2021ന്റെ നഷ്ടങ്ങൾ, ഓർമകളിൽ മരിക്കാതെ ഈ മലയാള താരങ്ങള്‍

കൊവിഡ് പ്രതിസന്ധി സിനിമ മേഖലയെ ഏറെ ബാധിച്ചിരുന്നു. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സിനിമ ഷൂട്ടിംഗ് നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. ഇപ്പോഴിത തിരിച്ച് വരവിന്റെ പാതയിലാണ് സിനിമ മേഖല. തിയേറ്ററുകൾ തുറക്കുകയും സിനിമ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ഇതെല്ലം മികച്ച കാഴ്ചക്കാരേയും നേടിയിരുന്നു.

Recommended Video

Malayalam Popular Celebrities Who Died in 2021 | FilmiBeat Malayalam

കൊവിഡില്‍ ആടിയുലഞ്ഞ സിനിമ മേഖല സാധാരണ രീതിയിലേയ്ക്ക് തിരികെ എത്തുമ്പോൾ മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട താരങ്ങളെ നഷ്ടപ്പെട്ടിരുന്നു.തീർത്താൽ തീരാത്ത നഷ്ടമാണ് ഇവർ സിനിമ മേഖലയ്ക്ക് സൃഷ്ടിച്ചിരിക്കുന്നത്. 2021ല്‍ സിനിമലോകത്തോട് വിട്ടുപിരിഞ്ഞ താരങ്ങള്‍ ഇവരാണ്.

അനിൽ പനച്ചൂരാൻ

അനിൽ പനച്ചൂരാൻ

ജനുവരി 3 ന് ആയിരുന്നു കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ​സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. .അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

 ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.ദേശാടനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഉണ്ണികൃഷ്ണന്‍ പിന്നീട് മലയാള സിനിമയുടെ തന്നെ മുത്തച്ഛനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇദ്ദേഹം.2021 ജനുവരി 20 ന് ആയിരുന്നു താരത്തിന്റെ അന്ത്യം. കല്യാണ രാമൻ, രാപ്പകൽ, ഫോട്ടോഗ്രാഫർ, പോക്കിരി രാജ ,മായാമോഹിനി എന്നിവയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പ്രധാനപ്പെട്ട് ചിത്രങ്ങൾ. തമിഴിലും അഭിനയിച്ചിട്ടുണ്ട്.

 പി ബാലചന്ദ്രൻ

പി ബാലചന്ദ്രൻ

മലയാള സിനിമയുടെ തീർത്താൽ തീരാത്ത നഷ്ടമാണ് സിനിമ-നാടകപ്രവര്‍ത്തനും അധ്യാപകനുമായ പി ബാലചന്ദ്രന്‌റത്. 2021 ഏപ്രില്‍ 5നായിരുന്നു ഇദ്ദേഹം വിടവാങ്ങിയത്. തിരക്കഥാകൃത്ത്, നാടക-സിനിമ സംവിധായകന്‍, അധ്യാപകന്‍, അഭിനേതാവ്, നാടക രചയിതാവ്, നിരൂപകന്‍ തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ താരമായിരുന്നു പി ബാലചന്ദ്രന്‍. സിനിമയിൽ സജീവമായി നിക്കുമ്പോഴായിരുന്നു പെട്ടെന്നുളള നടന്റെ വിയോഗം. കുറുപ്പിൽ ഒരു പ്രധാന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു.

 മാടമ്പ് കുഞ്ഞുക്കുട്ടന്‍

മാടമ്പ് കുഞ്ഞുക്കുട്ടന്‍

പ്രശസ്ത നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ മരണം മെയ് 11നായിരുന്നു. വടക്കുംനാഥന്‍, പോത്തന്‍വാവ, കരുണം, ദേശാടനം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം എന്നിവയാണ് പ്രധാന നോവലുകള്‍.

കെടിഎസ് പടന്നയില്‍

കെടിഎസ് പടന്നയില്‍

പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ കെടിഎസ് പടന്നയില്‍ ജൂലൈ 22നായിരുന്നു അന്തരിച്ചത്. 1990മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ നടന്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ശരണ്യ ശശി

ശരണ്യ ശശി

മലയാളി പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടി ശരണ്യ ശശിയുടേത്. ആഗസ്ത് 9നായിരുന്നു അന്തരിച്ചത്. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 11 തവണയോളം ഇതിനായി സര്‍ജറിയും ചെയ്തിരുന്നു. സൂര്യോധയം എന്ന സീരിയലിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.ഛോട്ട മുംബൈ സിനിമയിലും അഭിനയിച്ചിരുന്നു. അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് അസുഖം ബാധിക്കുന്നത്. ചികിത്സയ്ക്ക് ശേഷവും നടി അഭിനയത്തിൽ എത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിനയം നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് ശരണ്യയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട് നടി സീമ ജി നായരിലൂടെയാണ് ശരണ്യയെ കുറിച്ച് അറിയുന്നത്. ജീവിതത്തിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് മരണം ശരണ്യയുടെ ജീവൻ കവരുന്നത്.

ചിത്ര

ചിത്ര

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ചിത്രയും അന്തരിച്ചത് ഈ വർഷം ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആഗസ്ത് 21നായിരുന്നു വി.ോഗം . മലയാളത്തിലും തമിഴിലും അടക്കം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. പത്താമുദയത്തിലെ അമ്മിണിക്കുട്ടി, ദേവാസുരത്തിലെ സുഭദ്രാമ്മ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.

നൗഷാദ്

നൗഷാദ്


പാചക വിദഗ്ദനും സംവിധായകനും നിര്‍മാതാവുമായ നൗഷാദ് ആഗസ്ത് 27നായിരുന്നു അന്തരിച്ചത്. ടെലിവിഷന്‍ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൗഷാദ് ബിഗ് ഷെഫ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

 റിസബാവ

റിസബാവ

പ്രശസ്ത നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിസ ബാവ സെപ്തംബര്‍ 13നായിരുന്നു അന്തരിച്ചത്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

  നെടുമുടി വേണു

നെടുമുടി വേണു

ഒക്ടോബർ 1 ന് ആയിരുന്നു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നെടുമുടി വേണു അന്തരിക്കുന്നത്.ഉദരസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായിരുന്നു താരം മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിട്ടുണ്ട്.

കോഴിക്കോട് ശാരദ

കോഴിക്കോട് ശാരദ

പ്രശസ്ത ചലച്ചിത്ര -നാടക നടി കോഴിക്കോട് ശാരദ നവംബര്‍ 9നായിരുന്നു അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെയാണ് ശാരദ ശ്രദ്ധിക്കപ്പെടുന്നത്. നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.

Read more about: serial year ender 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X