങൾ മലയാള സിനിമ മേഖലയിലും നടന്നിരുന്നു. മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തിനു ശേഷം മലയാള സിനിമയിൽ നടക്കുന്ന അസമത്വങ്ങൾക്കെതിരെ ശബ്ദമുയരുകയാണ്.

    എംടിയോട് മാപ്പ് ചോദിച്ചു!! അദ്ദേഹത്തിന്റെ ആശങ്ക മാറ്റി, രണ്ടാമൂഴത്തെ കുറിച്ചുള്ള ആശങ്ക ഒഴിയുന്നു എംടിയോട് മാപ്പ് ചോദിച്ചു!! അദ്ദേഹത്തിന്റെ ആശങ്ക മാറ്റി, രണ്ടാമൂഴത്തെ കുറിച്ചുള്ള ആശങ്ക ഒഴിയുന്നു

    സിനിമ മേഖലയിൽ നിന്ന് നീതി നിഷേധിക്കപ്പെടുന്നു എന്ന ആശങ്കയാണ് പത്രസമ്മേളത്തിൽ നടി പങ്കുവെച്ചത്. അക്രമിക്കപ്പെട്ട നടിയ്ക്കടക്കം പല വനിത ചലച്ചിത്ര പ്രവർത്തകർക്കും സിനിമയിൽ നിന്ന് നീതി നിഷേധിക്കുപ്പെട്ടിട്ടുണ്ടെന്ന് നടിമാർ പറഞ്ഞിരുന്നു. തങ്ങൾ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഡബ്യൂസിസി അംഗങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മലയാള സിനിമയ്ക്കെതിരെ വിമർശനങ്ങശ്‍ ശക്തിയാർജിക്കുമ്പോൾ ചില വെളിപ്പെടുത്തലുമായി സഹസംവിധായിക ഐഷ സുൽത്താന രംഗത്തെത്തുകയാണ്. അർച്ചന പദ്മിനി ഡബ്യൂസിസിയിലെ നടിമാരുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് ഇവർ നൽകുന്നത്.

     നടിമാരുടെ വെളിപ്പെടുത്തൽ ഏറ്റു!! ഒടുവിൽ താര സംഘടന മൗനം വെടിഞ്ഞു, അമ്മയുടെ കുമ്പസാരം .... നടിമാരുടെ വെളിപ്പെടുത്തൽ ഏറ്റു!! ഒടുവിൽ താര സംഘടന മൗനം വെടിഞ്ഞു, അമ്മയുടെ കുമ്പസാരം ....

     എങ്ങനെ പെരുമാറുന്നു അത് തിരികെ ലഭിക്കൂ

    എങ്ങനെ പെരുമാറുന്നു അത് തിരികെ ലഭിക്കൂ

    കഴിഞ്ഞ 10 കൊല്ലത്തിലധികമായി സിനിമ രംഗത്ത് തുടരുന്ന വ്യക്തിയാണ് ഐഷ സുൽത്താന. തനിയ്ക്ക് ഇതുവരെ സെറ്റിൽ നിന്നോ സിനിമപ്രവർത്തകരുടെ ഭാഗത്ത് നിന്നോ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. നടിമാരുടെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു ഐഷ തന്റെ നിലപാട് വ്യക്തമാക്കിയത്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള സീനിയർ താരങ്ങൾ മുതൽ യൂണിറ്റ് അം​ഗങ്ങൾ വരെ എല്ലാവരും വളരെ മാന്യമായാണ് പെരുമാറിയിട്ടുള്ളത്. നമ്മൾ എങ്ങനെ പെരുമാറുന്നുവോ അത് മാത്രമായിരിക്കും മറ്റുള്ളവരിൽ നിന്നും ലഭിക്കുകയെന്നും ഐഷ പറയുന്നു.

    പകലും രാത്രിയും

    പകലും രാത്രിയും

    രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആണുങ്ങൾക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴും വർക്ക് ചെയ്യുന്നുമുണ്ട്. ഡയറക്ഷൻ ഡിപ്പാർട്ട്മെന്റിൽ മിക്കവാറും ഞാൻ ഒരു പെൺകുട്ടിമാത്രമായിരിക്കും ലൊക്കേഷനിൽ ഉണ്ടാവുക എന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു ഐഷ കാര്യത്തിലേയ്ക്ക് കടന്നത്. അർച്ചന പദ്മിനിയുടെ വെളിപ്പെടുത്തലിനെ തള്ളുന്ന രീതിയിലായിരുന്നു ഐഷയുടെ വെളിപ്പെടുത്തൽ.

