ഭാര്യക്കൊപ്പം റൊമാന്റിക് നൃത്തം ചെയ്ത് കെജിഎഫ് താരം! ഗലി ഗലി മേം... വീഡിയോ വൈറൽ
കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് യഷ്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരുന്നു ചിത്രത്തിലെ ഒരു പ്രധാന ആകർഷണം. കന്നഡ ചിത്രമായ കെജിഎഫ് തെന്നിന്ത്യ മുഴുവനും വൻ ചലനം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും ടോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് യഷിന്റേയും ഭാര്യയുടേയും റൊമാന്റിക് നൃത്തമാണ്. യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗലി ഗലി മേം..' എന്ന ഗാനത്തിനൊപ്പം യഷും ഭാര്യയും ചുവട് വയ്ക്കുന്നത്. ഞാന്‍ ഇപ്പോഴും നിന്റെ ഈണങ്ങള്‍ക്കൊത്ത് ചുവട് വയ്ക്കുകയാണ് എന്ന കുറിച്ചു കൊണ്ടാണ് രാധിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം കെജിഎഫ് ചാപ്റ്റര്‍ 2 അണിയറയിൽ ഒരുങ്ങുകയാണ്. യഷ് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തന്റെ ചിത്രീകരണം നടക്കുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്തായാലും കെജിഎഫ് രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എഫക്ട്സ്, സംഘട്ടനം എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു


Click it and Unblock the Notifications