twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡില്‍ കൊണ്ടുപോയി മോശമാക്കിയ തെന്നിന്ത്യന്‍ സിനിമകള്‍ അറിയാമോ? കാണൂ

    By Midhun Raj
    |

    ഇന്ത്യന്‍ സിനിമയില്‍ വൃത്യസ്തമാര്‍ന്ന സിനിമകളാണ് ഓരോ വര്‍ഷവും പുറത്തിറങ്ങാറുളളത്. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നായി മികച്ച ചിത്രങ്ങള്‍ എപ്പോഴും എത്താറുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്നുമുളള സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കൊപ്പം മികച്ച പ്രമേയം പറയുന്ന ചെറിയ സിനിമകള്‍ വരെ ഇവിടെ പുറത്തിറങ്ങാറുണ്ട്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാനും തെന്നിന്ത്യന്‍ സിനിമകള്‍ക്ക് സാധിക്കാറുണ്ട്.

    ചാക്കോച്ചന്റെ മാസുമായി അളള് രാമേന്ദ്രന്‍ തിയ്യേറ്ററുകളില്‍! സിനിമയുടെ ആദ്യ പ്രതികരണമിങ്ങനെചാക്കോച്ചന്റെ മാസുമായി അളള് രാമേന്ദ്രന്‍ തിയ്യേറ്ററുകളില്‍! സിനിമയുടെ ആദ്യ പ്രതികരണമിങ്ങനെ

    തെന്നിന്ത്യയില്‍നിന്നും ഓരോ വര്‍ഷവും ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന സിനിമകളുടെ എണ്ണവും കൂടുതലാണ്. ബോളിവുഡ് സൂപ്പര്‍താരങ്ങളെല്ലാം തെന്നിന്ത്യയില്‍നിന്നും സിനിമകള്‍ റീമേക്ക് ചെയ്തിരുന്നു. ചില സിനിമകള്‍ ഇങ്ങനെ വിജയിച്ചെങ്കിലും ഭുരിഭാഗം സിനിമകളും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതെ പോയി. ഇങ്ങനെ തെന്നിന്ത്യയില്‍നിന്നും ബോളിവുഡിലേക്ക് കൊണ്ടുപോയി മോശമാക്കിയ ചില സിനിമകളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ....

    എക് ദിവാനാ ഝാ

    എക് ദിവാനാ ഝാ

    ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു എക് ദിവാന ഝാ. ഗൗതം മേനോന്‍ തന്നെ സംവിധാനം ചെയ്ത ഹിന്ദി പതിപ്പ് തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു. പ്രതിക് ബബ്ബറും എമി ജാക്‌സണും ആയിരുന്നു സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നത്. തമിഴില്‍ ലഭിച്ച വരവേല്‍പ്പ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിച്ചില്ലായിരുന്നു. സമ്മിശ്ര പ്രതികരണമാണ് എക് ദിവാന ഝാ തിയ്യേറ്ററുകളില്‍ നേടിയത്.

    പോലീസ് ഗിരി

    പോലീസ് ഗിരി

    ചിയാന്‍ വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാമിയുടെ റീമേക്കായിരുന്നു പോലീസ് ഗിരി .സൂപ്പര്‍താരം സഞ്ജയ് ദത്തായിരുന്നു സിനിമയില്‍ നായക വേഷത്തിലെത്തിയത്. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തിയ ചിത്രത്തില്‍ പ്രചി ദേശായി നായികാ വേഷത്തില്‍ എത്തി സിനിമ പ്രതീക്ഷിച്ച വിജയം നേടാനാകാതെ ബോക്‌സ് ഓഫീസില്‍ ദുരന്തമാകുകയായിരുന്നു. വിക്രം തമിഴില്‍ ഉണ്ടാക്കിയ ഓളമൊന്നും സഞ്ജയ് ദത്തിന് ചെയ്യാന്‍ കഴിഞ്ഞില്ല.

    ഖട്ട മീത്താ

    ഖട്ട മീത്താ

    പ്രിയദര്‍ശന്റെ വെളളാനകളുടെ നാടിന്റെ ബോളിവുഡ് റീമേക്കായിരുന്നു ഖട്ട മീത്താ. മോഹന്‍ലാലിനു പകരം അക്ഷയ്കുമാറായിരുന്നു ഹിന്ദിയില്‍ മുഖ്യ വേഷത്തിലെത്തിയിരുന്നത്. പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത ചിത്രം ബോളിവുഡിനു വേണ്ട ചില മാറ്റങ്ങളോടെ ചിത്രീകരിച്ചു. കളക്ഷന്‍ നേടിയെങ്കിലും മോശം അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമാ നിരൂപകര്‍ അടക്കം കുറഞ്ഞ റേറ്റിംഗാണ് സിനിമയ്ക്ക് നല്‍കിയിരുന്നത്.

    റണ്‍

    റണ്‍

    ലിങ്കുസാമി സംവിധാനം ചെയ്ത തമിഴ് ബ്ലോക്ക്ബസറ്റര്‍ ചിത്രം റണിന്റെ റീമേക്കായിരുന്നു ഈ ചിത്രം. അതേ ടൈറ്റിലില്‍ തന്നെ പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിഷേക് ബച്ചനും ഭൂമിക ചൗളയുമായിരുന്നു മുഖ്യ വേഷങ്ങളില്‍ എത്തിയത്. മാധവനും മീരാ ജാസ്മിനും നടത്തിയ പ്രകടനത്തിനൊത്ത് ഉയരാന്‍ ഇവര്‍ക്ക് സാധിച്ചില്ല. റണിന്റെ ഹിന്ദി റീമേക്ക് തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.

    ക്യോന്‍ കീ

    ക്യോന്‍ കീ

    മോഹന്‍ലാലിന്റെ താളവട്ടത്തിന്റെ ബോളിവുഡ് റീമേക്കായിരുന്നു ക്യോന്‍ കീ. പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ വലിയ വിജയമൊന്നും നേടുവാന്‍ സാധിച്ചില്ല. സല്‍മാനും ഖാനും കരീന കപൂറുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നത്. ഹിമേഷ് രേഷ്മാനിയ ആയിരുന്നു സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്തിരുന്നത്.

    ജിമ്മില്‍ ഭര്‍ത്താവിനൊപ്പം സണ്ണിയുടെ ഹാന്‍ഡ് കഫ് ചലഞ്ച്! വീഡിയോ കാണാംജിമ്മില്‍ ഭര്‍ത്താവിനൊപ്പം സണ്ണിയുടെ ഹാന്‍ഡ് കഫ് ചലഞ്ച്! വീഡിയോ കാണാം

    ആടുജീവിതത്തിലെ നജീബായുളള രൂപമാറ്റത്തില്‍ പൃഥ്വിരാജ്! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍! കാണൂആടുജീവിതത്തിലെ നജീബായുളള രൂപമാറ്റത്തില്‍ പൃഥ്വിരാജ്! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍! കാണൂ

    English summary
    Worst Bollywood Remakes Of South Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X