ലളിതമായി ജീവിതത്തിൽ ഒന്നായി, 2021ൽ പുതിയ ജീവിതം തുടങ്ങിയ താരങ്ങൾ, ചിത്രം കാണാം...

താരവിവാഹങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. വലിയ തയ്യാറെടുപ്പുകളാണ് വിവാഹത്തിനോടനുബന്ധിച്ച് ഇവർ നടത്താറുളളത്. എന്നാൽ ഈ വർഷം വളരെ ലളിതമായിട്ടാണ് വിവാഹങ്ങൾ നടന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നത് കൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കല്യാണം. വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഈ വർഷം വിവാഹിതരായ താരങ്ങൾ ഇവരാണ്...

ആത്മിയ രാജന്‍

ആത്മിയ രാജന്‍

ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അത്മീയ രാജന്റെ വിവാഹം 2021 ജനുവരി 25നായിരുന്നു. മറൈന്‍ എഞ്ചിനീയറായ സനൂപാണ് താരത്തിന്റെ ഭര്‍ത്താവ്. കണ്ണൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത് കോൾഡ് കേസാണ് നടിയുടെ പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം

വിജിലേഷ് കാരയാട്‌

വിജിലേഷ് കാരയാട്‌

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനാ താരമാണ് വിജിലേഷ് കാരയാട്‌. 2021 മാര്‍ച്ച് 30നായിരുന്നു താരത്തിന്‌റെ വിവാഹം. കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായിട്ടായിരുന്നു കല്യാണം നടന്നത്..

  ദുര്‍ഗ കൃഷ്ണ

ദുര്‍ഗ കൃഷ്ണ

2021 ഏപ്രില്‍ 5നായിരുന്നു ചലച്ചിത്ര നടി ദുര്‍ഗ കൃഷ്ണയുടെ വിവാഹം. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജ്ജുന്‍ രവീന്ദ്രനാണ് താരത്തിന്റെ ഭര്‍ത്താവ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുർഗ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ദുർഗകൃഷ്ണ, വിവാഹശേഷം സിനിമയിലും സ്റ്റേജ് ഷോകളിലും സജീവമായിട്ടുണ്ട് നടി.

 ഉത്തര ഉണ്ണി

2021 ഏപ്രില്‍ 5നായിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹം. ഐടി പ്രൊഫഷണലായ നിതേഷാണ് ഭര്‍ത്താവ്. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ചായിരുന്നുവിവാഹം നടന്നത്. അടുച്ച ബന്ധുക്കൾ മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത് പിന്നീട് സുഹൃത്തുക്കൾക്ക് വേണ്ടി സൽക്കാര സംഘടിപ്പിച്ചിരുന്നു. കവ്യ മാധാവൻ ദിലീപ് എന്നിവരും സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.

ആന്റണി വര്‍ഗീസ്

ആന്റണി വര്‍ഗീസ്

പ്രേക്ഷകരുടെ പ്രിയതാരം ആന്റണി വര്‍ഗീസിന്റെ വിവാഹം 2021 ആഗസ്ത് 7നായിരുന്നു. വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ് പൗലോസാണ് ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹിതരാവുന്നത്. അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി വര്‍ഗീസ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു കല്യാണം നടന്നത്.

സിനില്‍ സൈനുദ്ദീന്‍

സിനില്‍ സൈനുദ്ദീന്‍

ഈ വർഷമായിരുന്നു നടന്‍ സൈനുദ്ദീന്‍റെ മകനും നടനുമായ സിനില്‍ സൈനുദ്ദീനും വിവാഹിതനായത്.. ഹുസൈനയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ ഫോട്ടോകള്‍ സിനില്‍ തന്നെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലൂടെ പങ്കുവെച്ചിരുന്നു.'റ്റു ലെറ്റ് അമ്പാടി ടാക്കീസ്' എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയ രംഗത്തേക്കെത്തുന്നത്. 'പറവ' എന്ന ചിത്രത്തിലൂടെയാണ് മലയാള അഭിനയ ലോകത്ത് സിനില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ കൂട്ടം, കോണ്ടസ, ജോസഫ്, ബ്ലാക്ക് കോഫി, ഹാപ്പി സര്‍ദാര്‍, വെള്ളം എന്നീ ചിത്രങ്ങളിലും സിനില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലും സിനില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഗോകുല്‍ സുരേഷ് നായകനാവുന്ന 'എതിരെ'-ആണ് സിനിലിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Read more about: year ender 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X