For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യൻ അന്തിക്കാടുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്, എന്നാൽ അന്നാണ് ഞങ്ങൾക്കിടയിൽ കരച്ചിൽ വന്നത്

  |

  കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ഇന്നസെന്റ്. താരത്തിന്റെ പഴയ ചിത്രങ്ങൾ പോലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇന്നസെന്റ് രസികൻ തന്നെയാണ്. സങ്കടങ്ങളേയും വിഷമങ്ങളേയും ഒരു ചിരിയിലൂടെയാണ് താരം നേരിടുന്നത്. എത്ര ദുർഘടമായ അവസ്ഥയിലും ഇന്നസെന്റിന്റെ മുഖത്ത് പ്രേക്ഷകരെ വശത്താക്കുന്ന ആ ചിരിയുണ്ടാകും.

  എല്ലാവരു ഭയപ്പെടുന്ന അസുഖമാണ് ക്യാൻസർ. ഈ രോഗത്തെ പോലും ചിരിയിലൂടെയാണ് നടൻ നേരിട്ടത്. ഒടുവിൽ ക്യാൻസർ ഇന്നസെന്റിനെ വിട്ട് പോകുകയായിരുന്നു. എല്ലാവരേയും ചിരിപ്പിക്കുന്ന ഇന്നസെൻറ് ജീവിതത്തിൽ കരഞ്ഞ ഒരു സന്ദർഭത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. മാത്യഭൂമി ഡോട്കോമിലൂടെയാണ് ആർക്കും അറിയാത്ത ആ കഥ പുറത്തു വന്നിരിക്കുന്നത്.

  സംവിധായകൻ സത്യൻ അന്തിക്കാടിന് മുന്നിലായിരുന്നു ഇന്നസെന്റിന്റെ കണ്ണുകൾ നിറ‍ഞ്ഞെഴുകിയത്. സംഭവത്തെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് നടന് ആദ്യമായി കാൻസർ രോഗം പിടിപെടുന്നത്.കുട്ടിക്കാനത്ത് ഷൂട്ടിങ്ങിലായിരിക്കവെയാണ് ഡോ. വി.പി. ഗംഗാധരൻ തന്നെ കൊച്ചിയിലേയ്ക്ക് വിളിപ്പിക്കുന്നത്. നാളെ ഇന്നസെന്റ് ഒന്നിങ്ങോട്ടുവാ, ചിലത് പറയാനുണ്ട്.'' ആ ഫോൺ സംഭാഷണം തീർന്നപ്പോൾ ഞാൻ മനസ്സിലാക്കി എനിക്ക് കാൻസറാണ് എന്ന്. കുട്ടിക്കാനത്തുനിന്നും അന്ന് ചുരമിറങ്ങുമ്പോൾ ഞാൻ പുറംകാഴ്ചകൾ ഒന്നും കണ്ടില്ല. സാധാരണ യാത്ര ചെയ്യുമ്പോൾ എതിരേ വലിയ ലോറികൾ വന്നാൽ പേടിക്കുന്നയാളായ ഞാൻ അന്ന് നിസ്സംഗനായി ഇരുന്നു. ഏതു സമയവും മരിക്കാൻപോവുന്ന എനിക്കിനി എന്തിനെ പേടിക്കാൻ എന്ന ഭാവമായിരുന്നു ഉള്ളിൽ.

  പിറ്റേന്ന് മകൻ സോണറ്റിനോടൊപ്പമാണ് ഗംഗാധരനെ കാണാൻ പോകുന്നത്. കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ആശുപത്രിയിലേക്ക് ഇറങ്ങാൻ ഒരുങ്ങവേ, യാദൃച്ഛികമായി സത്യൻ അന്തിക്കാട് അവിടെ വന്നു. തന്റെ അടുത്ത പടത്തിൽ ഞാൻ ചെയ്യേണ്ട റോളിനെക്കുറിച്ച് കുറച്ചു ദിവസം മുമ്പാണ് സത്യൻ എന്നോട് പറഞ്ഞുതന്നത്.ആ ഓർമകളിൽ ഞാൻ കരഞ്ഞുപോയി.സത്യനുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്.അതിനിടെ ആദ്യമായാണ് ഞങ്ങൾക്കിടയിൽ കരച്ചിൽ വരുന്നത്, ബാക്കിയൊക്കെ പൊട്ടിച്ചിരികളാണ്.

