For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയ്യേ ഇയാളോ എന്നാണ് ആദ്യം കരുതിയത്; എനിക്കും മക്കൾക്കും വേണ്ടത് സംരക്ഷണം ആയിരുന്നു; യമുന റാണി

  |

  നടി യമുന റാണിയുടെ രണ്ടാം വിവാ​ഹം അടുത്തിടെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. വീട് വെക്കാൻ സ്ഥലത്തിന്റെ ഉടമയുമായാണ് യമുന പരിചയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ദേവൻ എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. ഇപ്പോഴിതാ ഭർത്താവിനെ പരിചയപ്പെട്ടതിനെക്കുറിച്ച് സീ മലയാളത്തോട് സംസാരിച്ചിരിക്കുകയാണ് താരം.

  Also Read: പൃഥ്വിരാജിന് പ്രശ്‌നം വന്നപ്പോള്‍ ഒരു സീനിയര്‍ നടന്മാരും കൂടെ നിന്നില്ല; തുറന്നടിച്ച് മല്ലിക

  'സ്ഥായി ആയ ജോലി അല്ലല്ലോ ഈ ഇൻഡസ്ട്രി. ജോലി ഉള്ളപ്പോൾ 30 ദിവസവും ഉണ്ടാവും ഇല്ലെങ്കിൽ 30 ദിവസം വീട്ടിലിരിക്കും. ഒരുപാട്‍ ഡ്രെയ്ൻ ആയിപ്പോയ സാഹചര്യം ആയിരുന്നു മൂന്നാല് വർഷം. ഇത്രയും വർഷം ജോലി ചെയ്ത് വീട് ആയില്ല, കെെയിൽ ബാങ്ക് ബാലൻസ് ഇല്ല. എന്റെ ജീവിതത്തിൽ ഒരുപാട് കടപ്പെട്ടിരിക്കുന്നവർ ആണ് രജനി, ​ഗിരീഷ്, ലക്ഷ്മി എന്നിവർ'

  Yamuna Rani

  'റൂബിയ എന്ന ഫാൻസി സ്റ്റോർ നടത്തിയ ചേട്ടനും. പേര് ഓർമ്മയില്ല. കഴിഞ്ഞ ദിവസം ആണ് ഞാൻ ആ ലോചിച്ചത്. എവിടെയും ഞാൻ ആ പേര് പറഞ്ഞിട്ടില്ല, പക്ഷെ ഞാനൊരിക്കലും മറക്കാൻ പാടില്ലാത്ത ആളാണ്. സാമ്പത്തികമായി ഒരുപാട് ഞങ്ങളെ സഹായിച്ചു. എന്റെ അച്ഛനൊക്കെ ഉണ്ടായിരുന്ന സമയത്ത്'

  'രജനി എന്റെ പ്രൊട്ടക്ടറെ പോലെ നിന്നു. അവൾ വളരെ ബോൾഡ് ആണ്. കല്യാണം ഒന്നും കഴിച്ചിട്ടില്ല. രജനി ഉള്ളത് കൊണ്ടാണ് എനിക്ക് ഉയിർത്തെഴുന്നേൽക്കാൻ പറ്റിയത് എന്ന് തോന്നാറുണ്ട്'

  'ഞാൻ വേവലാതി പറഞ്ഞപ്പോൾ രജനി എന്നോട് പറഞ്ഞു. യമുന ഒരു കാര്യം ചെയ്യ് നമുക്ക് ലോണെടുത്ത് വീട് വെക്കാം എന്ന്. അപ്പോൾ ഞങ്ങൾ സ്ഥലം നോക്കുന്നുണ്ടായിരുന്നു'

  'ഒരു ദിവസം രജിനി വിളിച്ചു. എന്റെ ഒരു ഫ്രണ്ടുണ്ട്. കൊച്ചിയിലാണ്. അവരുടെ കുറച്ച് സ്ഥലം തിരുവനന്തപുരത്തുണ്ട്. വിൽക്കാൻ ഏൽപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു'

