പ്രതിവർഷം വരുമാനം 3.5 കോടി, ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 80 ലക്ഷം പ്രതിഫലം, ജയറാമിന്റെ ആസ്തി 40 കോടി വരെ!
അത്രക്ക് പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയ കുടുംബ നായകൻ ആയിരുന്നു ജയറാം. ഒരു നിയോഗം പോലെ പത്മരാജൻ കണ്ടെത്തിയ നായകൻ. മിമിക്രി കാസറ്റ് കണ്ട് തന്റെ അടുത്തേക്ക് വരാൻ പറഞ്ഞുകൊണ്ട് അയച്ച ടെലിഗ്രാമിൽ നിന്ന് തുടങ്ങിയതാണ് 32 വർഷത്തെ ജയറാമിന്റെ സിനിമ ജീവിതം. വിശ്വനാഥന്റെയും ഉത്തമന്റെയും ജീവിതം പറഞ്ഞ ഒരു മനോഹര ചിത്രമായ അപരൻ ജനനം നൽകിയത് ഒരു മനോഹര നായകന് കൂടിയായിരുന്നു. മൂന്നാം പകത്തിലെ പാച്ചുവും ഇന്നലെയിലെ ശരത്തും എല്ലാം കാണിച്ച് തന്നത് ആ മനോഹര സംവിധായകന്റെ മനോഹര കണ്ടെത്തലിന്റെ വിജയങ്ങളായിരുന്നു.
കാലിന് സ്വാധീന കുറവുള്ള നാരായണൻ കുട്ടി എന്ന നാട്ടിൻപുറത്തുകാരനാകാൻ ഭരതൻ തെരെഞ്ഞെടുത്തതും ഈ നായകനെയായിരുന്നു. കുതിരവട്ടം പപ്പു, മാമുക്കോയ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ശങ്കരാടി തുടങ്ങിയ നാട്ടിൻപുറത്തെ കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശനം ചെയ്യുന്ന നടന്മാർക്കിടയിൽ ജയറാമിന് ഒരു മികച്ച ഇടമുണ്ടായിരുന്നു.

മഴവിൽകാവടിയും പെരുവണ്ണാപുരത്തെ വിശേഷങ്ങളും പ്രാദേശിക വാർത്തകളും പൊന്മുട്ടയിടുന്ന താറാവും എല്ലാം സമ്മാനിച്ചത് മനോഹരമായ കുറേ കഥാപാത്രങ്ങളെയായിരുന്നു. അതിലെ ജയറാമിന് ഒരു പ്രത്യേക ഭംഗിയായിരുന്നു. അതുപോലെ രാജസേനൻ സമ്മാനിച്ച ജയറാം കഥാപാത്രങ്ങളെ ഇന്നും മലയാളികൾ അത്രമേൽ സ്നേഹിക്കുന്നു.
അത്രക്ക് മനോഹരമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. നർമ്മം കൈകാര്യം ചെയ്യുന്നതിൽ തന്റേതായ ഒരു ശൈലി ജയറാമിന്റെ പ്രത്യേകതയായിരുന്നു. കുടുംബ പ്രേക്ഷകർക്ക് അവരിൽ ഒരാളുടെ ഏടുകൾ കണ്ട കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചത് തന്നെയാണ് ജയറാം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായത്.
പഴയ ജയറാം കഥാപാത്രങ്ങളെ നമുക്ക് ഇടയിലെ ഒരാളെ പോലെ സ്നേഹിച്ച് കണ്ടിരുന്നതിനാൽ ആവണം ഒരുപാട് തുടർ പരാജയങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ജയറാമിനോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്.
എല്ലാ അവാർഡ് നൈറ്റുകളിലും ആദ്യം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്ന കാര്യകാരനായും പ്രേംനസീറും കമലഹാസനായുമൊക്കെ മാറി നല്ല മിമിക്രികാരനായും ഉത്സവ മേളങ്ങൾക്കിടയിലെ വാദ്യമേളകാരനായും പഴയ ഓർമകളും നർമങ്ങളുമായി കാണപ്പെടാറുള്ള അഭിമുഖത്തിലെ ഇഷ്ടകാരനായും അങ്ങനെ ഒരുപാട് രീതിയിൽ നമ്മൾ ഇഷ്ടപെടുന്ന നായകനാണ് ഇന്നും ജയറാം. നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്ത് ജയറാം മലയാളത്തിൽ നിറഞ്ഞ് നിൽക്കണമെന്ന് മലയാളികൾ ആഗ്രഹിക്കുന്നുണ്ട്.

പക്ഷെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമാണ് താരത്തിന് ഏറെയും അവസരങ്ങൾ വരുന്നത്. ജയറാം അമ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ താരത്തിന്റെ ആസ്തിയാണ് ചർച്ചയാകുന്നത്. മിമിക്രിക്കാരനായി സിനിമ ജീവിതം തുടങ്ങിയ ജയറാമിന്റെ ഇപ്പോഴത്തെ ആസ്തി നാൽപ്പത് കോടിക്ക് അടുത്താണ്. ജയറാം സമ്പാദിച്ച് തുടങ്ങിയത് സിനിമയില്‍ എത്തിയതിന് ശേഷമാണ്. സിനിമകളില്‍ നിന്നും പരസ്യ ചിത്രങ്ങളില്‍ നിന്നും മറ്റ് പ്രോപ്പര്‍ട്ടികളില്‍ നിന്നുമെല്ലാം ജയറാമിന് വരുമാനം വരുന്നുണ്ട്.
രാം രാജ് ഉള്‍പ്പടെ മറ്റ് നാല് ബ്രാന്റുകളില്‍ നിന്നായി പ്രതിവര്‍ഷം 3.5 കോടിയാണ് ജയറാമിന്റെ വരുമാനം. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് എണ്‍പത് ലക്ഷത്തോളമാണ് നടന്റെ പ്രതിഫലം. അതല്ലാതെയുള്ള പ്രോപ്പര്‍ട്ടികളില്‍ നിന്നും വരുമാനം വരുന്നുണ്ട്. നടന്റെ ആകെ ആസ്തി 33 കോടി മുതല്‍ 40 കോടി വരെയാണ്.


Click it and Unblock the Notifications