പ്രശ്നങ്ങൾ പുറത്ത് പറയാൻ വയ്യ, ബന്ധം അവസാനിപ്പിക്കുന്നു... 2021ൽ ശിഥിലമായ താരവിവാഹങ്ങൾ

താരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെ അവരുടെ സ്വകാര്യ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ താൽപര്യമാണ്. താരങ്ങളുടെ വിവാഹവും പ്രണയവും പോലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്ന ഒരു സംഗതിയാണ് വേർപിരിയലുകളും. ഇത് വലിയ ചർച്ചയാവാറുണ്ട്. പല വിവാഹമോചനങ്ങളും ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും എത്താറുണ്ട്.

2021 ൽ നിരവധി കല്യാണങ്ങൾക്ക് പ്രേക്ഷകർ സാക്ഷിയായിട്ടുണ്ട്. പ്രിയപ്പെട്ട പല താരങ്ങളും ഈ വർഷം ഒന്നാവുകയായിരുന്നു. അതുപോലെ തന്നെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടുള്ള ചില വിവാഹമോചനങ്ങളും ഈ വർഷം നടന്നിരുന്നു. ഏറെ വാർത്ത പ്രധാന്യം നേടിയ വേർപിരിയലായിരുന്നു ഇവ. ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാവുന്നുണ്ട്. ഈ വർഷം പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനങ്ങൾ ഇവയാണ്.

മുകേഷ്  - മേതിൽ  ദേവിക

മുകേഷ് - മേതിൽ ദേവിക

മലയാളി പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു നടൻ മുകേഷിന്റേയും നർത്തകിയായ മേതിൽ ദേവികയുടേയും. നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു 2013 ൽ മുകേഷ് ദേവികയെ വിവാഹം കഴിക്കുന്നത്. കല്യാണത്തിന് ശേഷവുംദേവിക ഡാൻസിൽ സജീവമായിരുന്നു. എന്നാൽ ഈ വർഷം എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് വിവാഹമോചനത്തെ കുറിച്ച് വെളിപ്പടുത്തുകയായിരുന്നു, ദേവികയായിരുന്നു വേർപിരിയുന്ന കാര്യം ആദ്യം വെളിപ്പെടുത്തുന്നത്. ഒരു ഓൺലൈൻ മാധ്യമമായിരുന്നു വിവാഹമോചന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത് വലിയ ചർച്ചയായതോടെ പ്രതികരിച്ച് മേതിൽ ദേവിക രംഗത്ത് എത്തിയിരുന്നു. എന്നാൽ വിവാഹമോചനത്തെ കുറിച്ച് സംസാരിക്കാൻ മുകേഷ് തയ്യാറായിരുന്നില്ല

സാമന്ത- നാഗചൈതന്യ

സാമന്ത- നാഗചൈതന്യ

തെന്നിന്ത്യൻ സിനിമലോകത്തെ ഞെട്ടിച്ച വിവാഹമോചനമായിരുന്ന താരങ്ങളായ സാമന്തയുടേയും നാഗ ചൈതന്യയുടേയും. ടോളിവുഡിലെ മാത്യക ദമ്പതികൾ എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. സമാന്ത സോഷ്യൽ മീഡിയയിൽ നിന്ന് നാഗ ചൈതന്യയുടെ കുടുംബപേര് മാറ്റിയതോടെയാണ് , താരങ്ങൾ തമ്മിലുളള പ്രശ്നം പുറം ലോകത്ത് എത്തിയത്. വിവാഹമോചനത്തെ കുറിച്ച് ചോദിച്ചിരുന്നു എങ്കിലും പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴായിരുന്നു വിവാഹമോചനത്തെ കുറിച്ച് ഇരുവരും പ്രഖ്യാപിക്കുന്നത്. ഒരു കോമൺ കുറുപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഡിവോഴ്സിന് ശേഷം സാമന്തയ്ക്ക് നേരെ രൂക്ഷമായ സൈബർ അറ്റാക്ക് നടന്നിരുന്നു.

Recommended Video

ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam
ആമീര്‍ ഖാന്‍ - കിരണ്‍ റാവു

ആമീര്‍ ഖാന്‍ - കിരണ്‍ റാവു

പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു നടൻ ആമീര്‍ ഖാന്‌റേയും സംവിധായിക കിരണ്‍ റാവുവിന്റേതും
നീണ്ട പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലായിരുന്നു താരങ്ങൾ വിവാഹമോചിതരായത്. ഔദ്യോഗിത വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു വേര്‍പിരിഞ്ഞ കാര്യം ഇരുവരും വ്യക്തമാക്കിയത്. ''തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭർത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ല. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായത്. മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളർത്തുമെന്നും ഒന്നിച്ച് തന്നെ ചിത്രങ്ങൾക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവർത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. 2005ലായിരുന്നു ഇരുവരുടെയും വിവാഹിതരാവുന്നത് . നടി റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിർ ഖാൻ, കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്.

Read more about: serial year ender 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X