മോഹൻലാലിനെ ദുൽഖറിന്റെ അച്ഛനാക്കി ദേശീയമാധ്യമം, പൊങ്കാലയുമായി ആരാധകർ
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ദുൽഖറിനും കുടുംബത്തോടുമൊപ്പമുള്ള മോഹൻലാലിന്റെ ചിത്രം ഫാൻസ് പേജിലൂടെയാണ് പുറത്തു വന്നത്. കുഞ്ഞ് മറിയത്തിനോട് എന്തോ സ്വകാര്യം പറയുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്. മോഹൻലാലിനോടൊപ്പം ദുൽഖറും അമാൽ സൂഫിയയും ചിത്രത്തിലുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വാർത്തകളിലും ഇടം പിടിക്കുകയും ചെയ്തിരുന്നു.
മോഹൻലാലിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ റിപ്പോർട്ടാണ്. ഒരു അബദ്ധം പറ്റിയിരിക്കുകയാണ് ഇവർക്ക്. മകന്‍ ദുല്‍ഖര്‍ സല്‍മാനും കൊച്ചു മകള്‍ മറിയത്തിനും ഒപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം എന്നാണ് ഇന്ത്യ ടുഡേ വാര്‍ത്തയില്‍ എഴുതിയിരിക്കുന്നത്. റിപ്പോർട്ടുംചിത്രവും വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് എഡിറ്റ് ചെയ്ത് മറ്റിയിട്ടുണ്ട്.

ദുൽഖർ സൽമ്മാന്റെ മകൾ മറിയം അമീറ സൽമാന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. കുഞ്ഞ് മറിയത്തിന്റെ ചിത്രവും വിശേഷവുമെല്ലാം സിനിമ കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്, അച്ഛൻ ദുൽഖറിനോടൊപ്പമുളള മറിയത്തിന്റെ ചിത്രങ്ങളാണ് അധികവും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുള്ളത്. ദുൽഖറിന്റെ അഭിമുഖങ്ങളിലെ സ്ഥിരം ചോദ്യമാണ് മകൾ മറിയത്തെ കുറിച്ച്.

മറിയത്തിന്റെ ചിത്രങ്ങൾ ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ഇതാദ്യമായിട്ടാണ് മോഹൻലാലിനോടൊപ്പം പ്രത്യക്ഷപ്പെടുന്നത്. മറിയത്തോട് എന്തോ കുശലം പറയുന്ന മോഹന്‍ലാലും അച്ഛന്‍ ദുല്‍ഖറിന്റെ കൈയ്യിലിരുന്ന് താരത്തെ കൗതുകത്തോടെ നോക്കുന്ന മറിയവുമാണ് ചിത്രത്തിലുള്ളത് . ലാലിനും മകൾക്കുമൊപ്പം ദുൽഖറും അമാലുമുണ്ട്. കറുത്ത ഷർട്ടും അതേ കരയുള്ള മുണ്ടുമാണ് മോഹൻലാലിന്റെ വേഷം. വീട്ടിൽ നിൽക്കുന്ന വേഷമാണ് ദുൽഖറിന്റേത് . ഈ അപൂർവ്വ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വസതിയിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് മറിയത്തിന്റേയും ദുൽഖറിന്റേയും ഒരു പഴയ വീഡിയോ പുറത്തു വന്നിരുന്നു. എയർപോർട്ടിൽ നിന്നുള്ള ഒരു ചിത്രമായിരുന്നു ഇത്. യാത്രയ്ക്കിടയിൽ മറിയത്തിനെ ട്രോളിയിൽ ഇരുത്തിയും തലയിലെടുത്തും തോളത്തെടുത്തുമൊക്കെ നടക്കുന്ന ദുൽഖറിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കൂടാതെ ലോക്ക് ഡൗൺ കാലത്ത് മകളോടൊപ്പമുള്ള ചിത്രങ്ങൾ നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം വീണ്ടും സിനിമയിൽ ദുൽഖർ സജീവമായിട്ടുണ്ട്. കുറുപ്പാണ് ഇനി പുറത്തിറങ്ങാനുള്ള ഡിക്യൂവിന്റെ ചിത്രം. തിയേറ്റർ റിലീസായിട്ടാകും സിനിമ എത്തുക.
Recommended Video

ലോക്ക് ഡൗണിന് ശേഷം മോഹൻലാലും സിനിമാ തിരിക്കിലാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദൃശ്യം 2, മരയ്ക്കാർ എന്നീ ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ്. ദൃശ്യം 2 ഒടിടി റിലീസായിട്ടാണ് എത്തുന്നത്. ഫെബ്രുവരി19 നാണ് അമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിൽ എത്തുന്നത്.


Click it and Unblock the Notifications