For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  28 വർഷം വേണ്ടി വന്നു കുഞ്ഞച്ചന് മടങ്ങി വരാൻ! അതിനൊരു കാരണമുണ്ട്, തിരക്കഥാകൃത്ത് പറയുന്നതിങ്ങനെ

  |

  കോട്ടയം കുഞ്ഞച്ചൻ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാംഭാഗം വരുന്നുവെന്ന് കേട്ടതിനു ശേഷം സിനിമ പ്രേമികൾ ആവേശത്തിലാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം എന്നു പുറത്തുവരും എന്നാണ് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത്. കറുത്ത കണ്ണടയും ഒരു ജുബ്ബയും ധരിച്ച് കേട്ടയം സ്ലാങ്ങിൽ നോൺ സ്റ്റോപ്പായി സംസാരിക്കുന്ന ആ ആച്ചായാനെ അത്ര വേഗം ആർക്കും മറക്കാൻ സാധിക്കുകയില്ല.

  mammootty

  ഇത്രയും കരുതിയില്ല, ആകെ മൊത്തം ഇരുട്ട്, കോട്ടയം കുഞ്ഞച്ചനെ കുറിച്ചു മമ്മൂക്ക പറഞ്ഞത് ഇങ്ങനെ...

  28 വർഷങ്ങൾക്കു ശേഷം വീണ്ടും അച്ചായൻ വരുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുകയെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. 1990 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നത് 28 കൊല്ലങ്ങൾക്ക് ശേഷമാണ്. ഇത്രയും നീണ്ടയൊരു കാത്തിരുപ്പ് എന്തിനാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതിനുളള മറുപടി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് തന്നെ പറയുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  കാളിയൻ ഒരു സാധാരണ ചരിത്ര ചിത്രമല്ല, കാത്തിരിക്കുന്നത് മറ്റൊന്ന്, വെളിപ്പെടുത്തലുകളുമായി സംവിധായകന്‍

  15 വർഷത്തിനു മുൻപ്

  15 വർഷത്തിനു മുൻപ്

  15 വർഷത്തിന് മുൻപായിരുന്നു സുരേഷ് ബാബു കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം എന്ന ആശയവുമായി രംഗത്തെത്തിയത്. എന്നാൽ അന്ന് തനിയ്ക്ക് ഇതിനോട് ഒട്ടും താൽപര്യമില്ലായിരുന്നു. ഒരു സിനിമയുടെ രണ്ടാംഭാഗം എഴുതാൻ താൽപര്യമില്ലാത്തതു കൊണ്ടാകണം അന്നത്തെ സുരേഷിന്റെ ആവശ്യം താൻ നിരസിച്ചത്. എന്നാൽ ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കാൻ സുരേഷിനു നല്ല ആഗ്രഹമുണ്ടായിരുന്നു. അതു മനസിലാക്കിയ ഞാൻ ഇതിനായി പല തിരക്കഥകൃത്തുകളേയും സമീപിച്ചിരുന്നു. ആദ്യം സിബി ഉദയനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ സൂപ്പർ ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ രണ്ടാംഭാഗം പ്രതീക്ഷിച്ച വിജയം നേടാതിരുന്നതു കൊണ്ടാകണം അദ്ദേഹം ഇതിനോട് താൽപര്യം കാട്ടിയിരുന്നില്ല. പിന്നീട് സമീപിച്ചത് രൺജി പണിക്കരെയാണ്. എന്നാൽ അദ്ദേഹത്തിനു തൽപര്യമുണ്ടായിരുന്നില്ല.

  മിഥുൻ തന്നെ തേടിവന്നു

  മിഥുൻ തന്നെ തേടിവന്നു

  എന്നാൽ ഇതിനു ശേഷം ഇതേ ആവശ്യവുമായി മിഥുൻ തന്നെ തേടി എത്തുകയായിരുന്നു. അങ്ങനെ ഇപ്പോൾ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം യാഥാർഥ്യമാകുകയാണ്. മിഥുൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഇത് കേട്ട് തനിയ്ക്ക് വളരെ അധികം സന്തോഷം തോന്നിയിരുന്നുവെന്നും ഡെന്നീസ് ജോസഫ് പറഞ്ഞു. ഒരു പുതിയ തലമുറയിലൂടെ കോട്ടയം കുഞ്ഞച്ചൻ വീണ്ടും പിറവി എടുക്കുന്നതിൽ തനിയ്ക്ക് വളരെ സന്തോഷമുണ്ട്. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം പിറവിയ്ക്ക് വേണ്ടി താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു ശേഷം മമ്മൂക്കയും തന്നെ വിളിച്ചിരുന്നു. ഇതുവരെ എഴുതിയ കുറച്ചു സീനുകൾ ഒക്കെ വായിച്ചു കേട്ടു. കേട്ടടത്തോളം താനും ആകാംക്ഷയിലാണ്. ചിത്രത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

