'ഞാൻ എപ്പോൾ ചെന്നൈയിൽ വന്നാലും അബ്ബ വീട്ടിലുണ്ടാകാറില്ലല്ലോ..., ഉപ്പൂപ്പയുടെ കാർബൺ കോപ്പിയാണല്ലോ കൊച്ചുമോൻ'

മലയാള സിനിമയിലേക്ക് റൊമാന്റിക് ഹീറോയായി കടന്നുവന്ന താരമാണ് നടന്‍ റഹ്‌മാന്‍. പലരും ഇദ്ദേഹത്തെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്... മമ്മൂക്കയും ലാലേട്ടനും ഒതുക്കിയ നടൻ... ഭാഗ്യം തുണച്ചിരുന്നേൽ സൂപ്പർസ്റ്റാറാകേണ്ടിയിരുന്ന നടൻ എന്നൊക്കെ. പക്ഷെ ഒന്നാലോചിച്ചാൽ റഹ്മാനെപോലെ ഭാഗ്യം തുണച്ചിട്ടുള്ള നടൻ മലയാള സിനിമയിൽ അധികമുണ്ടാകില്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം1984ൽ കൂടെവിടെ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ റഹ്മാന് പതിനേഴ് വയസുപോലും തികഞ്ഞിരുന്നില്ല.

അതും അയാൾക് വേണ്ടി പറഞ്ഞ് വെച്ചിരുന്ന വേഷമൊന്നുമല്ല വരാമെന്ന് പറഞ്ഞ പയ്യന് സമയത്തെത്താൻ കഴിയാത്തത് കൊണ്ട് ലഭിച്ച വേഷമാണ്. ആദ്യത്തെ പടത്തിൽ തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. പിന്നീടുള്ള റഹ്മാന്റെ കരിയർ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

Actor Rahman

സിനിമയിൽ കേറിയ ആദ്യത്തെ വർഷം തന്നെ താരത്തിന് പത്തിൽ അധികം സിനിമകൾ ലഭിച്ചു. സൗന്ദര്യം, നല്ല ഉയരുമുള്ള എക്സർസൈസ് ചെയ്ത് മിനുസപ്പെടുത്തിയ ആകാരം... അങ്ങനെ എല്ലാ അർത്ഥത്തിലും റഹ്‌മാൻ എന്ന നടൻ മലയാളി ജനതക്ക് പുതുമ ഉണർത്തിയിരുന്നു. ഒരു പൊടിമീശ പോലുമില്ലാത്ത നായകനെ ചിന്തിക്കാൻ പോലും പറ്റാതിരുന്ന മലയാളി മനസിലേക്ക് ക്ലീൻ ഷേവുമായി വന്ന് റഹ്മാൻ താരമായി.

കൂടാതെ അഭിനയവും മലയാളികൾ കണ്ട് പരിശീലിക്കാതിരുന്ന ഡാൻസ് സ്റ്റെപ്പുമൊക്കെ വെച്ചുകൊണ്ട് റഹ്മാൻ ഒരു താരമായി മാറി. റഹ്മാൻ അന്നത്തെ യുവാക്കൾക്കിടയിലെ ട്രെൻഡ് സെറ്ററും യുവതികളുടെ ഉള്ളിലെ ഹരവുമായിരുന്നു. റഹ്മാൻ താരമായിരുന്ന കാലത്ത് അദ്ദേഹത്തെക്കാൾ പ്രായക്കൂടുതലുണ്ടായിരുന്ന പലരും ഡേറ്റ് ചോദിക്കാനും മറ്റുമൊക്കെ ഓടി നടക്കുകയായിരുന്നു.

മാത്രമല്ല ശോഭന, രോഹിണി എന്നിവർക്കൊപ്പം അഭിനയിച്ച് മികച്ച സ്ക്രീൻ പെയറെന്ന പേര് വരെയുണ്ടാക്കി. താരമിന്ന് അമ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുകയാണ്. താരങ്ങൾ അടക്കം നിരവധി പേർ റഹ്മാന് സോഷ്യൽമീഡിയ വഴിയും അല്ലാതെയും പിറന്നാൾ ആശംസിച്ചു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കൊച്ചുമകൻ അയാന്റെ പിറന്നാൾ ആശംസയായിരുന്നു. താരത്തിന്റെ മൂത്ത മകൾ റുഷ്ദയുടെ മകനാണ് അയാന്‍ റഹ്‌മാന്‍ നവാബ്.

2021 ഡിസംബറിലായിരുന്നു റുഷ്ദയുടേയും കൊല്ലം സ്വദേശിയായ അല്‍ത്താഫ് നവാബിന്റേയും വിവാഹം. എയ്റ്റീസ് താരങ്ങളുടെ സംഗമത്തിന് കൂടി സാക്ഷിയാവുകയായിരുന്നു ആ വിവാഹവേദി. 2022 ഓഗസ്റ്റിലാണ് റുഷ്ദ അയാന് ജന്മം നല്‍കിയത്. പേരക്കുട്ടിക്ക് ഉപ്പൂപ്പയ്ക്ക് പിറന്നാൾ ആശംസിച്ച് കുറിച്ചത് ഇങ്ങനെയായിരുന്നു... എന്റെ ട്വിന്നിന് ജന്മദിനാശംസകൾ...

Actor Rahman

അബ്ബാ ജാനും അമ്മി ജാൻ... നിങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഞാൻ നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു. ഞാൻ ചെന്നൈയിൽ വരുമ്പോൾ നിങ്ങൾ ഒരിക്കലും വീട്ടിലുണ്ടാകാറില്ല. ഫോണിനുള്ളിൽ മാത്രമാണ് ഞാൻ കാണുന്നത് എന്നായിരുന്നു അയാന്റെ സോഷ്യൽമീഡിയ പോസ്റ്റ്.

ഒപ്പം റഹ്മാന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം കൊച്ചുമകൻ പങ്കിട്ടിട്ടുണ്ട്. ഫോട്ടോയും കുറിപ്പും വൈറലായതോടെ ഉപ്പൂപ്പയുടെ കാർബൺ കോപ്പിയാണോല്ലോ കൊച്ചുമോൻ എന്നാണ് കമന്റുകൾ.

മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. എ.ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.

More from Filmibeat

Read more about: rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X