നയന്‍താരയ്ക്ക് 11 കോടി കൊടുക്കണം, തമന്നയ്ക്ക് 7 കോടിയും! ഞെട്ടിക്കുന്ന പ്രതിഫല തുകയുമായി തെന്നിന്ത്യന്‍ നടിമാർ

സൂപ്പര്‍താരങ്ങളായി പുരുഷന്മാരെ മാത്രം കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ നടിമാരും സിനിമയെ ഉയരങ്ങളിലേക്ക് എത്തിക്കുന്നവരാണ്. നായകന്മാരില്ലാതെ സിനിമ ബോക്‌സോഫീസിലടക്കം സൂപ്പര്‍ഹിറ്റാക്കുന്ന നടിമാരാണ് ഇപ്പോഴുള്ളത്. അതിനൊപ്പം മികച്ച പ്രതിഫലവും പലരും വാങ്ങിക്കാറുണ്ട്.

അത്തരത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നയന്‍താര മുതല്‍ സാമന്ത വരെയുള്ള നടിമാര്‍ മുന്‍പും ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇത്തവണയും തെന്നിന്ത്യയില്‍ നിന്നും കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരെ പറ്റി അറിയാം.

actress

മൂന്ന് വര്‍ഷത്തിലേറെയായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന തെന്നിന്ത്യന്‍ നടി അത് നയന്‍താരയാണ്. ഇത്തവണയും നയന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. തമിഴില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ 3 കോടി മുതല്‍ 5 കോടി വരെയാണ് നടിയുടെ പ്രതിഫലം.

മാത്രമല്ല ഇത്തവണ ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റം കുറിച്ചതോടെ നടിയുടെ പ്രതിഫലത്തിന്റെ ഗ്രാഫ് ക്രമാതീതമായി ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. ആറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച 'ജവാന്‍' എന്ന ചിത്രത്തിന് പ്രതിഫലം 10 കോടി രൂപയായിരുന്നു. അതുപോലെ മറ്റ് സിനിമകള്‍ക്ക് 11 കോടിയോളം നയന്‍താര പ്രതിഫലം വാങ്ങിയതെന്നാണ് സൂചന.

നയന്‍താര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് നടി തമന്ന. ഒരു വശത്ത് സിനിമയില്‍ തിരക്കായിരിക്കുമ്പോള്‍ മറുവശത്ത് കാമുകനൊപ്പം പ്രണയകാലം ആസ്വദിക്കുകയാണ് തമന്ന. തമിഴിനേക്കാള്‍ ബോളിവുഡ് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തമന്നയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ 5 കോടി മുതല്‍ 7 കോടി രൂപ വരെയാണ് പ്രതിഫലം. പ്രത്യേകിച്ച് 'ജയിലര്‍' എന്ന ചിത്രത്തിലെ കവല പാട്ടും ചില സീനുകളും 7 കോടി രൂപ നേടിയെന്നാണ് സൂചന. ഈ വര്‍ഷം നടി മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു.

നടി സാമന്തയാണ് മൂന്നാം സ്ഥാനത്ത്. മയോസിറ്റിസ് പ്രശ്നത്തെ തുടര്‍ന്ന് ഈ വര്‍ഷം സിനിമകള്‍ ഒഴിവാക്കിയെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ നടിയും മുന്നിലാണ്. വിവാഹവും വിവാഹമോചനവുമൊക്കെ നടിയുടെ പേരിന് കളങ്കം വരുത്തിയെങ്കിലും സാമന്ത തന്റേതായ മാര്‍ക്കറ്റ് നിലനിര്‍ത്തി.

ഈ വര്‍ഷം യശോദ, ശാകുന്തളം, ഖുഷി തുടങ്ങിയ സിനിമകളാണ് നടിയുടേതായി പുറത്തിറങ്ങിയത്. ഇതില്‍ വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ശാകുന്തളം വന്‍ പരാജയമായിരുന്നു. എന്നാല്‍ യശോദയും ഖുഷിയും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളാണ്. കൂടാതെ 2023ല്‍ സാമന്ത അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് 4 കോടി മുതല്‍ 6 കോടി രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നതായി പറയപ്പെടുന്നു.

actress

പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയങ്കരിയായി തിരിച്ചെത്തിയിരിക്കുകയാണ് നടി തൃഷ. പ്രതിഫലത്തിന്റെ കാര്യത്തില്‍ നടി നാലാം സ്ഥാനത്താണ്. പൊന്നിയന്‍ സെല്‍വന്‍ 2, ലിയോ, ദി റോഡ് എന്നീ ചിത്രങ്ങളാണ് തൃഷയുടേതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. ഇതില്‍ ലിയോയും പൊന്നിയന്‍ സെല്‍വനും ബോക്‌സ് ഓഫീസില്‍ വന്‍തോതില്‍ വിജയം നേടിയിരുന്നു. അഭിനയിക്കുന്ന സിനിമകള്‍ക്ക് 3 കോടി മുതല്‍ 5 കോടി വരെയാണ് തൃഷ പ്രതിഫലം വാങ്ങിക്കുന്നത്.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ യുവനടി കീര്‍ത്തി സുരേഷാണ് അഞ്ചാം സ്ഥാനത്തുള്ളത്. നിലവാരമുള്ള കഥകള്‍ തിരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ, ബോളിവുഡ് സിനിമയിലും അരങ്ങേറ്റം കുറിച്ച കീര്‍ത്തി സിനിമകള്‍ക്ക് 3 മുതല്‍ 4 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

എന്തായാലും മുന്‍നിരയില്‍ നില്‍ക്കുന്ന നടിമാരുടെ പ്രതിഫലം ഇങ്ങനെ ആയതിനാല്‍ അവരെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് മറ്റെല്ലാ നടിമാര്‍ക്കും ലഭിക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

More from Filmibeat

Read more about: Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X