മമ്മൂട്ടിക്കേ ഇതിന് കഴിയൂവെന്ന് സംവിധായകന്‍ പറഞ്ഞത് വെറുതെയല്ല! യാത്ര ലറിക്കല്‍ വീഡിയോ വൈറല്‍! കാണൂ!
ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നിലേക്ക് ആവാഹിക്കാനുള്ള അഭിനേതാവിന്റെ കഴിവിന് എന്നും നിറഞ്ഞ കൈയ്യടി ലഭിക്കാറുണ്ട്. അതുവരെ കളിചിരിയുമായി നിന്നവര്‍ ക്യാമറയ്ക്ക് മുന്നില്‍ അസാമാന്യ പ്രകടനം കാഴ്ച വെക്കുമ്പോള്‍ നോക്കി നിന്നുപോയതിനെക്കുറിച്ചും കട്ട് പറയാന്‍ മറുന്നുപോയ സംഭവത്തെക്കുറിച്ചുമൊക്കെ നിരവധി പേര്‍ തുറന്നുപറഞ്ഞിരുന്നു.സംവിധായകനായ മഹി വി രാഘവ് വൈഎസ്ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കി സിനിമയൊരുക്കുമ്പോള്‍ ഒരൊറ്റ കാര്യത്തില്‍ മാത്രമേ കടുത്ത നിര്‍ബന്ധം പിടിച്ചുള്ളൂ. നായകനായി മമ്മൂട്ടി തന്നെ വേണം. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിനെ വീണ്ടും തെലുങ്കിലേക്കെത്തിച്ചതിന്റെ സകല ക്രഡിറ്റും ഈ സംവിധായകനാണ്. കൈനിറയ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഈ സിനിമ സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നും മറ്റാരെയെങ്കിലും വെച്ച് ചെയ്യാനുമായിരുന്നു സംവിധായകന് ലഭിച്ച നിര്‍ദേശം. എന്നാല്‍ അദ്ദേഹത്തിന്റെ സമയത്തിനായി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നും മമ്മൂട്ടിയില്ലാതെ ഈ സിനിമയില്ലെന്നും മഹി വ്യക്തമാക്കിയതോടെയാണ് അദ്ദേഹം യാത്രയിലേക്കെത്തുന്നത്.
ആന്ധ്രപ്രദേശിന്റെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായ വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്രയും രാഷ്ട്രീയ ജീവിതത്തെയും അടിസ്ഥാനമാക്കിയാണ് യാത്ര ഒരുക്കിയത്. സിനിമയുടെ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പുതുവര്‍ഷ സമ്മാനവുമായും യാത്ര സംഘമെത്തിയിരുന്നു. പുതുവര്‍ഷത്തിലാണ് യാത്രയിലെ ലറിക്കല്‍ വീഡിയോ ഗാനം എത്തിയത്. നിമിഷനേരം കൊണ്ട് തരംഗമായി മാറുകയായിരുന്നു ഈ ഗാനം.

യാത്രയിലെ ഗാനം
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമകളിലൊന്നാണ് യാത്ര. മമ്മൂട്ടിക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ചിത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിലെ ലറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 20 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തെലുങ്ക് സിനിമയിലേക്കെത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലറിക്കല്‍ വീഡിയോ പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

മമ്മൂട്ടിയുടെ ലുക്ക്
അതാത് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കാറുണ്ട് മമ്മൂട്ടി. വൈഎസ്ആറായി എത്തിയപ്പോഴും അത് തന്നെയായിരുന്നു താരം പിന്തുടര്‍ന്നത്. മാനറിസങ്ങളില്‍ ശരിക്കും വൈഎസ്ആറിനെ അനുസ്മരിപ്പിക്കുകയാണ് താരമെന്നാണ് തെലുങ്ക് സിനിമാലോകവും പ്രേക്ഷകരും വിലയിരുത്തിയത്. വസ്ത്രധാരണത്തിലും നടപ്പിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലുമെല്ലാം തനി വൈഎസ്ആറായിരിക്കുകയാണ് മമ്മൂട്ടി. രാജണ്ണ നിന്നപ്പകലാരാ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജഗപതി രാവു, സുഹാസിനി, റാവു രമേഷ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

