twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പകയും പ്രതികാരവും കൊണ്ട് നായകന്മാരെ കടത്തി വെട്ടിയവര്‍! മലയാളത്തിലെ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍

    |

    സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ഒരു അറുതിയുമില്ലാതെ തുടരുകയാണ്. സിനിമാലോകത്ത് നിന്നും നായികമാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നിരന്തരം വന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ വീണ്ടുമൊരു വനിത ദിനം വന്നെത്തി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലായിട്ടാണ് അന്താരാഷ്ട്ര വനിതാദിനാചരണം മാര്‍ച്ച് എട്ടിന് ആചരിക്കുന്നത്.

    സ്ത്രീകള്‍ അപലകള്‍ ആണെന്ന് പറയുന്ന ഒരു കൂട്ടര്‍ക്ക് മുന്നില്‍ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞെത്തിയ ഒരുപാട് സിനിമകളുണ്ട്. മഞ്ജു വാര്യര്‍ മുതല്‍ പാര്‍വതി വരെ നായികമാരായി അഭിനയിച്ച ശ്കതമായ സ്ത്രീകഥാപാത്രങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ചില സിനിമകള്‍ ഇവയാണ്.

    ഉയരെ

    ഉയരെ

    പാര്‍വ്വതി കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. പ്രണയനൈരാശ്യത്തില്‍ കാമുകിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തുന്ന സംഭവം ഒരുപാട് ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയായിരുന്നു 'ഉയരെ' പറഞ്ഞത്. പൈലറ്റ് ആവാന്‍ ആഗ്രഹിച്ചിരുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിച്ചത്. പൈലറ്റ് ആവാന്‍ കഴിഞ്ഞില്ലെങ്കിലും എയര്‍ഹോസ്റ്റസ് ആവാന്‍ പല്ലവിയ്ക്ക് സാധിച്ചത് വലിയ സന്ദേശങ്ങളായിരുന്നു നല്‍കിയത്.

     ടേക്ക് ഓഫ്

    ടേക്ക് ഓഫ്

    നടി പാര്‍വതിയുടെ കരിയറില്‍ വലിയ നേട്ടങ്ങള്‍ നേടി കൊടുത്ത സിനിമയാണ് ടേക്ക് ഓഫ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സമീറ എന്ന നഴ്‌സായിട്ടായിരുന്നു പാര്‍വതി അഭിനയിച്ചത്. കേരളത്തില്‍ നിന്നും ഇറാഖിലെത്തുന്ന നഴ്‌സുമാര്‍ അവിടെ യുദ്ധത്തില്‍ കുടുങ്ങി പോവുന്നതും പിന്നീട് ഗര്‍ഭിണിയായ സമീറയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രമൊരുക്കിയത്. സമീറയുടെ പ്രകടനം വിലയിരുത്തി ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും മികച്ച നടിയായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും പാര്‍വതിയ്ക്ക് ലഭിച്ചിരുന്നു.

    22 ഫീമെയില്‍ കോട്ടയം

    22 ഫീമെയില്‍ കോട്ടയം

    റിമ കല്ലിങ്കലും ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. ആഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം മലയാളത്തിലെ കിടിലനൊരു റിവഞ്ച് ത്രില്ലര്‍ ചിത്രമായിരുന്നു. ബാംഗ്ലൂരില്‍ നിന്നും കാനഡയിലേക്ക് നഴ്‌സിന്റെ ജോലിയ്ക്ക് ശ്രമിച്ചിരുന്ന ടെസ എന്ന പെണ്‍കുട്ടി ട്രാവല്‍ എജന്‍സിയിലെ യുവാവുമായി പ്രണയത്തിലാവുന്നതും അയാള്‍ ചതിക്കുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. എന്നാല്‍ തന്നെ ചതിച്ചവന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ടെസ പ്രതികാരം ചെയ്യുകയാണ്. ടെസയുടെ ഈ പ്രവര്‍ത്തി കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

    ഹൗ ഓള്‍ഡ് ആര്‍ യൂ

    ഹൗ ഓള്‍ഡ് ആര്‍ യൂ

    ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നിരുപമ രാജീവ് എന്ന യുഡി ക്ലര്‍ക്കിന്റെ ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയതാണ്. ഒരു സമയത്ത് ഭര്‍ത്താവും മകളും ഉപേക്ഷിച്ച് പോകുന്ന നിരുപമ പിന്നീട് സ്ത്രീകളെ മുന്‍നിര്‍ത്തി തുടങ്ങുന്ന സംരംഭം വിജയിക്കുകയാണ്. ഇതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്ന നിരുപമയെ തേടി ഭര്‍ത്താവും മകളും തിരിച്ച് വരികയാണ്.

