യാഷിന്റെ കെെ കടത്തൽ പരിധി വിട്ടോ? അന്ന് മൂത്തോനിൽ സംഭവിച്ചത്; ഗീതു മാറിയതോ യാഷ് മാറ്റിയതോ
യാഷ് ചിത്രം ടോക്സിക്കിന്റെ ട്രെയിലർ ചർച്ചയാകവെ ഗീതു മോഹൻദാസിനോട് ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ. യാഷിന്റെ ഇൻട്രോയ്ക്ക് മുമ്പ് നടൻ ഒരു യുവതിയുമായി ഇന്റിമേറ്റ് ആകുന്നുണ്ട്. ഈ രംഗം അനാവശ്യമായിരുന്നെന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്. പതിവ് മാസ് മസാല സിനിമയുടെ ധ്വനിയാണ് ട്രെയിലർ നൽകുന്നതെന്നും ഗീതു മോഹൻദാസിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്നും കമന്റുകളുണ്ട്. മൂത്തോൻ ആണ് ടോക്സിക്കിന് മുമ്പ് ഗീതു സംവിധാനം ചെയ്ത സിനിമ.
സ്വവർഗ പ്രണയം പ്രമേയമാക്കിയുള്ള ചിത്രമായിരുന്നു ഇത്. ഈ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങളില്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഗീതു മോഹൻദാസ് നൽകിയ മറുപടിയാണിപ്പോൾ ചർച്ചയാകുന്നത്. നമ്മുടെ സമൂഹം ഒരു തരത്തിൽ കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മളവരെ പ്രൊവോക്ക് ചെയ്തിട്ട് കാര്യമില്ല. പതുക്കെ അവരെ പരിചയപ്പെടുത്തണം. പതിയെ അവരെ കംഫർട്ടബിൾ ആക്കണം. കണ്ടീഷൻ ചെയ്യപ്പെട്ട ആളുകളാണെങ്കിൽ അവരെ കംഫർട്ടബിളാക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പക്ഷെ ആക്ടേർസിന് ഞാനൊരു ബ്രീഫും കൊടുത്തിട്ടില്ല. ഔട്ട് ഓഫ് ദ വേ പോയി അവർ ചെയ്തിരുന്നെങ്കിൽ ഞാൻ ഷൂട്ട് ചെയ്തേനെയെന്നും ഗീതു മോഹൻദാസ് അന്ന് പറഞ്ഞു.

ആക്ടേർസിന് താൻ ഒരുപാട് സ്വാതന്ത്രം കൊടുക്കുന്നയാളാണെന്നും അവരുടെ സ്വാതന്ത്രത്തിൽ മാജിക്ക് സംഭവിക്കുമെന്നും ഗീതു മോഹൻദാസ് അന്ന് പറഞ്ഞിരുന്നു. ടോക്സിക്കിന്റെ മേക്കിംഗിൽ ഗീതുവിനേക്കാൾ യാഷ് കെെ കടത്തുന്നു എന്ന അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നു. അതേസമയം സിനിമാ രംഗത്ത് നിന്നും ടോക്സിക്കിന്റെ ട്രെയിലറിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.
യാഷ് നായകനാകുന്ന ടോക്സിക്കിന്റെ ട്രെയിലർ കണ്ട ശേഷം സ്ത്രീ ശാക്തീകരണത്തിന്റെ അത്യന്തിക ഉദാഹരണമാണ് ഗീതു മോഹൻദാസ് എന്നതിൽ എനിക്ക് സംശയമില്ല. ഈ സ്ത്രീ സംവിധായികയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പുരുഷ സംവിധായകനും പൗരുഷം പോര. ഇത് ഇവർ ഷൂട്ട് ചെയ്തതതാണെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നാണ് രാം ഗോപാൽ വർമ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നടി ആലിയ ഭട്ട്, സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക, കരൺ ജോഹർ തുടങ്ങിയവരും ടോക്സിക് ടീസറിനെ പ്രശംസിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം റിലീസിനെത്തുന്ന യാഷ് ചിത്രത്തിൽ വലിയ പ്രതീക്ഷയുണ്ട് പ്രേക്ഷകർക്ക്. റിപ്പോർട്ടുകൾ പ്രകാരം 600 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഷൂട്ടിംഗ് പല തവണ നീണ്ട് പോയി. ഇതിനിടെയാണ് അഭ്യൂഹങ്ങൾ വന്നത്.


Click it and Unblock the Notifications