  ചിത്രത്തിലെ മാറ്റം

  ചിത്രത്തിലെ മാറ്റം

  കോട്ടയം കുഞ്ഞച്ചൻ അന്നും ഇന്നും മമ്മൂക്ക തന്നെയാണ്. അതിനു ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. 28 വർഷങ്ങൾക്കപ്പുറം കുഞ്ഞച്ചൻ കുറച്ചു കൂടി ചെറുപ്പമായി എന്നെരു വ്യത്യാസം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒറ്റരാത്രി കൊണ്ട് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. അതിൽ സന്തോഷമുണ്ട്. കൂടാതെ തനിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് അതെന്നും ഡെന്നീസ് പറഞ്ഞു. മിഥുനും താനും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തെ എനിയ്ക്ക് വളരെ അധികം വിശ്വാസമുണ്ട്. ആടു ടു വിന്റെ വിജയം അതിനൊരു മികച്ച ഉദാഹരണമാണ്. ഇപ്പോഴത്തെ ജനങ്ങളുടെ പൾസ് അറിയാവുന്ന ഒരു യുവ സംവിധായകനാണ് മിഥുൻ. അയളുടെ കാഴ്ചപ്പാടിലുള്ള പുതിയ കുഞ്ഞച്ചനു വേണ്ടിയുളള കാത്തിരുപ്പിലാണ് ഇപ്പോൾ താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   പ്രഖ്യാപനം മമ്മൂട്ടിയെ വരെ ഞെട്ടിച്ചു

  പ്രഖ്യാപനം മമ്മൂട്ടിയെ വരെ ഞെട്ടിച്ചു

  ആട് 2 വിന്റെ നൂറാം ദിനഘോഷവേളയിലാണ് ആട് 2 വിന്റെ പ്രഖ്യാപനം ഉണ്ടായാത്. അത് ഒരു ഒന്നൊന്നര പ്രഖ്യാപനമായിരുന്നു. പ്രേക്ഷകരേയ‌ും സക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയെ വരെ ഞെട്ടിപ്പിക്കും തരത്തിലാണ് ആണിയറ പ്രവർത്തകർ കാര്യങ്ങൾ പ്ലാൻ ചെയ്തത്. അത് മമ്മൂട്ടി തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം വരവിനെ കുറിച്ച് പറയാം എന്നു മാത്രമാണ് പറഞ്ഞിനരുന്നത് ഇങ്ങനെയൊരു സർപ്രൈസ് നൽകുമെന്ന് ഒരിക്കൽ പോലും കരുതിയില്ലെന്നു താരം പറഞ്ഞു. ആകെ മൊത്തം ഇരുട്ട് കയറിയ അവസ്ഥയാണ്. എന്നെ കുറച്ചു നേരം ഇരുട്ടത്ത് നിർത്തിയപ്പോൾ കുറച്ചു പേടിച്ചു പോയി. എന്തായാലും സംഭവം കൊളളാമെന്നും താരം പറ‍ഞ്ഞിരുന്നു.

   പുതിയ ചിത്രങ്ങൾ

  പുതിയ ചിത്രങ്ങൾ

  ഇപ്പോൾ പുതിയ സിനിമകളുടെ കാലമാണ്. എല്ലാക്കാലത്തും പുതിയ സിനിമകൾ ഉണ്ടാകാറുണ്ട്. ചലച്ചിത്ര മേഖലയിലേയ്ക്ക് പുതിയ പുതിയ ആളുകൾ വരുമ്പോൾ പുതിയ ചിത്രങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മളും അക്കാലത്ത് പുതിയ ആളുകളായിരുന്നു . ഇപ്പോഴും ആ പുതുമ നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും താരം ചടങ്ങിൽ പറഞ്ഞിരുന്നു.

  ഫ്രൈഡേ ഫിലിംസ്

  ഫ്രൈഡേ ഫിലിംസ്

  തൊട്ടതെല്ലാം പൊന്നാക്കുന്ന നടൻ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗം നിർമ്മിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഫ്രൈഡോ സിനിമാസിനുളളത്. ഫിലിപ്സ് ആൻഡ് മങ്കി പെൻ, ആട് ഒരു ഭീകര ജീവിയല്ല, ആട് 2 എന്നീ ഹിറ്റുകൾ സമ്മാനിച്ച വിജയ് ബാബുവും മമ്മൂട്ടിയും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. ഒരു കാലത്തെ ജനങ്ങളുടെ ആവേശവും കൈയടി നേടിയ ചിത്രമായിരുന്നു ഇത്. തൊട്ടതെല്ലാം പൊന്നാക്കുന്ന ഫ്രൈഡേ ഫിലിംസ് ചെയ്യുമ്പോൾ മറ്റൊരു മാസ് ചിത്രത്തിന്റെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

  പ്രേക്ഷകർ ആവേശത്തിൽ

  പ്രേക്ഷകർ ആവേശത്തിൽ

  ഇപ്പോൾ കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എല്ലായിടത്തും കുഞ്ഞച്ചൻ മയം എന്നു തന്നെ പറയാം. കേട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവ് മെഗാസ്റ്റാർ മമ്മൂട്ടിയും, ദുൽഖറും പങ്കുവെച്ചിട്ടുണ്ട്. ആശാനേ ജോഷി ചതിച്ചു. എന്നുള്ള കുറിപ്പോടു കൂടിയാണ് ദുൽഖർ പോസ്റ്റ് പങ്കുവെച്ചത്. ഇതു പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

  English summary
  writer dennis joseph says about kottayam kunjachan second part
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X