     കളിമണ്ണ്

    കളിമണ്ണ്

    ശ്വേത മേനോനെ നായികയാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് കളിമണ്ണ്. ക്ലബ്ബിലൊക്കെ ഡാന്‍സ് ചെയ്തിരുന്ന മീര എന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞത്. മാതൃത്വത്തിലേക്ക് വളരാന്‍ ഒരു സ്ത്രീ സഞ്ചരിക്കുന്ന വഴികളും മറ്റുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ശ്വേത മേനോന്റെ യഥാര്‍ഥ പ്രസവം സിനിമയിലൂടെ കാണിച്ചിരുന്നു എന്നതാണ് ഈ ചിത്രം ഏറ്റവുമധികം വാര്‍ത്തകളില്‍ നിറയാന്‍ കാരണം.

    റാണി പത്മിനി

    റാണി പത്മിനി

    പേര് സൂചിപ്പിക്കുന്നത് പോലെ റാണി, പത്മിനി എന്നിങ്ങനെ രണ്ട് യുവതികളുടെ കഥയുമായിട്ടെത്തിയ ചിത്രമായിരുന്നു റാണി പത്മിനി. ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യരും റിമ കല്ലിങ്കലുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഭര്‍ത്താവിനെ കാണാന്‍ വേണ്ടി മണാലിയിലേക്ക് പോകുന്ന പത്മിനി എന്ന യുവതി റാണിയെ കണ്ടുമുട്ടുന്നതോടെയാണ് കഥ മാറുന്നത്. പിന്നീട് ഇരുവരും തമ്മില്‍ ഒന്നിച്ച് പോവുന്നതും മറ്റ് സംഭവവികാസങ്ങളുമാണ് സിനിമയിലുടനീളം.

    നന്ദനം

    നന്ദനം

    രഞ്ജിത്ത് രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു നന്ദനം. നടന്‍ പൃഥ്വിരാജിന്റെ അരങ്ങേറ്റ സിനിമയാണെന്നതും സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണെങ്കിലും ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രമാണ് എല്ലാ കാലവും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുക. ഗുരുവായൂരിലെ ഒരു തറവാട്ടിലെ ജോലിക്കാരിയും, കൃഷ്ണ ഭക്തയുമായ ബാലാമണിയുടെ ജീവിതമാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നടി നവ്യ നായരായിരുന്നു ബാലമണിയായി എത്തിയത്. കഷ്ടപാടുകള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ ഗുരുവായൂരപ്പനെ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ബാലാമണിയ്ക്ക് അവളുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നവ്യ നായര്‍ക്ക് ലഭിച്ചിരുന്നു.

    അച്ചുവിന്റെ അമ്മ

    അച്ചുവിന്റെ അമ്മ

    2005 ല്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ ഹിറ്റ് മൂവിയായിരുന്നു അച്ചുവിന്റെ അമ്മ. ഉര്‍വശിയും മീര ജാസ്മിനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധം പറയുന്ന ചിത്രം മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. യഥാര്‍ഥത്തില്‍ വനജ എന്ന പെണ്‍കുട്ടി ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തി എടുത്ത് മകളെ പോലെ നോക്കുകയായിരുന്നു. സ്ത്രീകളുടെ അതിജീവനത്തിന്റെ വലിയൊരു ഉദ്ദാഹരണമായിരുന്നു അച്ചുവിന്റെ അമ്മയിലൂടെ പറഞ്ഞത്.

    ബിഗ് ബോസിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു! പൊയ്മുഖം അണിയാത്ത ഏക മത്സരാര്‍ഥിയെ കുറിച്ച് ഷമ്മി തിലകന്‍ബിഗ് ബോസിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു! പൊയ്മുഖം അണിയാത്ത ഏക മത്സരാര്‍ഥിയെ കുറിച്ച് ഷമ്മി തിലകന്‍

    കണ്ണെഴുതി പൊട്ടുംതൊട്ട്

    കണ്ണെഴുതി പൊട്ടുംതൊട്ട്

    അച്ഛനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്യാന്‍ എത്തുന്ന ഭദ്രയുടെ കഥ പറഞ്ഞ സിനിമയാണ് കണ്ണെഴുതി പൊട്ടുംതൊട്ട്. മഞ്ജു വാര്യരായിരുന്നു ഈ ചിത്രത്തിലെയും നായിക. 1999 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്തതായിരുന്നു. ഭദ്ര ചെറുതായിരിക്കവേ അച്ഛനെയും അമ്മയെയും കൊന്ന എട്ടുവീട്ടില്‍ നടേശനോടും അദ്ദേഹത്തിന്റെ മകനോടും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം ചെയ്യാനായി എത്തുന്ന ഭദ്രയുടെ കഥാപാത്രത്തിന് ഏറെ കൈയടികളായിരുന്നു ലഭിച്ചത്. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ഇതാണ്. ദേശീയ പുരസ്‌കാരത്തില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് മഞ്ജുവിന് ലഭിച്ചിരുന്നു.

    English summary
    Women's Day 2020: Best Women Centric Movies In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X