'കേൾക്കുന്തോറും ഇമ്പം കൂടുന്നു....'; മലയാളികൾ അഡിക്റ്റായ 2021ലെ പാട്ടുകൾ...

2021 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പുതുവർഷത്തെ വരവേൽക്കും മുമ്പ് 2021 സമ്മാനിച്ച നല്ല നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് എല്ലാവരും. മലയാള സിനിമയെ സംബന്ധിച്ചും ഒരുപാട് നല്ല നിമിഷങ്ങളും ചില വിഷമ ഘട്ടങ്ങളും എല്ലാം 2021 സമ്മാനിച്ചിരുന്നു. കൊവിഡ് പ്രതിന്ധിയായിരുന്നു ഒന്നാമത്തേത്. തിയേറ്ററുകൾ തുറക്കാൻ കാലതാമസം എടുത്തത് പല സിനിമകളുടേയും റിലീസിനെപ്പോലും ബാധിച്ചു. അതേസമയം ചില കൊച്ചു സിനിമകൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തി.

തിയേറ്ററുകൾ മാസങ്ങളോളം അടഞ്ഞ് കിടന്നുവെങ്കിലും വൈകിയാണെങ്കിലും നിരവധി സിനിമകൾ പ്രേക്ഷകരിലേക്ക് എത്തി. സിനിമാ വ്യവസായത്തെ കരകയറ്റാൻ മലയാളികൾ എല്ലാം ഒറ്റക്കെട്ടായാണ് തിയേറ്ററുകളിലേക്ക് എത്തിയതും കൊച്ചുസിനിമകൾ പോലും കുടുംബസമേതം എത്തി കണ്ട് വിജയിപ്പിച്ചതും. കുറേ നല്ല സിനിമകൾ മാത്രമല്ല ​ഗാനങ്ങളും പിറന്നിരുന്നു. അത്തരത്തിൽ 2021ൽ മലയാളികൾ മൂളി നടന്ന ചില ​ഗാനങ്ങൾ നോക്കാം.....

ആകാശമായവളേ....(വെള്ളം)

കൊവിഡ് കാലത്ത് ഉപാധികളോടെ സിനിമാ തിയേറ്ററുകൾ തുറന്നപ്പോൾ ആസ്വാദനത്തിന്റെ തിരയിളകിയത് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ്. നിധീഷ് നടേരി എന്ന ​ഗാനരചയിതാവിന്റെ ആകാശമായവളേ എന്ന് തുടങ്ങുന്ന ​ഗാനമുൾപ്പടെ വെള്ളത്തിലെ എല്ലാ ​ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഏറ്റെടുത്തത് ആകാശമായവളേ എന്ന ​ഗാനമായിരുന്നു. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിധീഷ് നടേരിയുടെ വരികൾക്ക് ബിജിബാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഈ ഗാനം​ ​ഗായകൻ ഷഹബാസ് അമൻ സമർപ്പിച്ചിരിക്കുന്നത് ബിജിപാലിന്റെ ഭാര്യ ശാന്തിക്കാണ്. 2017ൽ ആണ് ശാന്തി അന്തരിച്ചത്. ക്യാപ്റ്റന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് വെള്ളം. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. ജയസൂര്യയ്‌ക്കൊപ്പം സംയുക്താ മേനോനും പ്രധാന റോളിൽ ചിത്രത്തിലെത്തിയിരുന്നു. സിദ്ദിഖ്, ഇന്ദ്രൻസ്, നിർമൽ പാലാഴി, ഉണ്ണിരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

സമാ​ഗരിസ (സുനാമി)

എല്ലാവർക്കുമൊപ്പം ആർത്ത് പാടി ഉല്ലസിക്കാൻ സാധിക്കുന്ന ഒരു പാട്ട്. അതായിരുന്നു സുനാമിയിൽ ഇന്നസെന്റും സംഘവും പാടി ഹിറ്റാക്കിയ സമാ​ഗരിസ പാട്ട്. ലാലും ലാൽ ജൂനിയറും ചേർന്നാണ് കൊവിഡ് കാലത്ത് സുനാമി ഒരുക്കിയത്. ഫാമിലി എന്റർടൈനറായിരുന്നു സിനിമ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ലാൽ തന്നെയാണ്. ഗാനത്തിന്റെ വരികളും ലാൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സുനാമിയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ.എസ്.നായരും ചേർന്നാണ്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആൻ, അരുൺ ചെറുകാവിൽ എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു.

