​ഗീതു മോഹൻദാസ് തിരക്ക് പിടിച്ച് ഷൂട്ടിം​ഗിൽ, നയൻതാരയും സംഘവും പറന്നെത്തി; ടോക്സിക്കിൽ നടക്കുന്നത്

ടോക്സിക് റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. യാഷ് നായകനായെത്തുന്ന സിനിമ, ​ഗീതു മോഹൻദാസിന്റെ സംവിധാനം തുടങ്ങി ടോക്സിക്കിലേക്ക് ജനശ്രദ്ധ വന്നതിന് പല കാരണങ്ങളുണ്ട്. കെജിഎഫ് 2 വിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് യാഷിന്റെ അടുത്ത സിനിമയായി ടോക്സിക് പ്രഖ്യാപിക്കുന്നത്. ഇന്ത്യയൊട്ടുക്കും വൻ ആരാധക വൃന്ദം യാഷിന് ഇന്നുണ്ട്. യാഷ്-​ഗീതു മോഹൻ​​ദാസ് കൂട്ടുകെട്ടിൽ പലർക്കും കൗതുകമുണ്ട്. ഇന്ത്യയിൽ ഇന്ന് ഏറ്റവും വില പിടിപ്പുള്ള കൊമേഴ്ഷ്യൽ നായക നടനാണ് യാഷ്. ​

ഗീതു മോഹൻദാസിനെ ഒരു കൊമേഴ്ഷ്യൽ സിനിമാ സംവിധായികയായല്ല പ്രേക്ഷകർ ഇതുവരെ കണ്ടിട്ടുള്ളത്. മാസ് മസാല സിനിമകളുടെ സ്ക്രിപ്റ്റുകൾ തുടരെ വന്നെങ്കിലും യാഷ് തെരെഞ്ഞെടുത്തത് ​ഗീതു മോഹൻദാസിന്റെ കഥയാണ്. എങ്ങനെയായിരിക്കും ഈ കൂട്ടുകെട്ടിൽ വരുന്ന സിനിമയെന്നറിയാൻ ഏവർക്കും കൗതുകമുണ്ട്. യാഷും തിരക്കഥയിൽ ​ഗീതുവിനൊപ്പം പങ്കാളിയാണ്. 2023 ലാണ് ടോക്സിക് പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെയും ഷൂട്ടിം​ഗ് പൂർത്തിയായിട്ടില്ല.

Geethu Mohandas  Yash

ഇപ്പോഴിതാ ടോക്സിക്കിന്റെ പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ നാലാം ഘട്ടത്തിലെ ഷൂട്ടിം​ഗ് ബം​ഗ്ളൂരുവിൽ നടക്കുകയാണ്. ടോക്സിക്കിലെ പ്രധാന ഭാ​ഗങ്ങളിലൊന്ന് ഈ ഷെഡ്യൂളിൽ ഷൂട്ട് ചെയ്യും. ഇതിനായി ചിത്രത്തിൽ അഭിനയിക്കുന്ന നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാര്യ എന്നീ നാല് നടിമാരും ബം​ഗ്ളൂരുവിൽ എത്തിയിട്ടുണ്ട്. ഷൂട്ടിം​ഗ് വേ​ഗത്തിൽ മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷം ടോക്സിക് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് പെട്ടെന്ന് ഷൂട്ട് തീർക്കുന്നത്. ​ഗീതു മോഹൻദാസ് ഇതിനായി കൃത്യമായി പ്ലാനിം​ഗോടെ മുന്നോട്ട് പോകുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. യാഷിനൊപ്പം നയൻതാര അഭിനയിക്കുന്നു എന്ന പ്രത്യേകതയും ടോക്സിക്കിനുണ്ട്. യാഷിന്റെ സഹോദരിയുടെ വേഷമാണ് നയൻതാര ചെയ്യുന്നത്.

Geethu Mohandas  Nayanthara

നേരത്തെ കരീന കപൂറിനെയാണ് ചിത്രത്തിലേക്ക് പരി​ഗണിച്ചത്. എന്നാൽ പ്രതിഫലക്കാര്യവും ഡേറ്റ് ഇല്ലാത്തതും ചൂണ്ടിക്കാട്ടി കരീന ടോക്സിക്കിൽ നിന്ന് പിന്മാറി. ഇതോടെയാണ് ഈ വേഷം നയൻതാരയിലേക്ക് എത്തിയത്. സഹോദരിയുടെ വേഷമാണെങ്കിലും ചെറിയ റോളായിരിക്കില്ല ഇതെന്ന് ആരാധകർക്ക് ഉറപ്പാണ്.

ടോക്സിക്കിന്റെ ടീസർ അടുത്തിടെ പുറത്ത് വന്നപ്പോൾ സോഷ്യൽ മീഡിയയിലുണ്ടായ ചർച്ചകൾ ചെറുതല്ല. ടീസറിൽ സ്ത്രീ വിരുദ്ധത പ്രകടമാണെന്ന ആരോപണം ഉയർന്നു. സ്ത്രീ വിരുദ്ധതയ്ക്കെതിരെ സംസാരിക്കുന്ന ​ഗീതു മോഹൻദാസ് സ്വന്തം സിനിമയുടെ കാര്യത്തിൽ നിലപാടിൽ മാറ്റം വരുത്തിയെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. ‍

മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിവിൻ പോളിയായിരുന്നു നായകൻ. 2019 ലാണ് മൂത്തോൻ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മൂത്തോൻ പ്രശംസ നേടി. അതേസമയം ചിത്രം ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയില്ല. പിരിയഡ് ​ഗ്യാങ്സ്റ്റർ ചിത്രമാണ് ടോക്സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്സിക്. ഈ വർഷം ഏപ്രിൽ മാസത്തിൽ ടോക്സിക് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് റിലീസ് നീട്ടിവെച്ചു.

More from Filmibeat

Read more about: yash nayanthara geethu mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X