     എനിയ്ക്കൊരു ദുരനുഭവമില്ല

    എനിയ്ക്കൊരു ദുരനുഭവമില്ല

    പകലും രാത്രിയും സിനിമ സെറ്റിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഞാനും ഒരു പെൺകുട്ടിയാണ്. ഇന്നുവരെ എനിയ്ക്ക് ദുരനുഭവം പോലും ലോക്കേഷനിൽ ഉണ്ടായിട്ടില്ല. ഇതേ പുരുഷന്മാരോടൊപ്പമാണ് ഞാനും വർക്ക് ചെയ്യുന്നത്. ഞാൻ വർക്ക് ചെയ്ത സിനിമാകളിലെ ഡയറക്ട്ടേസ്‌ എന്നെ ബഹുമാനത്തോടെയാണ് പെരുമാറിയത്. കൂടാതെ വർക്ക് ചെയ്യുന്ന അസിസ്റ്റ്ന്റ്‌ അസോസിയേറ്റ്സ് ഒക്കെ വളരെ നല്ല രീതിയിൽ ആണ് പെരുമാറുന്നത്. സഹസംവിധായിക പറഞ്ഞ പോലെ പ്രശ്നക്കാരാണ് ഇക്കൂട്ടർ എങ്കിൽ ഒരു ലോകേഷനിൽ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ? എന്നും ചോദിക്കു

    ആൺ പെൺ വ്യത്യാസമില്ല

    ആൺ പെൺ വ്യത്യാസമില്ല

    ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ സഹസംവിധായകരേയും ഒരുപോലെ ചേർത്ത് നിർത്തുന്ന സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹം എല്ലാവരേയും ചേർത്ത് നിർത്തിയിട്ടേയുള്ളൂ. സേതു സാറിന്റെ ലൊക്കേഷനിൽ ഒരുപാട് ബഹുമാനത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നതും പെരുമാറിയതും. ശരത് സാറിന്റെ ലോക്കേഷനിൽ ഹോസ്പിറ്റാലിറ്റി അത്രയും കൂടുതൽ ആയിരുന്നു

    ലാലേട്ടനിൽ നിന്ന് ലഭിച്ച അംഗീകാരം

    ലാലേട്ടനിൽ നിന്ന് ലഭിച്ച അംഗീകാരം

    വെളിപാടിന്റെ പുസ്തകം ചെയ്യുമ്പോൾ ഞാൻ ക്രൗഢ് കൺട്രോൾ ചെയ്യുന്നത് കണ്ടിട്ട് എന്നോട് ലാലേട്ടൻ ചോദിച്ചു നീ എവിടെയാ പഠിപ്പിച്ചത് എന്ന്, ഞാൻ പറഞ്ഞു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആണെന്ന്. "അതാണ്" എന്ന് ലാലേട്ടൻ പറഞ്ഞു, വർക്ക് ചെയ്യാനുള്ള ഈ സ്പിരിറ്റ് നിന്നിൽ ഇപ്പോഴും ഉണ്ടാവണം എന്നുകൂടി കൂട്ടി അന്ന് പറഞ്ഞിരുന്നു. പ്രസന്നാ മാസ്റ്റർ തമാശയ്ക് എന്നോട് ചോദിച്ചിരുന്നു ഐഷക്ക് അഭിനയിച്ചാൽ പോരെ ? ലാലേട്ടൻ കൊടുത്ത മറുപടി "എന്തിനാ ? അവൾ ചെയ്യുന്ന ജോലി ഭംഗിയിൽ ചെയ്യുന്നുണ്ട് അത് മതി" എന്ന് ലാലേട്ടൻ പറയുമ്പോൾ എനിക്ക് അവാർഡ് കിട്ടിയ പ്രതീതി ആയിരുന്നു.

    ബഹുമാനം കൊടുക്കൂവെന്ന് മമ്മൂക്ക

    ബഹുമാനം കൊടുക്കൂവെന്ന് മമ്മൂക്ക

    മമ്മൂട്ടിയുമായുള്ള ഒരു അനുഭവവും ഐഷ പങ്കുവെച്ചിരുന്നു. ഒരിക്കൽ മമ്മുക്ക കേൾക്കേ പ്രായത്തിനു മുതിർന്ന വ്യക്തി എന്നെ "എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ" എന്ന് പറഞ്ഞു, എന്നെ "എടി നീ" എന്ന് വിളിച്ചതിന് ആ വ്യക്തിയെ മമ്മുക്ക ഉടനെ വിളിച്ചിട്ട്, സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേൽ മോളെന്നു വിളിക്ക്. സ്ത്രീകൾക്ക് ബഹുമാനം കൊടുക്ക് എന്ന് പറയുന്നത് ഞാൻ കേട്ടതാണ്. സിദ്ദിഖ് തനിയ്ക്ക് പിതാവിനെ പോലെയാണ്. വപ്പച്ചി എന്ന് വിളിക്കു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

    English summary
    woamen associate dirctor share herg film experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X