മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കരിയര്‍ മാറിയത് ഇവര് കാരണം! കൂട്ടുകെട്ടെന്ന് പറഞ്ഞാല്‍ അതിവരാണ്!!

ഒരുപിടി നല്ല സിനിമകളുമായി ഇന്ത്യന്‍ സിനിമയ്ക്കും ലോകസിനിമയ്ക്കും തന്നെ മാതൃകയായി കൊണ്ടിരിക്കകുയാണ് മലയാള സിനിമാലോകം. മറ്റ് ഇന്‍ഡസ്ട്രികളെ പോലെ ബ്രഹ്മാണ്ഡ സിനിമകളിറക്കിയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. എന്നാല്‍ നല്ലൊരു സിനിമ ഉണ്ടാവുന്നത് നടന്റെയോ സംവിധായകന്റെയോ കഴിവ് കൊണ്ട് മാത്രമല്ല.

ശക്തമായ തിരക്കഥകളും സംഭാഷണങ്ങളുമാണ് ഒരു സിനിമയുടെ ജീവന്‍. മലയാള സിനിമയുടെ ഗോള്‍ഡന്‍ ഇറ എന്ന് പറയുന്നത് 80-90 കാലഘട്ടമായിരുന്നു. കഴിവുള്ള തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് മികച്ച ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഭരതന്‍- പത്മരാജന്‍, എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍, തുടങ്ങി ചില കൂട്ടുകെട്ടുകള്‍ അതിന് ഉത്തമ ഉദാഹരണമാണ്. ഒരുകാലത്ത് മലയാളത്തില്‍ അതുപോലെയുള്ള കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു.

ലോഹിതദാസ്-സിബി മലയില്‍

ലോഹിതദാസ്-സിബി മലയില്‍

ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മറ്റൊരു കൂട്ടുകെട്ടാണ് ലോഹിതദാസ്-സിബി മലയില്‍. എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമകളായിരുന്നു സൂപ്പര്‍ ഹിറ്റിലേക്ക് എത്തിയത്. ഒരുപോലത്തെ കഥാപാത്രങ്ങളില്‍ തിളങ്ങിയിരുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വേറിട്ട നായകന്മാരാക്കിയത് ലോഹിതദാസിന്റെ തിരക്കഥകളായിരുന്നു. മോഹന്‍ലാലിന്റെ ഭരതം, കീരിടം, ചെങ്കോല്‍, തുടങ്ങി സൂപ്പര്‍ ഹിറ്റുകളുടെ നീണ്ട നിരയാണ് ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടിലുള്ളത്.

എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍

എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍

എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നാല്‍ ഭാഗ്യമുള്ളൊരു കൂട്ടുകെട്ടായിരുന്നു. എംടി വാസുദേവന്‍ നായര്‍ തിരക്കഥ ഒരുക്കിയ ഒരുപാട് സിനിമകള്‍ സംവിധാനം ചെയ്തിരുന്നത് ഹരിഹരനായിരുന്നു. പഞ്ചാഗ്നി എന്ന സിനിമയിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയവരുടെ കരിയറിലെ മികച്ച സിനിമകള്‍ സമ്മാനിച്ചത് എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ നിന്നും പിറന്നവയായിരുന്നു. ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും ഇരുവരെയും തേടി എത്തിയിരുന്നു. ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍, അമൃതം ഗമയ, എന്ന് സ്വന്തം ജാനിക്കൂട്ടി എന്നിങ്ങനെയുള്ള സിനിമകലെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പഴശ്ശിരാജ പോലൊരു ഹിറ്റ് സിനിമ മലയാളത്തിന് സമ്മാനിച്ചതും ഇരുവരുമായിരുന്നു.

ഭരതന്‍-പത്മരാജന്‍

ഭരതന്‍-പത്മരാജന്‍

മലയാള സിനിമയുടെ നല്ല കാലത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയുന്ന പേര് ഭരതന്‍-പത്മരാജന്‍ എന്നായിരിക്കും. തങ്ങളുടെ സിനിമകളിലൂടെ ഗൃഹാതരുമായ ഓര്‍മകളാണ് ഇരുവരും ചേര്‍ന്ന് മലയാളിക്ക് സമ്മാനിച്ചത്. 1975 ലായിരുന്നു ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ ആദ്യ സിനിമയെത്തുന്നത്. പ്രയാണം എന്ന സിനിമയിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. എഴുത്തുകാരനായി അറിയപ്പെട്ടിരുന്ന പത്മരാജനും കലാസംവിധായകനായി തിളങ്ങിയിരുന്ന ഭരതനും ഒന്നിച്ചപ്പോള്‍ മികവുറ്റ സിനിമകള്‍ കേരളത്തില്‍ പിറന്നു. അവതരണത്തിലുള്ള മികവും മറ്റുമായി കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു.

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍

കൂട്ടുകെട്ടിന്റെ കാര്യം പറയുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കൂട്ടരാണ് സത്യന്‍ അന്തിക്കാടും-ശ്രീനിവാസനും. മോഹന്‍ലാലിനെ നായകനാക്കി ടിപി ബാലകൃഷ്ണന്‍ എംഎ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ ആദ്യ ചിത്രം. ആദ്യ സിനിമയ്ക്ക് തന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ശേഷം നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പട്ടണപ്രവേശം, തുടങ്ങി പതിനഞ്ചോളം സിനിമകള്‍ ഇരുവരും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. എല്ലാ സിനിമകളും തന്നെ ബോക്‌സോഫീസില്‍ തരംഗമാക്കിയതായിരുന്നു.

ആഷിക് അബു-ശ്യാം പുഷ്‌കരന്‍

ആഷിക് അബു-ശ്യാം പുഷ്‌കരന്‍

പുതിയ ജനറേഷനിലേക്ക് നോക്കുകയാണെങ്കില്‍ ആദ്യം പറയേണ്ടത് ആഷിക് അബു-ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടാണ്. 2011 ലായിരുന്നു ഈ കൂട്ടുകെട്ടിലെ ആദ്യ സിനിമയെത്തുന്നത്. ലാല്‍ നായകനായി അഭിനയിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പറായിരുന്നു ആഷിക് അബു സംവിധാനം ചെയ്ത് ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കി തിയറ്ററുകളിലേക്ക് എത്തിയ ആദ്യ സിനിമ. തങ്ങളുടെ സിനിമകളില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഡയലോഗുകളാണ് ആഷിക് അബു-ശ്യാം പുഷ്‌കരന്‍ കൂട്ട് ഉള്‍പ്പെടുത്തിയിരുന്നത്. 22 ഫിമെയില്‍ കോട്ടയം, ഡാ തടിയ, ഇടുക്കി ഗോള്‍ഡ്, റാണി പത്മിനി, മായാനദി എന്നിവയാണ് ഇരുവരുടെയും സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X