  'അതിൽ നിന്ന് മൂന്ന് സെന്റ് നമുക്ക് വാങ്ങിക്കാം എന്ന് പറഞ്ഞു. അവളുടെ ബ്രോക്കർ ഫീസ് കുറച്ചോളാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ സ്ഥലം പോയി കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. പുള്ളിയോട് സംസാരിച്ചപ്പോൾ ഒരു തരത്തിലും അടുക്കുന്നില്ല. ഭയങ്കര ബിസിനസ്കാരൻ'

  Yamuna Rani

  'എന്റെ കൈയിൽ ഇത്രയേ ഉള്ളൂ. എനിക്ക് കുടുംബ സ്വത്തൊന്നും ഇല്ല. എന്ന് ഞാൻ രജനിയോട് പറഞ്ഞു. രജനി അദ്ദേഹവുമായി സംസാരിച്ചു. ചേട്ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് എന്ന് പറഞ്ഞു. പുള്ളി പാതി മനസ്സോടെ സമ്മതിച്ചു. അങ്ങനെ പുള്ളിയും ഫ്രണ്ടും കൂടെ കൊച്ചിയിൽ നിന്ന് വന്നു'

  'ഫൈനൽ എമൗണ്ട് സംസാരിക്കാൻ. ഞാൻ രാവിലെ അപ്പവും മുട്ടക്കറിയും ഉണ്ടാക്കി വെച്ചു. അവർ ഇവിടെ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കട്ടേ എന്ന് കരുതി. രജനിയും ഉണ്ടായിരുന്നു. അങ്ങനെ എമൗണ്ടൊക്കെ സംസാരിച്ച് ഫിക്സ് ചെയ്തു'

  Also Read: നിന്റെ അമ്മ ആരെന്ന് അറിയാമോ? ലാലേട്ടന്‍ പറഞ്ഞപ്പോഴാണ് എന്റെ മകന്‍ എന്നെ മനസിലാക്കിയത്: അഞ്ജു

  'അത് കഴിഞ്ഞാണ് എന്നെ വില്ലേജ് ഓഫീസിൽ നിന്ന് വിളിക്കുന്നത്. പ്രമാണത്തിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞ്. പെട്ടെന്ന് ശരിയാക്ക്. താമസിച്ചാൽ പണി ആണ്. പെട്ടെന്ന് കാശ് തിരിച്ച് മേടിച്ചോ എന്ന് പറഞ്ഞു'

  'ഞാൻ രജനിയെ വിളിച്ച് മര്യാദയ്ക്ക് എന്റെ കാശ് മേടിച്ച് കാെണ്ട് തരണം, ഈ വസ്തു വേണ്ടെന്ന്. പുള്ളി വന്ന് എല്ലാം ക്ലിയർ ആക്കി പോയി. അത് കഴിഞ്ഞപ്പോഴാണ് രജനി പറയുന്നത് ഒരു കല്യാണ ആലോചന വരുന്നുണ്ട് ഒന്ന് നോക്കിയാലോ എന്ന്'

  'ഞാൻ പറഞ്ഞു നല്ല ആളാണെങ്കിൽ നോക്കാം എന്ന്. ഇദ്ദേഹമാണെന്ന് കേട്ടപ്പോൾ അയ്യേ അയാളോ മീശയും ഇല്ല, ഒടുക്കത്തെ ഇം​ഗ്ലീഷും എന്നാണ് ഞാൻ ആദ്യം പറഞ്ഞത്. എനിക്കും മക്കൾക്കും ഒരു സംരക്ഷണം ആയിരുന്നു ആവശ്യം,' യമുന റാണി പറഞ്ഞു. പണം ആയിരുന്നില്ല. അച്ഛനുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നെന്നും യമുന റാണി പറഞ്ഞു.

  Read more about: actress
  English summary
  Yamuna Rani Open Up About Her First Meeting With Husband; Actress Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X