തമ്മില്‍ തല്ലും വഴക്കും ഒപ്പം പിണക്കവും! എആര്‍ റഹ്‌മാന്‍ മുതല്‍ ധനുഷ് വരെ 2024 ല്‍ വിവാഹമോചിതരായ താരങ്ങളിവരാണ്

പുതിയൊരു വര്‍ഷം കൂടി വരികയാണ്. എല്ലാവരും ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള മുന്നൊരുക്കത്തിലാണ്. ഇതിനിടെ 2024 ന് കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ചു തുടങ്ങിയിരിക്കുകയാണ്. വളരെ പെട്ടെന്ന് കടന്നുപോയ വര്‍ഷമായിരുന്നു ഇതെന്നാണ് പൊതു അഭിപ്രായം. അതേസമയം സിനിമ ലോകത്ത് ഞെട്ടിക്കുന്ന പല സംഭവങ്ങളും നടന്നിട്ടുണ്ട്.

അതില്‍ പ്രധാനം പല പ്രമുഖ താരങ്ങളുടെയും ദാമ്പത്യ ജീവിതം തകര്‍ന്നടിഞ്ഞതാണ്. ഏറ്റവും ഒടുവില്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ വിവാഹമോചനം വരെ എത്തി നില്‍ക്കുകയാണ് 2024ലെ വേര്‍പിരിയലുകള്‍.

actors

നവംബര്‍ 19നാണ് എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ ബാനു സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവുമായി വേര്‍പിരിയുകയാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. ആരാധകരെയും സുഹൃത്തുക്കളെയും ഒരുപോലെ ഞെട്ടിപ്പിച്ചു കൊണ്ടാണ് താരങ്ങള്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുന്നത്. 1995ല്‍ വിവാഹിതരായ റഹ്‌മാനും സൈറയും 29 വര്‍ഷത്തോളം നീണ്ട ദാമ്പത്യമാണ് അവസാനിപ്പിച്ചത്. വ്യക്തിപരമായ കാര്യങ്ങളാണ് ഇതിന് കാരണമായതെന്ന് പിന്നാലെ റഹ്‌മാനും വ്യക്തമാക്കി.

റഹ്‌മാന്റെ വിവാഹമോചന വാര്‍ത്ത പുറത്ത് വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ തന്നെ ബാന്‍ഡിലെ അംഗവും ബാസ് പ്ലെയറുമായ മോഹിനി ദേ ഭര്‍ത്താവുമായി വേര്‍പിരിയുകയാണെന്ന് വെളിപ്പെടുത്തി. മോഹിനിയും ഭര്‍ത്താവും ഒരുമിച്ച് സംഗീത ട്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഒരുമിച്ച് ദാമ്പത്യം മുന്നോട്ടു പോകുന്നില്ലെന്ന് തീരുമാനിച്ചതായും പക്ഷേ സംഗീത ലോകത്ത് ഒന്നിച്ചു തന്നെ ഉണ്ടാവുമെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

വിവാദങ്ങളും വിമര്‍ശനങ്ങളും കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയ വേര്‍പിരിയല്‍ ആയിരുന്നു നടന്‍ ജയന്‍ രവിയുടേത്. ഭാര്യ ആര്‍തിയും രവിയും തമ്മില്‍ നല്ല സ്‌നേഹത്തില്‍ ആയിരുന്നെങ്കിലും താരങ്ങളുടെ വേര്‍പിരിയല്‍ ശത്രുക്കളെ പോലെയായിരുന്നു.

സെപ്റ്റംബര്‍ മാസത്തിലാണ് ജയം രവി ഇക്കാര്യം പബ്ലിക്കായി അനൗണ്‍സ് ചെയ്യുന്നത്. വിവാഹമോചനത്തിനൊപ്പം മക്കളെ വിട്ടു കിട്ടുന്നതിനുവേണ്ടി കേസുമായി ഏതറ്റം വരെയും പോകുമെന്നും ഇതിനൊപ്പം ഭാര്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളും നടന്‍ ഉന്നയിച്ചിരുന്നു. അത്തരത്തില്‍ വളരെ മോശമായ രീതിയിലാണ് താരങ്ങളുടെ വേര്‍പിരിയല്‍ നടന്നത്.

actors

രണ്ടുവര്‍ഷം മുന്‍പ് വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്‍ ധനുഷും രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും നിയമപരമായി വേര്‍പിരിഞ്ഞത് ഈ വര്‍ഷമായിരുന്നു. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയില്‍ നില്‍ക്കുകയായിരുന്നു. രണ്ടാളും ഹാജരാവാത്തതിനെ തുടര്‍ന്ന് നീണ്ടുപോയ കേസ് പിന്‍വലിച്ചതായിട്ടും താരങ്ങള്‍ ഒരുമിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഒരുമിച്ചില്ലെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ ആഴ്ചകളിലാണ് ഇരുവരും ഔദ്യോഗികമായി ഡിവോഴ്‌സ് ആകുന്നത്.

എ ആര്‍ റഹ്‌മാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മരുമകനും ഗായകനും കമ്പോസറുമായ ജീവി പ്രകാശും ഭാര്യ സൈന്ധവിയും ഇക്കഴിഞ്ഞ മെയ് 13നാണ് വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചത്. 11 വര്‍ഷത്തോളം നീണ്ട വിവാഹ ജീവിതമാണ് ദമ്പതിമാര്‍ അവസാനിപ്പിച്ചത്. ശേഷം സുഹൃത്തുക്കളെ പോലെ തുടരുകയും ചെയ്തു.

ഈ വര്‍ഷം തമിഴ് സിനിമയിലാണ് കൂടുതല്‍ വേര്‍പിരിയലുകള്‍ നടന്നതെങ്കിലും മലയാള സിനിമയിലും സമാനമായ രീതിയില്‍ ഒരു വേര്‍പിരിയല്‍ ഉണ്ടായിരുന്നു. നടി ഭാമയാണ് താന്‍ സിംഗിള്‍ ആണെന്നും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതായിട്ടും പ്രഖ്യാപിച്ച് രംഗത്ത് വന്നത്. മാത്രമല്ല വിവാഹ ജീവിതത്തെ കുറിച്ചുള്ള നടിയുടെ സങ്കല്പം പറഞ്ഞത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

Read more about: Year Ender 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X