  തനിക്കൊന്നും വരില്ലെടോ എന്ന് പറഞ്ഞ് സത്യൻ എന്നെ ചേർത്തു പിടിച്ചു. ആ സ്നേഹത്തിന്റെ ബലത്തിൽ ഞാൻ പോയി ഗംഗാധരനെ കണ്ടു. രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കി. തിരിച്ചുപോരുമ്പോഴും എന്റെ മനസ്സ് ശൂന്യമായിരുന്നു. വീട്ടിൽ വന്നയുടനെ ഞാൻ ആദ്യം ചെയ്തത് കാര്യം സത്യസന്ധമായി കുടുംബത്തോട് പറയുക എന്നതായിരുന്നു. പിന്നീട് ചികിത്സ തുടങ്ങി. അടുത്ത ഘട്ടം. കീമോ തെറാപ്പി തുടങ്ങി. എന്റെ മുടി കൊഴിഞ്ഞു, വായ കയ്ച്ചു, ഛർദിച്ചു, രൂപമാകെ മാറി. പക്ഷേ, ഞാൻ ആരിൽനിന്നും ഒന്നും ഒളിച്ചുവെച്ചില്ല. പതുക്കെപ്പതുക്കെ ഞാൻ കാര്യങ്ങളെ നേരമ്പോക്കിലൂടെ കാണാൻ തുടങ്ങി. അത്ര പെട്ടെന്നൊന്നും ഞാൻ മുകളിലേക്ക് വരില്ല എന്നൊരു സൂചന ആദ്യഘട്ടത്തിൽത്തന്നെ ഞാൻ എന്റെ ജീവിതത്തിലൂടെ ദൈവത്തിന് കൊടുക്കുകയായിരുന്നു. അത് ഫലിച്ചു: ആ ഘട്ടം കാൻസർ പൂർണമായി മാറി.

  വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം കാൻസർ വന്നപ്പോൾ ആദ്യമുണ്ടായിരുന്ന ഞെട്ടൽ ഒന്നും എനിക്കുണ്ടായിരുന്നില്ല.ഒരു തവണ മാറിയാൽ രണ്ടാംതവണയും മാറും എന്ന സാമാന്യബോധമായിരുന്നു എന്നെ ബലപ്പെടുത്തിനിർത്തിയത്. രണ്ടാം തവണയായപ്പോഴേക്കും അങ്ങ് മുകളിൽ ദൈവങ്ങൾ കാര്യം പിടികിട്ടാതെ പരസ്പരം നോക്കിത്തുടങ്ങിയിരുന്നു. ഒരു വർഷത്തിന് ശേഷം മൂന്നാം തവണയും കാൻസർ തലപൊക്കി.

  കാൻസർ എന്ന രോഗമല്ല അതിനെ കുറിച്ചുളള പേടിയും ആലോചനയുമാണ് മനുഷ്യന്റെ ജീവൻ എടുക്കുന്നത്.ഇക്കാര്യം കാൻസർ രോഗികളെക്കാൾ സമൂഹത്തിലെ മറ്റുള്ളവരാണ് ശ്രദ്ധിക്കേണ്ടത്. അവരോട് പോസിറ്റീവായി സംസാരിക്കുക, ആ സംസാരം അവരിലും ആത്മവിശ്വാസത്തിന്റെയും ജീവിതസ്നേഹത്തിന്റെയും തരംഗങ്ങൾ സൃഷ്ടിക്കും. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ, കാൻസർ എന്ന രോഗത്തെക്കുറിച്ച് എനിക്കിത്രയേ പറയാനുള്ളൂ: ''മരുന്ന് കഴിക്കുക, ഡോക്ടറെ അനുസരിക്കുക, മനസ്സിനെ ബലപ്പെടുത്തുക, മരണത്തെ പേടിക്കാതിരിക്കുക, ജീവിതത്തെ സ്നേഹിക്കുക. കാൻസർ വന്ന വഴിയേ പോവും. വീണ്ടും അവൻ വന്നാൽ ആ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കുക, ചെറിയ ഒരു പേടി അവിടെ നിഴലിക്കുന്നത് നിങ്ങൾക്ക് കാണാം- ഇന്നസെന്റ് പറയുന്നു.

  അമല പോളിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

  Read more about: innocent
  English summary
  World Cancer Day 2021: Actor Innocent Recalls His Struggling Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X