മാമാങ്കത്തിലെ ആ രംഗം ചെയ്യാന്‍ പ്രയാസമായിരുന്നു; കാരണം വെളിപ്പെടുത്തി അനു സിത്താര
വളരെ കുറച്ചു സിനിമകള്‍ മാത്രമേ ചെയ്തുള്ളൂവെങ്കിലും മലയാള സിനിമ ലോകത്ത് തന്റെ സ്ഥാനം കണ്ടെത്താന്‍ അനു സിത്താരയ്ക്ക് പെട്ടന്ന് സാധിച്ചു. മലയാളത്തനിമയുള്ള മുഖവും അതിന് യോജിച്ച കഥാപാത്രങ്ങളുമാണ് അനു തിരഞ്ഞെടുക്കാറുള്ളത്. മാമാങ്കം പോലൊരു ചരിത്ര സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അനു സിത്താര. ഉണ്ണി മുകുന്ദന്റെ ഭാര്യാ വേഷത്തിലാണ് അനു മാമാങ്കത്തിലെത്തിയത്. ചിത്രത്തിലെ ഇമോഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ അല്പം പ്രയാസപ്പെട്ടു എന്ന് നടി പറയുന്നു.
മാണിക്യം എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഞാന്‍ ചെയ്തത്. ദൈര്‍ഘ്യം കുറവാണെങ്കിലും ഇമോഷണലി ചെയ്യാന്‍ കുറച്ചുണ്ടായിരുന്നു. ചാവേറായി പോവുന്നയാളുടെ ഭാര്യയുടെ വികാരഭരിതമായ അവസ്ഥയാണ് എന്റെ കഥാപാത്രത്തിലുടെ പറയുന്നത്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിയ്ക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ഭാര്യയാണ് മാണിക്യം.

ചാവേറായി ഭര്‍ത്താക്കന്മാര്‍ പോവുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല. ഉള്ളിലെ വേദന കടിച്ചമര്‍ത്തി നില്‍ക്കണം. പൊതുവെ പെട്ടന്ന് സങ്കടം വരുന്ന കൂട്ടത്തിലാണ് ഞാന്‍. സത്യസന്ധമായി പറഞ്ഞാല്‍ ചിത്രത്തിലെ ആ രംഗം ചെയ്യാന്‍ പ്രയാസമായിരുന്നു- അനു സിത്താര കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