നീയേ.... (അനു​ഗ്രഹീതൻ ആന്റണി)

സണ്ണി വെയിൻ നായകനായ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രം ഏറെ പ്രതിസന്ധികൾക്ക് ശേഷമാണ് 2021ൽ റിലീസ് ചെയ്തത്. സിനിമയ്ക്ക് മുമ്പേ ആരാധകരുടെ ഹൃദയം കവർന്നത് ചിത്രത്തിലെ കാമിനി എന്ന ​ഗാനമായിരുന്നു. പിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിലെ നീയേ എന്ന ഗാനവും കാമിനി പോലെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം അരുൺ മുരളീധരനും വരികൾ മനു മഞ്ജിത്തുമാണ് ചെയ്തത്. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചത്. നവാഗതനായ പ്രിൻസ് ജോയ് ആണ് അനു​ഗ്രഹീതൻ ആന്റണി സംവിധാനം ചെയ്തത്. ​ഗൗരി കിഷൻ ആയിരുന്നു ചിത്രത്തിൽ നായിക.

തീരമേ... (മാലിക്ക്)

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് 2021ലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു. ചിത്രത്തിലെ തീരമേ... എന്ന് തുടങ്ങുന്ന ​ഗാനം ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങളാണ് കീഴടക്കിയത്. പാട്ടിൽ നായകൻ ഫഹദും നായിക നിമിഷ സജയനുമാണ് പ്രത്യക്ഷപ്പെട്ടത്. അൻവർ അലിയാണ് പാട്ടിന് വരികൾ കുറിച്ചത്. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിലും ഇടം പിടിച്ചു. ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെയാണ് മാലിക് റിലീസ് ചെയ്തത്.

പാൽനിലാവിൻ... (കാണെക്കാണെ)

ഉയരെയ്ക്ക് ശേഷം മനു അശോകൻ ഒരുക്കിയ ചിത്രമായിരുന്നു കാണെക്കാണെ. ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ശ്രുതി രാമചന്ദ്രനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായ സിനിമയിലെ പാൽനിലവിൻ എന്ന ​ഗാനം മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ‌ ഒന്നായിരുന്നു. വിനായക് ശശികുമാറിൻറെ വരികൾക്ക് രഞ്ജിൻ രാജാണ് ഈണം നൽകിയത്. ഗാനം പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. സിനിമയിൽ പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഒരുമിച്ചിരുന്നു.

Recommended Video

വിനീത് ശ്രീനിവാസന്‍ മാജികില്‍ ഹൃദയം ടീസര്‍ | FilmiBeat Malayalam
ദർശനാ... (ഹൃദയം)

2021ൽ ഏറ്റവും വൈറലായ ​ഗാനം ഒരുപക്ഷെ വിനീത് ശ്രീനിവാസൻ സിനിമ ഹൃദയത്തിലെ ദർശന എന്ന ​ഗാനമായിരിക്കും. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഹൃദയം. ഒരിടവേളക്ക് ശേഷമെത്തുന്ന പ്രണവിന്റെ ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ സിനിമ കൂടി ആയിരുന്നു ഇത്. ചിത്രത്തിലെ ദർശന എന്ന ​ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഹേഷാം അബ്ദുൾ വഹാബിനൊപ്പം ദർശന രാജേന്ദ്രനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ആരുൺ അലാട്ടിന്റെതാണ് വരികൾ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഹൃദയം. പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഒപ്പം ഗാനങ്ങൾ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്.

Read more about: year ender 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X