ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

By Aswathi

മാര്‍ച്ച് 8, ഇന്നൊരു വിമണ്‍സേ ഡേ. മലയാളത്തില്‍ ഇപ്പോള്‍ നായകനോളം പ്രാധാന്യമുള്ള വേഷങ്ങളാണ് നായികമാരും നോക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും മറ്റും ഒത്തിരി പുതിയ മുഖങ്ങള്‍ മലയാളത്തിന് പരിചയമായി കഴിഞ്ഞു.

ഒരു കാലത്ത്, ശോഭന, ഉര്‍വശി, രേവതി, മഞ്ജു വാര്യര്‍ എന്നൊക്കെ പറഞ്ഞിരുന്ന പേരുകള്‍ ഇപ്പോള്‍ പലരുടെയും കൈകളിലാണ്. എടുത്തു പറയാന്‍ ഒരു പേര് ഇല്ലെന്നു തന്നെ ചുരുക്കം. എന്നു കരുതി ആരും മികച്ച നടിമാരല്ല എന്നല്ല. പ്രേക്ഷകരില്‍ ആഴത്തില്‍ ചെന്നിറങ്ങാന്‍ പുതിയമുഖങ്ങള്‍ക്ക് അത്രത്തോളം കഴിയുന്നില്ലെന്ന് മാത്രം. ഇന്നുള്ളതില്‍ മികച്ച നടിമാരുടെ പേര് ചോദിച്ചാല്‍ ആരെ ചൂണ്ടിക്കാട്ടാന്‍ കഴിയും?

മഞ്ജു വാര്യര്‍

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

അന്നും ഇന്നും മഞ്ജു വാര്യരുടെ പേര് ഈ പട്ടികയിലുണ്ട്. സിനിമയെ അത്രയേറെ പ്രണയിക്കുന്നതുകൊണ്ടാവുമല്ലോ മഞ്ജു സര്‍വ്വതും സഹിച്ച് മടങ്ങി വന്നത്. ഈ വര്‍ഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് മഞ്ജു

അമല പോള്‍

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

തിരഞ്ഞെടുത്ത് സിനിമകളില്‍ അഭിനയിക്കുന്നതുകൊണ്ടാണ് അമല പോളിനെ മലയാളികള്‍ക്കിഷ്ടം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമല വീണ്ടും മിലി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കെല്‍പുള്ള നടിമാരില്‍ ഒരാള്‍ തന്നെയാണ് അമല പോള്‍

നിക്കി ഗല്‍റാനി

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

മലയാള സിനിമയുടെ ഭാഗ്യ നക്ഷത്രത്തിന്റെ മുഖച്ഛായയുണ്ട് നിക്കി ഗല്‍റാനിയ്ക്കിപ്പോള്‍. ഇവന്‍ മര്യാദ രാമന്‍, രുദ്രസിംഹാസനം എന്നിവയാണ് നിക്കിയുടെ പുതിയ മലയാള സിനിമകള്‍

നയന്‍താര

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

തമിഴകത്തായിരുന്നെങ്കിലും നയന്‍താരയെ ആരാധിക്കാന്‍ ഇങ്ങ് കേരളക്കരയില്‍ പ്രേക്ഷകരുണ്ട്. ഇപ്പോള്‍ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്ന നയന്‍ വീണ്ടും മലയാള പ്രേക്ഷകരിലേക്കിറങ്ങിച്ചെല്ലുകയാണ്

അപര്‍ണ ഗോപിനാഥ്

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

പക്വതയുള്ള ഒരു നടിയെ ഏറെ കാലത്തിന് ശേഷം മലയാള സിനിമയിക്ക് ലഭിച്ചതാണ് അപര്‍ണ ഗോപിനാഥിലൂടെ. മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെ ഇരുത്തമുറപ്പിച്ചനടിയായി അപര്‍ണയും

ആശ ശരത്ത്

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

ആശ ശരത്തിന് വേണ്ടിമാത്രം മലയാള സിനിമയില്‍ ചില വേഷങ്ങള്‍ ഉണ്ടാകാറുണ്ട്. ആശയ്ക്ക് പകരം മറ്റൊരു നടിയെ ആ സ്ഥാനത്ത് സങ്കല്‍പിക്കുക വയ്യ. വര്‍ഷത്തിലെയും ദൃശ്യത്തിലെയും വേഷം ഉദാഹരണം

നമിത പ്രമോദ്

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

വളര്‍ന്നു വരുന്ന നടിമാരുടെ പട്ടികയിലാണ് നമിത പ്രമോദിന്റെ പേര്. ഈ തലമുറയിലെ ഒട്ടുമിക്ക് എല്ലാ നായകന്മാര്‍ക്കൊപ്പവും നമിത പ്രമോദ് അഭിനിയച്ചു കഴിഞ്ഞു.

നസ്‌റിയ നസീം

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

വിവാഹം കഴിഞ്ഞെങ്കിലും നസ്‌റിയ നസീമിന്റെ ഡിമാന്റ് ഇടിഞ്ഞിട്ടില്ല. ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ നടിയാണ് നസ്‌റിയ നസീം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരും എന്ന ഉറപ്പോടെയാണ് നസ്‌റിയ സിനിമ വിട്ടത്

ഭാവന

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

ഭാവനയുടെ സിനിമാ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ വേലിയേറ്റം പോലെയാണ്. ചിലപ്പോള്‍ പെട്ടന്ന് ഉയര്‍ന്നേക്കാം. ചിലപ്പോള്‍ മൂക്ക്കുത്തി വീണേക്കാം. എന്തൊക്കെയായലും ഭാവനയ്ക്കും പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞെന്നു തന്നെയാണ് വിശ്വാസം

കാവ്യ മാധവന്‍

ആരാണ് ഇപ്പോഴുള്ളതില്‍ മികച്ച നടി ?

സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജാണ് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ കാവ്യ മാധവന്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണ് നടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X