മകളുടെ പേരിടല്‍ ചടങ്ങ് കേമമാക്കി യഷ്! കുടുംബത്തോടൊപ്പം സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച താരമാണ് യഷ്. ബിഗ് ബജറ്റിലൊരുക്കുന്ന വിസ്മയ ചിത്രം രണ്ട് ഭാഗങ്ങളിലാണ് നിര്‍മ്മിക്കുന്നത്. രണ്ടാം ഭാഗത്തിന് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള വിശേഷങ്ങളെക്കാള്‍ യഷിന്റെ കുടുംബത്തിലെ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെയാണ് യഷും ഭാര്യ രാധിക പണ്ഡിറ്റും തങ്ങളുടെ മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ടത്.

yash

എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്തതിനാല്‍ അവളെ തല്‍കാലം ബേബി വൈആര്‍ എന്ന് വിളിക്കാമെന്നും നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അവള്‍ക്ക് ഉണ്ടാവണമെന്നും നേരത്തെ യഷ് പറഞ്ഞിരുന്നു. മകള്‍ പിറന്ന് ആറ് മാസം ആയതിന്റെ ആഘോഷവും നടന്നിരുന്നു. ഇപ്പോഴിതാ യഷിന്റെ കുഞ്ഞു മാലാഖയ്ക്ക് പേരിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്.

അയ്‌ര (AYRA) എന്നാണ് കുഞ്ഞിന്റെ പേര്. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് അത്തരമൊരു പേരിട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രം പേജില്‍ നിറയെ മകള്‍ക്കൊപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങളാണ്. അക്ഷയ തൃതിയയ്ക്ക് ആരാധകര്‍ക്കുള്ള തങ്ങളുടെ സമ്മാനമാണിതെന്ന് പറഞ്ഞായാരിന്നു മകളുടെ ആദ്യ ചിത്രം രാധിക പണ്ഡിറ്റ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിടുന്നത്. അതിന് മുന്‍പ് യഷിനൊപ്പം കളിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങളും വന്നിരുന്നു. ഭാവിയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകളും സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X