എന്റെ പ്രിയപ്പെട്ട രാജകുമാരിയ്ക്ക്... മകൾക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് താരം
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ച നടനാണ് യഷ്. ഒറ്റ ചിത്രം കൊണ്ട് താരത്തിന്റെ തലവര തന്നെ മാറുകയായിരുന്നു. കന്നഡ ചിത്രമായ കെജിഎഫ് തെന്നിന്ത്യൻ ഭാഷയിലും മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു. കരിയറും ജീവിതവും ഒരു പോലെ സന്തോഷത്തോടെ തീങ്ങുകയാണ്. ഇപ്പോഴിത മകൾക്ക് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് താരം.

കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അച്ഛന്റെ പിറന്നാൾ ആശംസ. നിന്റെ വരവോടെ എന്നിലെ മറ്റൊര രൂപം പുറത്തു വന്നിരിക്കുകയാണ്. നീയാണ് എന്റെ ശക്തിയും ബലഹീനതയുമാണ്. എന്റ് പ്രിയപ്പെട്ട് രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. ലവ് യു അയ്ര യഷ്- താരം കുറിച്ചു നിരവധി പേരാണ് താര പുത്രിയ്ക്ക് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.
2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്. 2018 ലാണ് ഇവർക്ക് അയ്ര ജനിക്കുന്നത്. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് ഈ പേരിട്ടിരിക്കുന്നത്. ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് യഷും രാധികയും വിവാഹിതരാകുന്നത്. ടെലിവിഷൻ പരമ്പയുടെ സെറ്റിൽവെച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് നാല് സിനിമകളിലും ഇവർ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന.അയ്രയെ കൂടാതെ ഒരു കുഞ്ഞും കൂടിയുണ്ടിവർക്ക്.


Click it and Unblock the Notifications











