For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷി ഡോക്ടറാവാന്‍ പോയി! കാവ്യയ്ക്ക് കൂട്ടായി മഹാലക്ഷ്മിയെത്തി ദിലീപിന്റെ 2018 ഇങ്ങനെ! കാണൂ!

  |

  കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിലീപ്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകളുമായാണ് ഈ താരമെത്തുന്നത്. ഒരുകാലത്ത് മലയാള സിനിമയേയും അമ്മയേയും സജീവമാക്കിയ താരത്തിന് അടുത്തിടെയായി അതിന് കഴിഞ്ഞിരുന്നില്ല. വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികള്‍ താരത്തിന്റെ സിനിമാജീവിതത്തെയും ബാധിച്ചിരുന്നുവെങ്കിലും അതില്‍ നിന്നും മുക്തനായി സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് താരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരാധകരും ഞെട്ടിയിരുന്നു. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

  കളിയാക്കുന്ന രംഗങ്ങളുണ്ടായിട്ടും മോഹന്‍ലാല്‍ ആ സിനിമയില്‍ അഭിനയിച്ചു! പക്ഷേ ശ്രീനിവാസന്‍ ചെയ്തതോ?

  പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കി ആരാധകര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മീനാക്ഷിയേയും കാവ്യ മാധവനേയും ആശ്വസിപ്പിക്കാനായും അവര്‍ മുന്നിലുണ്ടായിരുന്നു. ബഹിഷ്‌ക്കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുവെന്നത്. കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു അത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് വീണ്ടുമൊരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ കമ്മാരസംഭവത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ദിലീപിനെ സംബന്ധിച്ച് മോശമല്ലാത്തൊരു വര്‍ഷമാണ് കടന്നുപോവുന്നത്. സിനിമയില്‍ നിന്നും ഒരുപാട് നേടാനായില്ലെങ്കിലും പത്മസരോവരത്തിലെ സന്തോഷം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

  പ്രതിസന്ധികള്‍ മാറി

  പ്രതിസന്ധികള്‍ മാറി

  വ്യക്തി ജീവിതത്തിലും സിനിമയിലുമായി നേരിട്ടിരുന്ന പ്രതിസന്ധികളെയെല്ലാം വിജയകരമായി തരണം ചെയ്യാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട തനിക്ക് ബന്ധമില്ലെന്നും അത്തരത്തിലൊരു കൃത്യം ചെയ്തിട്ടില്ലെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നിതിനിടയിലും താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ബഹിഷ്‌ക്കരണ ഭീഷണിയുമൊക്കെ ഉയര്‍ന്നുവന്നിരുന്നു. ആരാധകരാണ് തന്നെ നയിച്ചതെന്നും ഈ കൈയ്യടികളാണ് എന്നും കേള്‍ക്കേണ്ടതെന്നും താരം പറഞ്ഞിരുന്നു.

  കമ്മാരസംഭവം റിലീസ് ചെയ്തു

  കമ്മാരസംഭവം റിലീസ് ചെയ്തു

  പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു കമ്മാരസംഭവം. പരസ്യ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായെത്തിയത് നമിത പ്രമോദായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ മേക്കോവറുകളുമായാണ് ദിലീപ് എത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

  മീനാക്ഷി ചെന്നൈയിലേക്ക്

  മീനാക്ഷി ചെന്നൈയിലേക്ക്

  ദിലീപിന് പിന്നാലെ മകളും സിനിമയിലേക്കെത്തുമോയെന്നറിയാനായി ആരാധകര്‍ ഉറ്റുനോക്കിയിരുന്നു. ഡബ്‌സ്മാഷ് വീഡിയോയും ഗിറ്റാര്‍ വായനയിലൂടെയുമൊക്കെയായി ഈ താരപുത്രി ആരാധകരെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായത്. സിനിമയിലല്ല മെഡിക്കല്‍ പഠനത്തോടാണ് തനിക്ക് താല്‍പര്യമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. ഉപരിപഠനത്തിനായി ചെന്നൈയിലേക്ക് പോയിരിക്കുകയാണ് താരപുത്രി.

  കുഞ്ഞതിഥി എത്തി

  കുഞ്ഞതിഥി എത്തി

  കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തിടെ താരപിതാവ് അത് സ്ഥിരീകരിച്ചിരുന്നു. കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് മകളെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ആരാധകരും സന്തോഷിച്ചത്. കാവ്യ മാധവന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ബേബി ഷവര്‍ ചടങ്ങും നടത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  പേരിടല്‍ ചടങ്ങില്‍ തിളങ്ങി

  പേരിടല്‍ ചടങ്ങില്‍ തിളങ്ങി

  വിജയദശമി ദിനത്തില്‍ ലഭിച്ചതിനാല്‍ മഹാലക്ഷ്മിയെന്നാണ് മകള്‍ക്ക് ദിലീപും കാവ്യയും പേരിട്ടത്. മീനാക്ഷിയുടെ നിര്‍ദേശമായിരുന്നു ഈ പേരെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രസവ ശേഷവും ആ സൗന്ദര്യത്തിന് തെല്ലും മങ്ങലേറ്റിട്ടില്ലെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

  ആഘോഷങ്ങളും സന്തോഷവും

  ആഘോഷങ്ങളും സന്തോഷവും

  കാവ്യ മാധവനെ ജീവിതസഖിയാക്കിയതിന് ശേഷമുള്ള ആഘോഷങ്ങളിലൊന്നും ദിലീപ് ഒപ്പമുണ്ടായിരുന്നില്ല. ആദ്യ വര്‍ഷത്തില്‍ മിക്ക ആഘോഷവും ഇവര്‍ക്ക് നഷ്ടമായിരുന്നു, എന്നാല്‍ രണ്ടാമത്തെ വര്‍ഷത്തിലേക്ക് എത്തുന്നതിനിടയില്‍ നഷ്ടമായ സന്തോഷം ദിലീപ് തിരിച്ചുപിടിച്ചിരുന്നു. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ തേടിയെത്തിയപ്പോഴും പതറാതെ മുന്നേറാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

  ഡിങ്കന്റെ തിരക്കുകളിലേക്ക്

  ഡിങ്കന്റെ തിരക്കുകളിലേക്ക്

  രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. ആക്ഷന്‍ രംഗങ്ങളും ഗാനവുമൊക്കെയാണ് ഇനി ചിത്രീകരിക്കാനുള്ളതെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു താരം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

  അമ്മയിലേക്കില്ല

  അമ്മയിലേക്കില്ല

  മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയായാണ് ദിലീപിനെ തിരികെ അമ്മയിലേക്ക്് പ്രവേശിപ്പിക്കാനുള്ള നീക്കം നടന്നത്. തുടക്കം മുതലേ തന്നെ ഈ നീക്കത്തില്‍ പ്രതിഷേധം അറിയിച്ച് അഭിനേത്രികള്‍ രംഗത്തുവന്നിരുന്നു. ദിലീപിന്റെ പുനപ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു താരം മൗനം വെടിഞ്ഞത്. കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ ഒരു സംഘടനയിലേക്കും താനില്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു.

  English summary
  Dileep back in track
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X