മികച്ച സ്വീകാര്യത
ടീസറിനും പോസ്റ്ററുകള്‍ക്കും ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ഗാനത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. 3 വര്‍ഷത്തെ പദയാത്രയ്ക്ക് ശേഷമാണ് വൈഎസ്ആര്‍ തെലുങ്ക് രാഷ്ട്രീയത്തിന്റെ അധിപനായി മാറിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കഥയുമായാണ് സിനിമയെത്തുന്നത്. 1999 മുതല്‍ 2004 വരെയുള്ള ജീവിതകഥയാണ് ചിത്രത്തിലൂടെ പുനരാവിഷ്‌കരിക്കുന്നത്. ഭാഷാഭേദമില്ലാതെ മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെലുങ്കിലേക്കെത്തുന്നത്.

ഒരുപോലെ കാത്തിരിക്കുന്നു
മമ്മൂട്ടിയുടെ യാത്രയ്ക്കായി തെലുങ്ക് പ്രേക്ഷകര്‍ മാത്രമല്ല മലയാളികളും കാത്തിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലുക്കിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമുള്ള വിലയിരുത്തലുകള്‍ കൂടി പുറത്തുവന്നതോടെയാണ് ആരാധകരുടെ പ്രതീക്ഷയും ഉയര്‍ന്നത്. നേരത്തെ സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. തെലുങ്കില്‍ മാത്രമല്ല ഇടവേള അവസാനിപ്പിച്ച് തമിഴ് സിനിമയിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക് പഠിച്ചു
ഏത് സിനിമയില്‍ അഭിനയിക്കുകയാണെങ്കിലും ആ കഥാപാത്രത്തെ മാത്രമല്ല ഡബ്ബിംഗിലും തന്റെ ശബ്ദം വേണമെന്ന കാര്യത്തിലും മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്. തമിഴിലായാലും തെലുങ്കിലായാലും മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമില്ല. പല വാക്കുകളും മലയാളത്തില്‍ എഴുതിയാണ് അദ്ദേഹം പഠിച്ചെടുത്തതെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മമ്മൂട്ടി മാത്രമല്ല ഇക്കാര്യത്തില്‍ ദുല്‍ഖറിന്റെ അഭിപ്രായവും സമാനമാണ്. മഹാനടിയില്‍ അഭിനയിക്കുന്നതിനിടയില്‍ തെലുങ്ക് പഠിക്കാനായി കഷ്ടപ്പെടുന്ന താരപുത്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കൂടുതലൊന്നും ചോദിക്കേണ്ടതില്ല
ഒരിക്കല്‍പ്പോലും അദ്ദേഹത്തോട് അഭിനയം നന്നാക്കാനോ ചെയ്തതിനും അപ്പുറത്ത് കൂടുതല്‍ ചെയ്യുന്നതിനായി ചോദിക്കേണ്ടിയോ വന്നില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പ്രമേയത്തിലെ വ്യത്യസ്തതയാണ് പലപ്പോഴും അദ്ദേഹത്തെ ആകര്‍ഷിക്കാറുള്ളത്. യാത്രയില്‍ വൈഎസ് ആറായി മാറുന്നതിന് മുന്‍പ് അദ്ദേഹം കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. തെലുങ്കിലേക്കുള്ള തന്റെ തിരിച്ചുവരവ് വെറുതെയാവില്ലെന്ന് അദ്ദേഹം ഓരോ തവണയും വ്യക്തമാക്കിയിരുന്നു.
വീഡിയോ കാണാം
യാത്രയിലെ ഗാനത്തിന്‍റെ ലറിക്കല്‍ വീഡിയോ കാണാം.


Click it and Unblock the Notifications